Connect with us

ദിയ കൃഷ്ണയ്ക്കും അശ്വിൻ ​ഗണേഷിനും ആൺകുഞ്ഞ് പിറന്നു!; ആശംസകളുമായി ആരാധകർ

Social Media

ദിയ കൃഷ്ണയ്ക്കും അശ്വിൻ ​ഗണേഷിനും ആൺകുഞ്ഞ് പിറന്നു!; ആശംസകളുമായി ആരാധകർ

ദിയ കൃഷ്ണയ്ക്കും അശ്വിൻ ​ഗണേഷിനും ആൺകുഞ്ഞ് പിറന്നു!; ആശംസകളുമായി ആരാധകർ

പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ദിയ കൃഷ്ണയ്ക്കും അശ്വിൻ ​ഗണേഷിനും ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് പിറന്നത്. ദിയയ്ക്ക് ആൺകുഞ്ഞ് പിറന്നുവെന്ന് കുടുംബാം​ഗങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂെടെ അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയിരുന്നത്. അഞ്ചാം മാസത്തിൽ ചെന്നൈയിൽ വെച്ച് ഹസ്തരേഖ നോക്കി കൈനോട്ടക്കാരൻ പറഞ്ഞതുപോലെ തന്നെ ആൺകുഞ്ഞാണ് ദിയയ്ക്കും അശ്വിനും ജനിച്ചതെന്നാണ് പലരും കമന്റ് ചെയ്തത്.

ഗർഭിണിയാണെന്ന് അറിഞ്ഞ് വൈകാതെ തന്നെ ഒരു ലണ്ടൻ യാത്ര ദിയയും അശ്വിനും നടത്തിയിരുന്നു. വിദേശ രാജ്യങ്ങളിൽ ​ഗർഭസ്ഥ ശിശുവിന്റെ ലിം​ഗനിർണ്ണയം വിലക്കിയിട്ടില്ലാത്തതിനാൽ ദിയ അവിടെ വെച്ച് കുഞ്ഞിന്റെ ജെന്റർ ടെസ്റ്റിലൂടെ മനസിലാക്കി കാണുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ അത്തരം പരിശോധനകളൊന്നും ദിയ നടത്തിയിരുന്നില്ലെന്നാണ് അറിച്ചത്. ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും കൈനീട്ടി വാങ്ങുക. അതിനും അപ്പുറം ആരോ​ഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് മാത്രമായിരുന്നു എന്നാണ് ദിയ പറഞ്ഞത്.

ദിയയ്ക്ക് ആൺകുഞ്ഞ് പിറന്ന് കാണാനാണ് ആ​ഗ്രഹമെന്നാണ് സിന്ധുവിന്റെ അമ്മയും പറഞ്ഞത്. ​ഗേൾസ് ​ഗ്യാങ്ങിലേക്ക് ആൺതരി വന്നലുള്ള സന്തോഷം മറ്റൊന്നാകുമെന്നാണ് അമ്മൂമ്മ പറഞ്ഞത്. എന്നിരുന്നാലും ആണായാലും പെണ്ണായാലും സന്തോഷമാണെന്നും എല്ലാം നല്ലതുപോലെ പര്യവസാനിക്കണമെന്ന് മാത്രമാണ് പ്രാർത്ഥനയെന്നും അമ്മൂമ്മ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ജനന തിയ്യതിക്കും പ്രത്യേകതയുണ്ട്. ജൂലൈ അഞ്ചിനാണ് ​ദിയയുടെ കുഞ്ഞ് ജനിച്ചിരിക്കുന്നത്. ദിയയുടെ പിറന്നാൾ മെയ് അഞ്ചിനാണ്. ദിയ-അശ്വിൻ വിവാഹം നടന്നത് സെപ്റ്റംബർ അഞ്ചിനാണ്.

