Connect with us

ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് ദിയ കൃഷ്ണ; വിമർശിച്ച് കമന്റുകൾ

Malayalam

ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് ദിയ കൃഷ്ണ; വിമർശിച്ച് കമന്റുകൾ

ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് ദിയ കൃഷ്ണ; വിമർശിച്ച് കമന്റുകൾ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോട് പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കുകയാണ് താരപുത്രി.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദിയയും അശ്വിനും സമൂഹ മാധ്യമങ്ങളിൽ ബേബി മൂൺ ചിത്രങ്ങൾ പങ്കുവച്ചത് വലിയ രീതിയിൽ വൈറൽ ആയിരുന്നു. മാലിദ്വീപിലാണ് ദിയയുടെ ബേബി മൂൺ ഫോട്ടോ ഷൂട്ട് നടത്തിയത്. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. കൂടെ അശ്വിനും എല്ലാത്തിനും ഉണ്ടായിരുന്നു.

നിറവയറിൽ കൈവച്ച് മത്സ്യകന്യകയുടെ രൂപത്തിലായിരുന്നു ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്‌തത്‌. ധാരാളം പേരാണ് ഇതിന് അഭിനന്ദനവുമായി രംഗത്ത് വന്നത്. കമന്റിൽ സന്തോഷം പങ്കുവച്ച് സെലിബ്രിറ്റികളും എത്തിയിരുന്നു. മനോഹരം എന്നാണ് അപർണ തോമസ് ചിത്രത്തിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയത്. സഹോദരി ഹൻസികയും കമന്റുമായി രംഗത്ത് വന്നിരുന്നു.

ഇൻസ്‌റ്റഗ്രാമിൽ കൂടുതൽ പേരും ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയും നല്ല അഭിപ്രായങ്ങൾ പറയുകയും ചെയ്‌തെങ്കിലും വിമർശനത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. നേരത്തെ തന്നെ വ്‌ളോഗുകൾ, മറ്റ് വീഡിയോകൾ എന്നിവയിൽ നിരന്തരം സൈബർ ആക്രമണത്തിന് വിധേയയാവുന്ന വ്യക്തിയായിരുന്നു ദിയ കൃഷ്‌ണ. അതിന് പിന്നാലെയാണ് ഗർഭകാല ചിത്രങ്ങൾ പങ്കുവച്ചതിനും താരത്തിനെതിരെ ചിലർ രൂക്ഷ വിമർശനം ഉയർത്തിയത്.

അടുത്തിടെ, യുട്യൂബ് ചാനൽ തുടങ്ങാനുള്ള കാരണം എന്താണെന്നും ദിയ പറഞ്ഞിരുന്നു. ദിയയുടേയും ഭർത്താവ് അശ്വിന്റെയും ഉറ്റ സുഹൃത്ത് അഭിരാം കൃഷ്ണകുമാറിന്റെ യുട്യൂബ് ചാനലിൽ അതിഥികളായി എത്തിയതായിരുന്നു ഇരുവരും. അഭിരാം ദിയയുടെ പാത പിന്തുടർന്ന് യുട്യൂബ് വ്ലോഗിങ്ങിലേക്ക് ആരംഭിച്ച് കഴിഞ്ഞു. ആദ്യ വീഡിയോയിൽ അതുകൊണ്ട് തന്നെ ദിയയേയും അശ്വിനേയുമാണ് അഭിരാം സ്പെഷ്യൽ ഗസ്റ്റുകളായി വിളിച്ചത്.

താൻ യുട്യൂബ് ചാനൽ ആരംഭിക്കാൻ കാരണം ചേച്ചി അഹാനയാണെന്നാണ് ദിയ പറഞ്ഞത്. തുടക്കത്തിൽ യുട്യൂബിൽ നിന്നും വരുമാനം വരുമെന്നതിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ദിയ പറയുന്നു. എനിക്കൊരു ചാനൽ ഉള്ള കാര്യം അറിയുക പോലുമില്ലായിരുന്നു. കൊറോണ കാലത്ത് എപ്പോഴോ ഒരു സമയം അമ്മു ഞങ്ങൾ മാലി ദ്വീപിൽ പോയ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തിരുന്നു.

