Connect with us

ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറ‍ഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ

Social Media

ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറ‍ഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ

ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറ‍ഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോട് പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കുകയാണ് താരപുത്രി.

അവസാനവട്ട സ്കാനിങും ചെക്കപ്പുമെല്ലാം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. പ്രഗ്നന്റാണെന്ന് തിരിച്ചറിഞ്ഞ് കോംപ്ലിക്കേഷൻസ് ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് ആരാധകരോട് സന്തോഷ വാർത്ത ദിയ പങ്കുവെച്ചത്. ഇപ്പോഴിതാ അർധരാത്രി മകളുടെ ആഗ്രഹപ്രകാരം ഐസ്ക്രീം കഴിക്കാൻ പോയതിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.

ഐസ്ക്രീം പ്ലാനിലുണ്ടായിരുന്നില്ല. അതിനിടയിൽ‌ അത്യാവശ്യമായി ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു. പരിശോധന കഴിഞ്ഞ് തിരികെ വരുന്ന സമയത്താണ് പ്രഗ്നൻസി ക്രേവിങ്സിന്റെ കാര്യം ദിയ അച്ഛനോട് പറയുന്നത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞശേഷമാണ് കുഞ്ഞിന് മൂവ്മെന്റ്സ് കുറ‍ഞ്ഞുപോലെ അനുഭവപ്പെടുന്നുവെന്ന് ഓസി പറഞ്ഞത്.

ഞങ്ങൾ പതിവുകാരായതുകൊണ്ട് സാരമില്ലടാ… കുറച്ച് കഴിയുമ്പോൾ ശരിയാകുമെന്ന് പറഞ്ഞ് ഓസിയെ സമാധാനിപ്പിച്ചു. എന്നിരുന്നാലും ഡോക്ടറെ വിളിച്ച് കാര്യം സൂചിപ്പിച്ചു. അപ്പോൾ ചെക്കപ്പിന് ചെല്ലാനാണ് ഡോക്ടർ പറഞ്ഞത്. അങ്ങനെ ആശുപത്രിയിലേക്ക് രാത്രിയിൽ തന്നെ പോയി. അവിടെ ചെന്ന് ചെക്കപ്പ് കഴിഞ്ഞപ്പോൾ കുഞ്ഞ് സേഫാണെന്ന് മനസിലായി. കുഞ്ഞ് ഉറക്കത്തിലോ മറ്റോ ആയിരുന്നു. ദിയ ഒരു കോഫിയൊക്കെ കുടിച്ചപ്പോൾ എല്ലാം ഓക്കെയായി.

തിരിച്ച് വരുമ്പോൾ രാത്രി ഒന്ന്, ഒന്നരയായി. ഓസിക്ക് കലശലായ വിശപ്പും. വഴിയിൽ നിന്ന് ചായ കുടിക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നെ ഐസ്ക്രീം ഷോപ്പ് കണ്ടപ്പോൾ ഫലൂദ വാങ്ങി കഴിക്കാമെന്ന് ഓസി പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാവരും ഐസ്ക്രീം കഴിച്ചു. ഡയറ്റാണെന്ന് പറഞ്ഞ് ഇരുന്നാലും ഭക്ഷണം കണ്ട് കഴി‍ഞ്ഞാൽ കംപ്ലീറ്റ് നിയന്ത്രണവും പോകും‍. മക്കൾ പ്രസവമടുത്ത് ഇരിക്കുന്നത് കാണുന്നത് മാതാപിതാക്കൾക്ക് ഒരു പ്രത്യേക സുഖമാണ്. അവരുടെ കൂടെ നിൽക്കാനും നടക്കാനും ആഹാരം കഴിക്കുന്നതുമെല്ലാം ഒരു സന്തോഷമാണ് എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. ദിയയുടെ ഡെലിവറി അടുത്തതുകൊണ്ട് തന്നെ കുടുംബാംഗങ്ങൾ എല്ലാം തിരക്കുകൾ എല്ലാം മാറ്റിവെച്ച് വീട്ടിലുണ്ട്.