ഇപ്പോഴിതാ കുഞ്ഞും ഒരു അഞ്ചാം തിയ്യതിയാണ് പിറന്നിരിക്കുന്നത്. അഞ്ചെന്ന നമ്പർ ഓരോ വർഷം കഴിയുന്തോറും ദിയയുടെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറുകയാണ്. പ്രസവതിയ്യതിക്ക് ഒരു ദിവസം മുമ്പാണ് ദിയ അഡ്മിറ്റായത്. സൂചിപോലും ഭയമുള്ള ദിയയ്ക്ക് ലേബർ സ്യൂട്ടിലേക്ക് കയറാനുള്ള ഒരേയൊരു ധൈര്യം അമ്മ സിന്ധുവും ഭർത്താവ് അശ്വിനുമാണ്. ഇരുവരും തനിക്കൊപ്പം ഉണ്ടെങ്കിൽ ഈ കടമ്പ ഞാൻ കടക്കുമെന്നാണ് ദിയ പറഞ്ഞത്. കുഞ്ഞിക്കാലിന്റെ ചിത്രം പങ്കുവെച്ചാണ് മകൻ പിറന്ന സന്തോഷം ദിയയും അശ്വിനും അറിയിച്ചത്. കുഞ്ഞും അമ്മയും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് കുടുംബാം​ഗങ്ങളും അറിയിച്ചിരുന്നു.

ചെന്നൈ ട്രിപ്പ് നടത്തിയപ്പോൾ ദിയയ്ക്ക് ആൺകുഞ്ഞ് പിറക്കുമെന്നാണ് ഒരു ജ്യോത്സ്യൻ പ്രവചിച്ചത്. ഭർത്താവ് അശ്വിനൊപ്പം ചെന്നൈയിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ദിയ കൃഷ്ണ. വർഷങ്ങൾക്കുശേഷം മെറീന ബീച്ചിൽ എത്തിയതിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. ബീച്ചിലെ ചെറിയ തട്ടുകടകളിൽ നിന്നെല്ലാം ബേൽപൂരി, പാനിപൂരി, കോളിഫ്ലവർ ഫ്രൈ തുടങ്ങിയ സ്നാക്സും ഗോലി സോഡയും പച്ച മാങ്ങയുമെല്ലാം ദിയ ആസ്വദിച്ച് കഴിച്ചു. മെറീന ബീച്ചിലെത്തിയതിന്റെ പ്രധാന ഉദ്ദേശം തന്നെ തട്ടുകട വിഭവങ്ങൾ രുചിക്കാനാണെന്നും ദിയ പറഞ്ഞു.

ശേഷം ബീച്ചിൽ വെച്ച് തന്നെ കിളി ജോത്സ്യം പരീക്ഷിച്ചതിന്റെ ദൃശ്യങ്ങളും ദിയ വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് കിളി ജോത്സ്യം ദിയ പരീക്ഷിക്കുന്നത്. ദിയയ്ക്കായി തത്തഎടുത്തത് മുരുകന്റെ ഫോട്ടോ പതിപ്പിച്ച കാർഡാണ്. ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ദിയയ്ക്ക്‌ ഉണ്ടാവുകയില്ലെന്ന് പ്രവചിച്ചാണ് ജോത്സ്യൻ സംസാരിച്ച് തുടങ്ങിയത്. എല്ലാ മനോവിഷമത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പുറത്ത് വന്ന് കഴിഞ്ഞു.

ഇനിയുള്ള ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. തൊഴിൽ മേഖലയിൽ തുടർന്നും ഉയർച്ചയുണ്ടാകും. ജനിച്ച വീട്ടിലും ഭർത്തൃഗൃഹത്തിലും ലക്ഷ്മിയാണ്. പണത്തിന് ഒരു കുറവും ഉണ്ടാവില്ല. പക്ഷെ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല. വെള്ളം പോലെ ഉപയോഗിക്കും എന്നാണ് ദിയയെ കുറിച്ച് ജോത്സ്യൻ പറഞ്ഞത്. ശേഷം ദിയയ്ക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് ആൺകുഞ്ഞായിരിക്കുമെന്നും ശബരിമല ശാസ്താവായ സ്വാമി അയ്യപ്പൻ തന്നെ മകനായി പിറക്കുമെന്നുമാണ് ജോത്സ്യൻ പറഞ്ഞത്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന ഗട്ട് ഫീലിങ് തനിക്കും ഉണ്ടെന്നും ദിയ ജോത്സ്യനോട് മറുപടിയായി പറഞ്ഞു. ആൺകുഞ്ഞ് പിറക്കും.