എന്തിനാണ് ഈ മെനക്കെടുന്നത്… അതെടുത്ത് യൂട്യൂബിൽ ഇട്ടിട്ട് എന്ത് കിട്ടാനാണ് എന്നായിരുന്നു അന്നൊക്കെ എന്റെ മനസിൽ. ഒരു മാസം കഴിഞ്ഞപ്പോൾ അമ്മുവിന് പേയ്‌മെന്റ് കിട്ടിത്തുടങ്ങി. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും സ്റ്റക്കായി പോയ നിമിഷമായിരുന്നു അത്. വീഡിയോ പോസ്റ്റ് ചെയ്തതിന് പൈസ കിട്ടിയോ എന്നായിരുന്നു ആശ്ചര്യം. എനിക്കും ഒരു അക്കൗണ്ട് തുടങ്ങി തരുമോയെന്ന് അമ്മുവിനോട് ചോദിച്ചിരുന്നു. നിനക്ക് ഓൾറെഡി അക്കൗണ്ട് ഉണ്ടല്ലോ എന്നായിരുന്നു അമ്മുവിന്റെ മറുപടി.

ഇല്ല… ഞാൻ ഇതുവരെ തുടങ്ങിയിട്ടില്ല. അമ്മു പോയിട്ട് ദിയ കൃഷ്ണ എന്ന് ടൈപ്പ് ചെയ്ത് യുട്യൂബ് ചാനൽ കാണിച്ച് തരികയായിരുന്നു. മെയിൽ ഐഡിയുള്ള എല്ലാവർക്കും യൂട്യൂബ് അക്കൗണ്ടുണ്ട്. നമ്മളായിട്ട് ബാക്കി ചെയ്യണമെന്ന് മാത്രം. അങ്ങനെയാണ് ഞാൻ വീഡിയോകൾ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. മീൻ കറി വീഡിയോയാണെന്ന് തോന്നുന്നു ആദ്യം അപ് ലോഡ് ചെയ്തത്.

നല്ല വ്യൂസ് ഉണ്ടായിരുന്നു. കൊറോണക്കാലം ഞങ്ങളുടെ കുടുംബത്തിന് ബ്ലെസിങ്ങായിരുന്നു. അങ്ങനെ പറയാമോയെന്ന് എനിക്ക് അറിയില്ല. പക്ഷെ ഞങ്ങൾക്ക് അത് അനുഗ്രഹമായിരുന്നു. എല്ലാവർക്കും നല്ല വരുമാനമായിരുന്നു കിട്ടിയത്. ബേബിയൊക്കെ വന്നിട്ട് വേണം ഒന്നിച്ച് വീഡിയോ ചെയ്യാൻ. ക്യാമറയ്ക്ക് മുന്നിൽ സംസാരിച്ച് തുടങ്ങുമ്പോൾ ആദ്യമൊക്കെ ചമ്മലായിരുന്നു.

പുറത്തൊക്കെ പോയി വീഡിയോ എടുക്കുമ്പോൾ നാണം തോന്നുമായിരുന്നു. അശ്വിനും അങ്ങനെയായിരുന്നു. ഇപ്പോൾ ആ പ്രശ്‌നമില്ല. അശ്വിനും മാറി. വീഡിയോ ചെയ്ത് തുടങ്ങുമ്പോൾ ക്യാരക്ടർ ലെവൽ മാറും എന്നാണ് താൻ യുട്യൂബ് ചാനൽ തുടങ്ങിയശേഷമുള്ള അനുഭവങ്ങൾ പങ്കിട്ട് ദിയ പറഞ്ഞത്. തന്നെ പിന്തുണയ്ക്കുന്നത് പോലെ തന്നെ അഭിരാമിനേയും പിന്തുണയ്ക്കണെമെന്നും ദിയയും അശ്വിനും വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.