ആശുപത്രിയും സുചിയുമെല്ലാം ഭയമുള്ള വ്യക്തിയാണ് ദിയ. പേടിയുണ്ടോയെന്ന് ചോദിച്ചാൽ ഈ വീട്ടിൽ എല്ലാവരെക്കാളും പേടിയുള്ള ആൾ ഞാനാണ്. എന്നെ ഫോളോ ചെയ്യുന്നവർക്ക് അത് അറിയാമായിരിക്കും. എന്നെ ഇഞ്ചക്ഷൻ വെക്കുന്നതും മറ്റുള്ളവരെ ഇഞ്ചക്ഷൻ വെക്കുന്നതും കാണാനുള്ള മനക്കരുത്ത് എനിക്കില്ല. പക്ഷെ ഇപ്പോൾ ഡെലിവറിക്കായി മനസിനെ പറഞ്ഞ് പ്രിപ്പയർ ചെയ്ത് വെച്ചിരിക്കുകയാണ് ഞാൻ. ഇതിൽ നിന്നും ഇനി എസ്കേപ്പ് ചെയ്യാൻ കഴിയില്ല.

ആ ദിവസം വരും അതിനെ തരണം ചെയ്യണം. വേറെ വഴിയില്ലെന്നും ദിയ പറയുന്നു. 15 ദിവസം മെറ്റേണിറ്റി ലീവിന് അപേക്ഷിച്ചിട്ടുണ്ട്. കിട്ടിയാൽ അറിയിക്കാമെന്ന് അശ്വിനും പറഞ്ഞു. സോഫ്റ്റ്വെയർ എഞ്ചിനീയറാണ് അശ്വിൻ. ഇനി മുതൽ അശ്വിന് ലാപ്ടോപ്പ് ബാഗില്ല. അത് എവിടെ എങ്കിലും കളഞ്ഞിട്ട് ബേബിയുടെ സാധനങ്ങൾ വെക്കുന്ന ബാഗ് അശ്വിൻ തൂക്കും. ഭാവിയിൽ ഈ ബാഗ് തൂക്കി നടക്കുന്ന അശ്വിനെ നിങ്ങൾക്ക് കാണാമെന്നും അശ്വിനെ കളിയാക്കി തമാശയായി ദിയ പറയുന്നുണ്ട്. ദിയയുടെ കുഞ്ഞിനെ ധരിപ്പിച്ച് ഫോട്ടോ എടുക്കാനായി ദിയ ഇരുപത്തിയാറ് വർഷം മുമ്പ് ധരിച്ച കുഞ്ഞുടുപ്പകൾ സിന്ധു കഴുകി ഉണക്കി എടുത്തി വെച്ചിട്ടുണ്ട്.

അതിനുള്ള സാഹചര്യം വരുമ്പോൾ ആ ഉടുപ്പുകൾ ഇടിയിച്ച് കുഞ്ഞിന്റെ ഫോട്ടോകൾ പകർത്തുമെന്ന് ദിയ അമ്മയ്ക്ക് ഉറപ്പ് നൽകി. താൻ പ്രസവിച്ചുവെന്ന് വ്യാജ വാർത്ത കൊടുത്തവരെ കുറിച്ചും ദിയ സംസാരിച്ചു. ഞാൻ ആശുപത്രിയിൽ ഡ്രിപ്പിട്ട് കിടക്കുന്ന ഫോട്ടോയാണ് ചിലർ വ്യാജ വാർത്തയ്ക്ക് തമ്പ്നെയിൽ നൽകിയിരിക്കുന്നത്. പത്ത് പേരെ ചുറ്റും നിർത്തിയാണോ ‍ഞാൻ പ്രസവിക്കുന്നതെന്ന് ആ തമ്പ് കാണുമ്പോൾ‌ തോന്നുമെന്നും ദിയ പറയുന്നു.

കഴിഞ്ഞ ദിവസം കൃഷ്ണകുമാറും ഇത്തരം വ്യാജ വാർത്തകളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ദിയ പ്രസവിച്ചുവെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകൾ വ്യാജ വാർത്ത നൽകിയിരുന്നു. അത് കണ്ട് പലരും തങ്ങളെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്. ദിയയുടെ അ‍ഡ്വാൻസ് പ്രസവം കഴിഞ്ഞവെന്നാണ് തമാശയായി കൃഷ്ണകുമാർ പറഞ്ഞത്. ഇനി ഓസി താൻ അറിയാതെ പ്രസവിച്ചുവോയെന്ന് പോലും സംശയിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. അശ്വിന്റെ അമ്മപോലും പ്രസവിച്ചോയെന്ന് അറിയാൻ വിളിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. എല്ലാവരും വിളിയോട് വിളിയാണ്. ഓസി പ്രസവിച്ചുവെന്ന് ഓൺലൈൻ വാർത്ത കണ്ടുവത്രെ. അശ്വിന്റെ അമ്മ വരെ വിളിച്ചുവെന്നതാണ് ഏറ്റവും രസം.