പക്ഷെ കെയർഫുള്ളായിരിക്കണം. രാത്രി യാത്രകൾ ഒഴിവാക്കണം. ആരോടും വാഗ്വാദങ്ങൾക്ക് നിൽക്കരുത്. മനസമാധാനത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കൂ. ആദ്യത്തെ കുഞ്ഞായതുകൊണ്ട് നല്ല ശ്രദ്ധ കൊടുക്കണം. അമാവാസി, പൗർ‌ണ്ണമി ദിവസങ്ങളിൽ പുറത്തിറങ്ങരുത്. ചെയ്യുന്ന തൊഴിലിനെ ദൈവമായി കാണുന്നതുകൊണ്ട് അതുവഴിയുള്ള മെച്ചങ്ങൾ തുടർന്നും ഉണ്ടാകും. അഞ്ച് ദിവസം ഭർത്താവുമായി സ്നേഹത്തിലാണെങ്കിൽ ബാക്കിയുള്ള പത്ത് ദിവസം വഴക്കായിരിക്കും.

പക്ഷെ സന്തോഷവും സമാധാനവും ദാമ്പത്യത്തിലുണ്ട്. മരിച്ചുപോയ ഒരാൾ ദൈവമായി എപ്പോഴും ഒപ്പമുണ്ട്. എല്ലാവരേയും വഴി നടത്തുന്നുണ്ട്. എന്നിരുന്നാലും ഈ മാസം അവസാനിക്കും മുമ്പ് മുരുകന്റെ ക്ഷേത്രത്തിൽ പോയി ഒരു അർച്ചന ചെയ്താൽ നന്നാകും. കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക. ജീവിതത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഈ വരുന്ന ജൂണിനുള്ളിൽ അവസാനിക്കുമെന്നും പറഞ്ഞാണ് ജോത്സ്യൻ അവസാനിപ്പിച്ചത്.

അഞ്ചാം മാസം മുതൽ ദിയയും അശ്വിനും കുടുംബാംഗങ്ങളുമെല്ലാം കുഞ്ഞിന് വേണ്ട സാധനങ്ങളുടെ പർച്ചേസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം, അമ്മയും അമ്മുവും ഇഷാനിയും ഹൻസുവുമെല്ലാം ബേബിക്കായി വാങ്ങിയ സാധനങ്ങളാണ് നിങ്ങൾക്ക് കാണിച്ച് തരാൻ പോകുന്നതെന്ന് പറഞ്ഞ് ദിയ വീഡിയോ പങ്കുവെച്ചിരുന്നു. ഞാൻ വാങ്ങിയ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ബാക്കി എല്ലാവരും വാങ്ങിയ സാധനങ്ങൾ ഇതിലുണ്ട്. അശ്വിനെകൊണ്ട് പലതും ഞാൻ ഗെസ്സ് ചെയ്യിപ്പിക്കുന്നുണ്ട്.

പക്ഷെ അതിൽ പല സാധനങ്ങളും എന്തിനുള്ളതാണെന്നോ പേര് എന്താണെന്നോ എനിക്കും അറിയില്ല. ജെന്റർ നോക്കി ഒന്നും വാങ്ങിയിട്ടില്ല. ന്യൂട്രലായാണ് വാങ്ങിയത്. പെൺകൊച്ചാണെങ്കിലും ആൺകൊച്ചാണെങ്കിലും ഞാൻ വാങ്ങിയതെല്ലാം ഇടീപ്പിക്കും. പിങ്ക്, ബ്ലൂ, യെല്ലോ, ഗ്രീൻ തുടങ്ങി എല്ലാ കളറിലും ടവ്വലും ഡ്രസ്സും പില്ലോയുമെല്ലാം വാങ്ങിയിട്ടുണ്ട്. ബെഡ്ഡ് പോലുള്ളവ വാങ്ങിയപ്പോൾ കളർ നോക്കിയില്ല.