കുട്ടികൾ എന്നു പറഞ്ഞാൽ എനിക്ക് ഭയങ്കര ക്രേസ് ആണ്. തമിഴ് സിനിമയിലൊക്കെ കാണുന്നത് പോലെ കല്യാണം കഴിക്കുന്നു, ഗർഭിണിയാകുന്നു, അടുത്ത സീനിൽ കുട്ടിയാകുന്നു. എല്ലാം അതുപോലെ എളുപ്പമായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യത്തെ മൂന്ന് മാസം ഭയങ്കര പ്രയാസമായിരുന്നു. അപ്പോൾ ഞാൻ ഗർഭിണിയായിട്ടുള്ള എല്ലാവരേയും സ്മരിച്ചു. മൂന്ന് മാസം ഭയങ്കര മോശമായിരുന്നു. ഹോസ്പിറ്റിലിലായി, ട്രിപ്പിലാണ് ജീവിച്ചതെന്നും ദിയ പറയുന്നുണ്ട്.

എത്ര കുട്ടികൾ വേണം എന്നതിൽ തങ്ങൾക്കിടയിൽ ചർച്ച നടക്കുകയാണെന്നാണ് ദിയ പറയുന്നത്. ഒന്നിൽ നിർത്താനാണ് എന്റെ പ്ലാൻ. എനിക്കിനി വയ്യ, വീട്ടിലെ ബാക്കിയുള്ള പിള്ളേരെ വച്ച് അഡജ്സ്റ്റ് ചെയ്താൽ പോരേ എന്നാണ് ഞാൻ ചോദിച്ചതെന്നാണ് ദിയ പറയുന്നത്. ആൺകുട്ടിയാണോ പെൺകുട്ടിയാണോ ഇഷ്ടം എന്ന ചോദ്യത്തിനും ദിയ മറുപടി പറയുന്നുണ്ട്. എനിക്ക് പെൺകുട്ടിയെയാണ് ഇഷ്ടം. പെൺകുട്ടിയാണെങ്കിൽ എന്റെ മിനിയേച്ചർ ആക്കി ഡ്രസ് ഒക്കെ ഇടിയിപ്പിക്കാൻ ഭയങ്കര ഇഷ്ടമാണെന്നാണ് ദിയ പറയുന്നത്.

അടുത്തിടെ ഒരു വീഡിയോയിൽ അശ്വിൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ആ ഫ്‌ളാറ്റിലെ നാല് ചുവരിൽ മാത്രമായിരുന്നു ജീവിതം. പുള്ളിക്കാരിക്ക് എന്റെ മണം പറ്റത്തില്ല. ഞാൻ അടുത്ത് വരുന്നത് ഇഷ്ടമല്ല. ഞാൻ എപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പെർഫ്യൂം ഇഷ്ടമല്ല. ഞാൻ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ കുറേ മണങ്ങളൊന്നും പറ്റുന്നുണ്ടായിരുന്നില്ല തുടക്കത്തിൽ. ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നീയൊരു കാര്യം ചെയ്യ് വീട്ടിലേക്ക് പോയിക്കോളൂ. അവിടത്തെ ഫുഡൊക്കെ ഇഷ്ടമാവും. കരിവാട് ഡെയ്‌ലി വേണമെന്ന് പറഞ്ഞു. ഞാൻ എവിടെ പോവാനാണ് അതിന്. അവിടെയാവുമ്പോൾ ആഗ്രഹിക്കുന്നതെല്ലാം എത്തിച്ച് തരാനും ആളുണ്ടല്ലോ എന്നും പറഞ്ഞിരുന്നതായി അശ്വിൻ പറയുന്നു.

ആപ്പിൾ കഴിക്കുമായിരുന്നു. അതും വൊമിറ്റ് ചെയ്ത് പോവുമായിരുന്നു. വെള്ളം കുടിക്കില്ലായിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു. അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്. പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു. ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നുവെന്ന് ദിയ പറയുമ്പോൾ എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയിൽ പറഞ്ഞത്.

More in Malayalam

Trending

Recent

To Top