Connect with us

ചേച്ചിയ്ക്ക് വേണ്ടി ദിയയുടെ ആ വമ്പൻ സാഹസം… ഞെട്ടലോടെ കുടുംബം, ദിയയെ കെട്ടിപ്പിടിച്ച് കരഞ്ഞ് അഹാന

Actor

ചേച്ചിയ്ക്ക് വേണ്ടി ദിയയുടെ ആ വമ്പൻ സാഹസം… ഞെട്ടലോടെ കുടുംബം, ദിയയെ കെട്ടിപ്പിടിച്ച് കരഞ്ഞ് അഹാന

ചേച്ചിയ്ക്ക് വേണ്ടി ദിയയുടെ ആ വമ്പൻ സാഹസം… ഞെട്ടലോടെ കുടുംബം, ദിയയെ കെട്ടിപ്പിടിച്ച് കരഞ്ഞ് അഹാന

പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ഇവരുടെ വാർത്തകളെല്ലാം വളരെപ്പെട്ടന്ന് വൈറലാകാറുള്ളത്. കൂട്ടത്തിൽ ഒരാളെ തൊട്ടാൽ കുടുംബത്തിൽ ഉള്ളവർ പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് ഉണ്ടായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഹാനകൃഷ്ണയ്ക്കെതിരെ നാൻസി റാണി എന്ന സിനിമയുടെ സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രം​ഗത്തെത്തിയത്.

സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് നടി അഹാന സഹകരിക്കുന്നില്ലെന്നും തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നണ്ടായിരുന്നിരിക്കാമെന്നും എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരി​ഗണന വച്ച് വരേണ്ടതായിരുന്നുവെന്നുമായിരുന്നു നൈനയുടെ ആരോപണം.

എന്നാൽ ഇതോടെ തനിയ്ക്കെതിരെ വന്ന ആരോപണങ്ങളിൽ പ്രതികരിച്ച് അഹാന തന്നെ രം​ഗത്തെത്തി. ഒമ്പത് പേജോളം വരുന്ന ദീർഘമായ കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം നടത്തിയത്. 2020 ഫെബ്രുവരിയിലാണ് നാൻസി റാണിയുടെ ചിത്രീകരണം ആരംഭിച്ചത്.

ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ചത് മനു തന്നെയായിരുന്നു. ഇരുകാര്യങ്ങളിലും അദ്ദേഹത്തിന് അനുഭവപരിചയമില്ലാത്തതിനാൽ തുടക്കം മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു.

സിനിമയുടെ ഷൂട്ടിങ് പലപ്പോഴും സമയത്ത് നടന്നിരുന്നിലെന്നും സംവിധായകൻ സെറ്റിൽ മദ്യപിച്ച് വരികയും ചില സഹ സംവിധായകർക്കൊപ്പം സെറ്റിലിരുന്ന് മദ്യപിക്കുന്നതും പതിവായിരുന്നെന്നും തുടങ്ങി നിരവധി കാര്യങ്ങൾ അഹാന വെളിപ്പെടുത്തിയിരുന്നു.

എന്താണ് നടക്കുന്നതെന്ന് പോലും ആർക്കും അറിവുണ്ടായിരുന്നില്ല. ആർട്ടിസ്റ്റുകൾ കാത്തിരിക്കേണ്ടി വരുമ്പോൾ താൻ മനുവിനോട് ഷൂട്ട് തുടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഹാന പറയുന്നു. 2020 ഒക്ടോബറിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ രണ്ട് മുൻനിര താരങ്ങളോട് താൻ വ്യക്തിപരമായി അഭ്യർത്ഥിച്ചു.

ഈ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ താൻ അതിനെ നല്ല രീതിയിൽ പ്രമോട്ട് ചെയ്യുകയുമുണ്ടായി. 2021 ഡിസംബറിലാണ് താൻ ചിത്രത്തിന് വേണ്ടി അവസാനമായി ചിത്രീകരിച്ചത്. അതിന് ശേഷം പിന്നീട് തന്നെ വിളിച്ചില്ലെന്നും തന്റെ ഭാഗം ഡബ്ബ് ചെയ്യാൻ മറ്റൊരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ഉപയോഗിച്ചു. ക്ലൈമാക്‌സ് രംഗങ്ങൾ ഉൾപ്പടെ, തന്റെ ഭാഗങ്ങൾ മറ്റൊരു ആർട്ടിസ്റ്റിനെ വെച്ച് ചിത്രീകരിച്ചതായും നടി പറയുന്നു.

2022 മാർച്ചിൽ മറ്റൊരാളെവെച്ച് ഡബ്ബ് ചെയ്യാനുള്ള മനുവിൻ്റെ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, ചിത്രത്തിന് ഡബ്ബ് ചെയ്യാൻ ആവശ്യപ്പെട്ട് അദ്ദേഹം തന്നെ സമീപിച്ചു. തന്നോട് കൂടിയാലോചിക്കുക പോലും ചെയ്യാതെ മറ്റൊരാളെവെച്ച് ഡബ്ബ് ചെയ്തതിനെതിരെ താൻ പ്രതികരിച്ചതോടെ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നാണ് അഹാന പറയുന്നത്.

അതേസമയം സത്യം പുറത്തുവന്നതോടെ പ്രിയപ്പെട്ടവരെല്ലാം അഹാനയെ പിന്തുണച്ചെത്തി. അഹാനയുടെ പോസ്റ്റിന് താഴെ പിന്തുണ അറിയിച്ച് ആദ്യമെത്തിയത് സിനിമട്ടോഗ്രാഫറും, അടുത്ത സുഹൃത്തുമായ നിമിഷ് രവിയായിരുന്നു. മാത്രമല്ല യൂട്യൂബിലൂടെയായി ഇതേക്കുറിച്ച് കണ്ടിരുന്നെന്നും അഹാനയുടെ ഭാഗം അറിയണമെന്നുണ്ടായിരുന്നെന്നും ഇപ്പോള്‍ എല്ലാം മനസിലായി എന്നായിരുന്നു ഒരാള്‍ തുറന്നടിച്ചത്.

അതേസമയം പിന്നാലെ കുടുംബവുമെത്തി. പൈസയുണ്ടാക്കാനായി എന്തും വിളിച്ച് പറയുന്ന യൂട്യൂബര്‍മാര്‍ ഇത് കാണട്ടെയെന്നായിരുന്നു ദിയ പറഞ്ഞത്.ഹന്‍സികയും ഇഷാനിയുമെല്ലാം അഹാനയ്ക്ക് സപ്പോര്‍ട്ട് അറിയിച്ചിരുന്നു. മാത്രമല്ല സുഹൃത്തുക്കളെല്ലാം അഹാനയെ പിന്തുണച്ച് എത്തിയിരുന്നു. സംഭവിച്ചത് എന്തൊക്കെയായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഇതിലും മികച്ച രീതിയില് ഇതേക്കുറിച്ച് പറയാനാവില്ല എന്നും ആരാധകർ പറഞ്ഞു. നിരവധി പേരാണ് സ്റ്റോറിയായി അഹാനയുടെ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top