ഏറ്റവും നല്ലത് നോക്കി എടുത്തു അത്രമാത്രം. കളർ ഇഷ്ടപ്പെടാതെ കുഞ്ഞ് റിജക്ട് ചെയ്യുന്ന സാധനങ്ങൾ ഞാൻ ഉപയോഗിക്കും. ജപ്പാൻ പ്രോഡക്ട്സും ചെന്നൈയിൽ നിന്നും വാങ്ങിയ ഇംപോർട്ടഡായ പ്രോഡക്ടസുമാണ് ഏറെയും. നൈറ്റികളെല്ലാം എനിക്ക് സമ്മാനിച്ചത് അശ്വിനാണ്. ലണ്ടനിൽ നിന്നും കുഞ്ഞിന് ‍ഞാൻ വാങ്ങിയത് തണുപ്പുള്ള സ്ഥലങ്ങളിൽ‌ പോകുമ്പോൾ മാത്രം ഇടാൻ പറ്റുന്നതാണ്. ബേബി വന്നിറങ്ങുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്വറി വൈബിലുള്ള സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞു എന്നുമാണ് പുതിയ വ്ലോഗിൽ ദിയ പറഞ്ഞത്.

പണ്ട് ചുരിദാറിന്റെ ദുപ്പട്ടയാണ് ഞാൻ‌ എന്റെ കുഞ്ഞുങ്ങളെ പുതുപ്പിച്ചിരുന്നത്. മുതിർന്നവരുടെ വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റ് ഉപയോഗിച്ചാൽ കു‍ഞ്ഞിന് അലർജി വന്നേക്കും. കയ്യിൽ കിട്ടുന്ന തുണി ഉപയോഗിച്ച് കുഞ്ഞിനെ തുടയ്ക്കരുത്. അതിന് വേണ്ടിയാണ് കുഞ്ഞിന്റെ ഓരോ കാര്യങ്ങൾക്കും പ്രത്യേകം പ്രത്യേകം തുണികളും സാധനങ്ങളും വാങ്ങിയതെന്ന് ദിയയ്ക്ക് നിർദേശങ്ങൾ നൽകി അമ്മ സിന്ധുവും പറഞ്ഞു.

ആശുപത്രിയും സുചിയുമെല്ലാം ഭയമുള്ള വ്യക്തിയാണ് ദിയ. പേടിയുണ്ടോയെന്ന് ചോദിച്ചാൽ ഈ വീട്ടിൽ എല്ലാവരെക്കാളും പേടിയുള്ള ആൾ ഞാനാണ്. എന്നെ ഫോളോ ചെയ്യുന്നവർക്ക് അത് അറിയാമായിരിക്കും. എന്നെ ഇഞ്ചക്ഷൻ വെക്കുന്നതും മറ്റുള്ളവരെ ഇഞ്ചക്ഷൻ വെക്കുന്നതും കാണാനുള്ള മനക്കരുത്ത് എനിക്കില്ല. പക്ഷെ ഇപ്പോൾ ഡെലിവറിക്കായി മനസിനെ പറഞ്ഞ് പ്രിപ്പയർ ചെയ്ത് വെച്ചിരിക്കുകയാണ് ഞാൻ. ഇതിൽ നിന്നും ഇനി എസ്കേപ്പ് ചെയ്യാൻ കഴിയില്ല.

