Social Media
എനിക്കിത് പറ്റില്ല, പഴയത് പോലെ ജീവിച്ചാൽ മതി എന്ന് ഞാൻ അശ്വിനോട് കരഞ്ഞ് പറയുന്നതായിരുന്നു; ദിയ കൃഷ്ണ
എനിക്കിത് പറ്റില്ല, പഴയത് പോലെ ജീവിച്ചാൽ മതി എന്ന് ഞാൻ അശ്വിനോട് കരഞ്ഞ് പറയുന്നതായിരുന്നു; ദിയ കൃഷ്ണ
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി പങ്കുവെച്ചത്. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്.
ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ. അടുത്തിടെ പ്രഗ്നൻസിയിലെ ഫസ്റ്റ് ട്രൈമസ്റ്റർ അത്രയും മോശമായിരുന്നുവെന്ന് ദിയ കൃഷ്ണ പറഞ്ഞിരുന്നു. ക്യൂആൻഡ് എ സെക്ഷനിൽ തനിക്ക് ലഭിച്ച ചോദ്യങ്ങൾക്ക് മറുപടിയേകുന്നതിനിടയിലായിരുന്നു ദിയ ഇമോഷണലി തളർന്നുപോയതിനെക്കുറിച്ചെല്ലാം ദിയ സംസാരിക്കുന്നുണ്ട്. എല്ലാ ദിവസവും കരയുന്ന ആളായി ഞാൻ മാറുകയായിരുന്നു. അങ്ങനത്തെയൊരു മൂഡ് സ്വിംഗ്‌സായിരുന്നു.
മുൻപൊന്നും എനിക്കങ്ങനെ മൂഡ് സ്വിംഗ്‌സ് വന്നിട്ടില്ല. ഞാൻ കരയുമ്പോൾ കളിയാക്കിയിരുന്ന ഇഷാനി വരെ ഞെട്ടിപ്പോയിരുന്നു. എനിക്കിത് പറ്റില്ല, പഴയത് പോലെ ജീവിച്ചാൽ മതി എന്ന് ഞാൻ അശ്വിനോട് കരഞ്ഞ് പറയുന്നതായിരുന്നു ഇഷാനി ഒരു ദിവസം കണ്ടത്. എന്താ, എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ പിന്നെയും കരയുമായിരുന്നു. എന്ത് ചെയ്യാനാ, കുറച്ചുകൂടിയല്ലേ ഉള്ളൂ, സഹിക്കുക എന്നായിരുന്നു ഇഷാനി പറഞ്ഞത്.
എന്റെ കരച്ചിൽ കണ്ട് അവൾക്കും ടെൻഷനാവുകയായിരുന്നു. അത്രയധികം മൂഡ് സ്വിംഗ്‌സായിരുന്നു എനിക്ക് വന്നത്. ഗർഭിണിയാവാൻ തയ്യാറാവുന്നവരെല്ലാം ഇയൊരു കാര്യം മനസിൽ വെച്ചേക്കണേ എന്നും ദിയ പറഞ്ഞിരുന്നു. ദിയയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞപ്പോൾ എല്ലാവരും പങ്കിട്ട ആശങ്കയും സമാനമായിരുന്നു. ചെറിയൊരു ഇഞ്ചക്ഷന് പോലും അലറിക്കരയുന്നവളാണെന്നും പറഞ്ഞിരുന്നു. ഇയൊരു അവസ്ഥ അവളെങ്ങനെ അഭിമുഖീകരിക്കും എന്നോർക്കുമ്പോൾ ടെൻഷനുണ്ടെന്നായിരുന്നു വീട്ടിലുള്ളവരെല്ലാം പറഞ്ഞത്.
ഇത്തരത്തിൽ ഇഞ്ചെക്ഷൻ എടുക്കാൻ പോയി പേടിച്ച് കരയുന്ന ദിയയുടെ വീഡിയോയും വൈറലായിരുന്നു. ഗൂഗിളിൽ നോക്കിയാണ് കാര്യങ്ങളെല്ലാം മനസിലാക്കുന്നത്. അങ്ങനെ കണ്ടതാണ്, അതേക്കുറിച്ചായിരുന്നു എപ്പോഴും പറഞ്ഞിരുന്നത്. അശ്വിൻ പറഞ്ഞത് പോലെയായിരുന്നു സംഭവിച്ചത്. നാലാമത്തെ മാസമായപ്പോൾ മുതൽ എല്ലാം ആസ്വദിച്ച് തുടങ്ങി. ഓഫീസിലേക്ക് പോവാനും, ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധിക്കാനും തുടങ്ങി. പുറത്ത് പോയി ഭക്ഷണം കഴിക്കാനും, ഇഷ്ടപ്പെട്ടതെല്ലാം കഴിക്കാനും സാധിക്കുന്നുണ്ട് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലും വ്‌ളോഗിലൂടെയുമായി എല്ലാ വിശേഷങ്ങളും ഇരുവരും പങ്കിടുന്നുണ്ട്. ബേബി മൂണും, ബേബി ഷവറുമടക്കം ചടങ്ങുകളെല്ലാം ചെയ്യുന്നുണ്ട്. അതിനൊക്കെയുള്ള പ്ലാനിംഗ് തുടങ്ങിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കിടുന്നതാണ്. ഇതും നിങ്ങളെ അറിയിക്കുമെന്നും ദിയ പറയുന്നു.
അതേസമയം, ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്കെന്നാണ് ദിയ പറഞ്ഞിരുന്നത്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നുവെന്ന് ദിയ പറയുമ്പോൾ എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയിൽ പറഞ്ഞത്.
മൂഡ് സ്വിംഗ്‌സുണ്ടായിരുന്നു എനിക്ക്. എല്ലാ ദിവസവും ഞാൻ കരയുമായിരുന്നു. എനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ കരയുമായിരുന്നു. എനിക്ക് പഴയ ലൈഫ് മതി എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഒരാഴ്ച കൂടി ക്ഷമിക്ക് എന്നാണ് അശ്വിൻ പറയാറുള്ളത്.
എന്റെ ബിസിനസൊക്കെ സ്റ്റക്കായി കിടക്കുകയായിരുന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയായിരുന്നു. ലോക് ഡൗണിനെക്കാളും വലിയ ലോക്കായിരുന്നു എനിക്ക്. പുറത്തേക്കൊന്നും പോവാൻ പോലും പറ്റുന്നില്ലായിരുന്നു. ശരിക്കും ഗർഭ ജീവിതം ആസ്വദിക്കുന്നത് ഇപ്പോഴാണെന്നും ദിയ പറഞ്ഞിരുന്നു.
