Connect with us

വിവാഹത്തിന് മുമ്പ് അതൊന്നും ചെയ്യുന്നതിൽ തെറ്റില്ല! ഞെട്ടിത്തരിച്ച് സിന്ധു ; പിന്നാലെ ദിയയും അശ്വിനും ചെയ്തത്! സിന്ധുവിന്റെ ​ആ പ്രവർത്തിയ്ക്ക് കയ്യടി!

Actress

വിവാഹത്തിന് മുമ്പ് അതൊന്നും ചെയ്യുന്നതിൽ തെറ്റില്ല! ഞെട്ടിത്തരിച്ച് സിന്ധു ; പിന്നാലെ ദിയയും അശ്വിനും ചെയ്തത്! സിന്ധുവിന്റെ ​ആ പ്രവർത്തിയ്ക്ക് കയ്യടി!

വിവാഹത്തിന് മുമ്പ് അതൊന്നും ചെയ്യുന്നതിൽ തെറ്റില്ല! ഞെട്ടിത്തരിച്ച് സിന്ധു ; പിന്നാലെ ദിയയും അശ്വിനും ചെയ്തത്! സിന്ധുവിന്റെ ​ആ പ്രവർത്തിയ്ക്ക് കയ്യടി!

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. യുട്യൂബ് ചാനൽ ഏറ്റവും സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നത് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. മാത്രമല്ല നാല് മക്കളിൽ ഏറ്റവും ജനപ്രിയയും ഓസി എന്ന് വിളിപ്പേരുള്ള ദിയ തന്നെയാണ്. ദിയ ഈ വരുന്ന സെപ്റ്റംബറിൽ വിവാഹിതയാകും. ദിയയുടെ സുഹൃത്തായ അശ്വിൻ ​ഗണേഷാണ് വരൻ. നിലവിൽ വിവാഹത്തിന്റെ തിരക്കുകളിലാണ് ഇരുവരും.

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ദിയ പങ്കിട്ട ഏറ്റവും പുതിയ വ്ലോ​ഗാണ്. അമ്മായിയമ്മയായ സിന്ധുവിന്റെ കൈപുണ്യം ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന അശ്വിനെയാണ് വിഡിയോയിൽ കാണാനാകുക. കഴിഞ്ഞ ദിവസം മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്തതിനാൽ അശ്വിനെ തന്റെ വീട്ടിലേക്ക് ഉച്ച ഭക്ഷണം കഴിക്കാനായി ക്ഷണിച്ചതിനെക്കുറിച്ചുള്ള വീഡിയോയാണ് ദിയ പങ്കിട്ടത്.

മാത്രമല്ല ഇതിനെ കുറിച്ച് അമ്മ സിന്ധുവിനോട് ചോദിച്ചിരുന്നെന്നും അമ്മയ്ക്ക് പൂർണ്ണ സമ്മതം ആയിരുന്നെന്നും ദിയ പറഞ്ഞിരുന്നു. ദിയയ്ക്ക് മുമ്പ് തന്നെ അശ്വിന്റെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ച് അറിഞ്ഞതും ഭക്ഷണം ഒരുക്കിയതും സിന്ധു തന്നെയാണെന്നും അശ്വിൻ മീൻ കഴിക്കാത്തതിനാൽ ചിക്കൻ കറി വെക്കാമെന്നായിരുന്നു അമ്മ സിന്ധു പറഞ്ഞതെന്നും ദിയ പറയുന്നുണ്ട്.

അതേസമയം അശ്വിൻ എത്തിയപ്പോൾ അശ്വിനെ കംഫേർട്ടാക്കാനായി ദിയയും ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്ന കാര്യം ആരാധകർ ശ്രദ്ധിച്ചിരുന്നു. അശ്വിനെ സിന്ധുവും ദിയയുടെ സഹോദരിമാരുമെല്ലാം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് സ്വീകരിച്ചതും സംസാരിച്ചതും.

ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. ഇതിൽ ഏറെ പ്രാധാന്യം നൽകിയത് അമ്മായിയമ്മ മരുമകൻ കോമ്പോയാണ്. വിവാഹത്തിന് മുമ്പ് ഇതൊന്നും ചെയ്യുന്നതിൽ തെറ്റില്ല… ദിയയ്ക്ക് മാച്ച് അശ്വിൻ തന്നെ, സിന്ധുവിനും അശ്വിനോട് ഒരു കരുതലുണ്ടെന്നും ദിയ ഭാ​ഗ്യവതിയാണെന്നും ഒക്കെയാണ് കമന്റ് വരുന്നത്.

More in Actress

Trending