എന്റെ അടുത്ത് എന്താണ് പറയാത്തത് എന്നൊക്കെ ചോദിച്ചു. അവൾ എന്റെ അരികിലിരുന്ന് വണ്ടി ഓടിക്കുകയാണ്. അവൾ ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോൾ ഞാൻ പറയാം എന്നാണ് അശ്വിൻ അമ്മയ്ക്ക് നൽകിയ മറുപടി. കുവൈറ്റിൽ നിന്ന് സുഹൃത്തുക്കൾ അടക്കം വിളിച്ച് കൺഗ്രാജുലേറ്റ് ചെയ്തു. ഓസി ഇനി പ്രസവിച്ചോ ഞാൻ അറിയാതെയെന്ന് പോലും സംശയിച്ചു എന്നും കൃഷ്ണകുമാർ പുതിയ വീഡിയോയിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം, കുഞ്ഞിനായി വാങ്ങിയ സാധനങ്ങളും ദിയ കൃഷ്ണ പരിചയപ്പെടുത്തിയിരുന്നു. അമ്മയും അമ്മുവും ഇഷാനിയും ഹൻസുവുമെല്ലാം ബേബിക്കായി വാങ്ങിയ സാധനങ്ങളാണ് നിങ്ങൾക്ക് കാണിച്ച് തരാൻ പോകുന്നതെന്ന് പറഞ്ഞാണ് ദിയ വീഡിയോ തുടങ്ങുന്നത് തന്നെ. ഞാൻ വാങ്ങിയ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ബാക്കി എല്ലാവരും വാങ്ങിയ സാധനങ്ങൾ ഇതിലുണ്ട്.

അശ്വിനെകൊണ്ട് പലതും ഞാൻ ഗെസ്സ് ചെയ്യിപ്പിക്കുന്നുണ്ട്. പക്ഷെ അതിൽ പല സാധനങ്ങളും എന്തിനുള്ളതാണെന്നോ പേര് എന്താണെന്നോ എനിക്കും അറിയില്ല. ജെന്റർ നോക്കി ഒന്നും വാങ്ങിയിട്ടില്ല. ന്യൂട്രലായാണ് വാങ്ങിയത്. പെൺകൊച്ചാണെങ്കിലും ആൺകൊച്ചാണെങ്കിലും ഞാൻ വാങ്ങിയതെല്ലാം ഇടീപ്പിക്കും. പിങ്ക്, ബ്ലൂ, യെല്ലോ, ഗ്രീൻ തുടങ്ങി എല്ലാ കളറിലും ടവ്വലും ഡ്രസ്സും പില്ലോയുമെല്ലാം വാങ്ങിയിട്ടുണ്ട്. ബെഡ്ഡ് പോലുള്ളവ വാങ്ങിയപ്പോൾ കളർ നോക്കിയില്ല.

ഏറ്റവും നല്ലത് നോക്കി എടുത്തു അത്രമാത്രം. കളർ ഇഷ്ടപ്പെടാതെ കുഞ്ഞ് റിജക്ട് ചെയ്യുന്ന സാധനങ്ങൾ ഞാൻ ഉപയോഗിക്കും. ജപ്പാൻ പ്രോഡക്ട്സും ചെന്നൈയിൽ നിന്നും വാങ്ങിയ ഇംപോർട്ടഡായ പ്രോഡക്ടസുമാണ് ഏറെയും. നൈറ്റികളെല്ലാം എനിക്ക് സമ്മാനിച്ചത് അശ്വിനാണ്. ലണ്ടനിൽ നിന്നും കുഞ്ഞിന് ‍ഞാൻ വാങ്ങിയത് തണുപ്പുള്ള സ്ഥലങ്ങളിൽ‌ പോകുമ്പോൾ മാത്രം ഇടാൻ പറ്റുന്നതാണ്. ബേബി വന്നിറങ്ങുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്വറി വൈബിലുള്ള സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞു എന്നുമാണ് പുതിയ വ്ലോഗിൽ ദിയ പറഞ്ഞത്.

പണ്ട് ചുരിദാറിന്റെ ദുപ്പട്ടയാണ് ഞാൻ‌ എന്റെ കുഞ്ഞുങ്ങളെ പുതുപ്പിച്ചിരുന്നത്. മുതിർന്നവരുടെ വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റ് ഉപയോഗിച്ചാൽ കു‍ഞ്ഞിന് അലർജി വന്നേക്കും. കയ്യിൽ കിട്ടുന്ന തുണി ഉപയോഗിച്ച് കുഞ്ഞിനെ തുടയ്ക്കരുത്. അതിന് വേണ്ടിയാണ് കുഞ്ഞിന്റെ ഓരോ കാര്യങ്ങൾക്കും പ്രത്യേകം പ്രത്യേകം തുണികളും സാധനങ്ങളും വാങ്ങിയതെന്ന് ദിയയ്ക്ക് നിർദേശങ്ങൾ നൽകി അമ്മ സിന്ധുവും പറഞ്ഞു.