ആ ദിവസം വരും അതിനെ തരണം ചെയ്യണം. വേറെ വഴിയില്ലെന്നും ദിയ പറയുന്നു. 15 ദിവസം മെറ്റേണിറ്റി ലീവിന് അപേക്ഷിച്ചിട്ടുണ്ട്. കിട്ടിയാൽ അറിയിക്കാമെന്ന് അശ്വിനും പറഞ്ഞു. സോഫ്റ്റ്വെയർ എഞ്ചിനീയറാണ് അശ്വിൻ. ഇനി മുതൽ അശ്വിന് ലാപ്ടോപ്പ് ബാഗില്ല. അത് എവിടെ എങ്കിലും കളഞ്ഞിട്ട് ബേബിയുടെ സാധനങ്ങൾ വെക്കുന്ന ബാഗ് അശ്വിൻ തൂക്കും. ഭാവിയിൽ ഈ ബാഗ് തൂക്കി നടക്കുന്ന അശ്വിനെ നിങ്ങൾക്ക് കാണാമെന്നും അശ്വിനെ കളിയാക്കി തമാശയായി ദിയ പറയുന്നുണ്ട്. ദിയയുടെ കുഞ്ഞിനെ ധരിപ്പിച്ച് ഫോട്ടോ എടുക്കാനായി ദിയ ഇരുപത്തിയാറ് വർഷം മുമ്പ് ധരിച്ച കുഞ്ഞുടുപ്പകൾ സിന്ധു കഴുകി ഉണക്കി എടുത്തി വെച്ചിട്ടുണ്ട്.

അതിനുള്ള സാഹചര്യം വരുമ്പോൾ ആ ഉടുപ്പുകൾ ഇടിയിച്ച് കുഞ്ഞിന്റെ ഫോട്ടോകൾ പകർത്തുമെന്ന് ദിയ അമ്മയ്ക്ക് ഉറപ്പ് നൽകി. താൻ പ്രസവിച്ചുവെന്ന് വ്യാജ വാർത്ത കൊടുത്തവരെ കുറിച്ചും ദിയ സംസാരിച്ചു. ഞാൻ ആശുപത്രിയിൽ ഡ്രിപ്പിട്ട് കിടക്കുന്ന ഫോട്ടോയാണ് ചിലർ വ്യാജ വാർത്തയ്ക്ക് തമ്പ്നെയിൽ നൽകിയിരിക്കുന്നത്. പത്ത് പേരെ ചുറ്റും നിർത്തിയാണോ ‍ഞാൻ പ്രസവിക്കുന്നതെന്ന് ആ തമ്പ് കാണുമ്പോൾ‌ തോന്നുമെന്നും ദിയ പറഞ്ഞിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയ പ്രസവിച്ചുവെന്ന തരത്തിൽ വ്യാ‍ജ വാർത്തകൾ വന്നിരുന്നു. പിന്നാലെ കൃഷ്ണകുമാർ ഇത്തരം വ്യാജ വാർത്തകളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ദിയ പ്രസവിച്ചുവെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകൾ വ്യാജ വാർത്ത നൽകിയിരുന്നു. അത് കണ്ട് പലരും തങ്ങളെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്. ദിയയുടെ അ‍ഡ്വാൻസ് പ്രസവം കഴിഞ്ഞവെന്നാണ് തമാശയായി കൃഷ്ണകുമാർ പറഞ്ഞത്. ഇനി ഓസി താൻ അറിയാതെ പ്രസവിച്ചുവോയെന്ന് പോലും സംശയിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. അശ്വിന്റെ അമ്മപോലും പ്രസവിച്ചോയെന്ന് അറിയാൻ വിളിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു.

എല്ലാവരും വിളിയോട് വിളിയാണ്. ഓസി പ്രസവിച്ചുവെന്ന് ഓൺലൈൻ വാർത്ത കണ്ടുവത്രെ. അശ്വിന്റെ അമ്മ വരെ വിളിച്ചുവെന്നതാണ് ഏറ്റവും രസം. എന്റെ അടുത്ത് എന്താണ് പറയാത്തത് എന്നൊക്കെ ചോദിച്ചു. അവൾ എന്റെ അരികിലിരുന്ന് വണ്ടി ഓടിക്കുകയാണ്. അവൾ ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോൾ ഞാൻ പറയാം എന്നാണ് അശ്വിൻ അമ്മയ്ക്ക് നൽകിയ മറുപടി. കുവൈറ്റിൽ നിന്ന് സുഹൃത്തുക്കൾ അടക്കം വിളിച്ച് കൺഗ്രാജുലേറ്റ് ചെയ്തു. ഓസി ഇനി പ്രസവിച്ചോ ഞാൻ അറിയാതെയെന്ന് പോലും സംശയിച്ചു എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top