രാഷ്ട്രീയ തിരക്കുകൾ ഒഴിഞ്ഞതോടെ കൃഷ്ണകുമാറും ഭാര്യയേയും മക്കളേയും പോലെ വ്ലോഗിങിൽ അടുത്തിടെയായി സജീവമാണ്. നിറവയറിലും വിശ്രമിക്കാതെ ബിസിനസിൽ അടക്കം സജീവമാണ് ദിയ. അടുത്തിടെ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ വലിയൊരു തുകയും നിരവധി സ്റ്റോക്കും ദിയയ്ക്ക് നഷ്ടപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള നിയമപോരാട്ടത്തിൽ കൂടിയാണ് ഇപ്പോൾ‌ ദിയ. ഗർഭിണിയായ സമയത്ത് കുറച്ച് കാലം ബിസിനസിൽ നിന്നും മാറി നിന്ന് വിശ്രമിക്കേണ്ട സാഹചര്യം ദിയയ്ക്ക് വന്നപ്പോഴാണ് തട്ടിപ്പ് നടന്നത്. മൂന്ന് പെൺകുട്ടികളാണ് ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയത്. താൻ സഹോദരിമാരെപ്പോലെ കണ്ടിരുന്നവർ ചതിച്ചുവെന്നത് ദിയയ്ക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു.

അന്ന് പ്രതികളായവർ ദിയയേയും കുടുംബത്തേയും കുറിച്ച് പലതരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. അതിൽ ഒന്ന് ജാതിയുടെ പേരിൽ ദിയ അധിക്ഷേപിച്ചു എന്നായിരുന്നു. പിന്നാലെ ദിയയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഞാൻ എവിടെയും ഞാതി പറയാറില്ല. എന്റെ അച്ഛൻ കൃഷ്ണകുമാർ നായർ സമുദായാംഗവും അമ്മ സിന്ധു ഈഴവ സമുദായാംഗവുമാണ്. എന്റെ ഭർത്താവ് ബ്രാഹ്മിണാണ്. അങ്ങനൊരു കുടുംബത്തിൽ നിന്നും വരുന്ന ഞാൻ എങ്ങനെ മറ്റൊരാളെ സമുദായത്തിന്റെ പേരിൽ അധിക്ഷേപിക്കും എന്നാണ് ദിയ ചോദിച്ചത്.

പിന്നാലെ കൃഷ്ണ കുമാറും രംഗത്തെത്തിയിരുന്നു. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ് എന്നും കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് കൃഷ്ണകുമാറിനെയും സിന്ധുവിനെയും കുടുംബത്തെയും പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നത്.

ശേഷം സാമ്പത്തിക തട്ടിപ്പു കേസിൽ തന്റെ കുടുംബത്തെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും വന്നിരുന്നു. മക്കളെ സംരക്ഷിക്കാൻ ഏതറ്റം വരെയും താൻ പോകുമെന്നും വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. സിന്ധു കൃഷ്ണയുടെ പുതിയ വ്ളോഗിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

വലിയ വീട്ടിലൊന്നും ജനിച്ചുവളർന്നയാളല്ല ഞാൻ. അച്ഛന്റെ കുടുംബമൊക്കെ വലിയ കുടുംബമായിരുന്നെങ്കിലും അച്ഛന് വലിയൊരു തകർച്ചയുണ്ടായി. അതിനു ശേഷം ഞങ്ങൾ വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. എന്റെ പത്താം ക്ലാസ് ഒക്കെ കഴിഞ്ഞ് കുറച്ചുനാൾ ഞങ്ങൾ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. പ്രതിസന്ധികൾ നമുക്കു കരുത്താകും എന്നു പറയാറില്ലേ. വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ല എന്ന് കൃഷ്ണകുമാർ പറ‍ഞ്ഞു.

മക്കളെ ഞാൻ വഴക്കു പറയുകയും അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതൊക്കെ ഒരു വശത്ത് നടക്കും. പക്ഷേ, അവർക്കൊരു പ്രശ്നം വന്നാൽ കൂടെ നിൽക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അവർക്കൊരു പ്രശ്നം വന്നാൽ ഞങ്ങൾ ഏതറ്റം വരെയും പോകും എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തിരുന്നു.

More in Social Media

Trending

Recent

To Top