Connect with us

നിഓം അശ്വിൻ കൃഷ്ണ, ഓമനപ്പേര് ഓമി; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ദിയയും കുടുംബവും

Malayalam

നിഓം അശ്വിൻ കൃഷ്ണ, ഓമനപ്പേര് ഓമി; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ദിയയും കുടുംബവും

നിഓം അശ്വിൻ കൃഷ്ണ, ഓമനപ്പേര് ഓമി; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ദിയയും കുടുംബവും

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോട് പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണയ്ക്കും അശ്വിൻ ​ഗണേഷിനും കുഞ്ഞ് ജനിച്ചത്. ജൂലൈ അ‍ഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം.

നിഓം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. കുഞ്ഞിനുള്ള പേര് അമ്മ കണ്ടെത്തുമെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നിഓം എന്ന പേര് സിന്ധു കൃഷ്ണയുടെ സെലക്ഷനായിരിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആശുപത്രിയിൽ അഡ്മിറ്റായത് മുതലുള്ള വിശേഷങ്ങൾ വ്ലോ​ഗായി ദിയ പങ്കുവെച്ചിരുന്നു. രണ്ട് ഭാ​ഗങ്ങളായാണ് ഡെലിവറി വിശേഷങ്ങൾ ദിയ പങ്കിട്ടത്. രണ്ടാം ഭാ​ഗത്തിലാണ് പ്രസവത്തിന്റെ ഭാ​ഗങ്ങൾ ദിയ ഉൾപ്പെടുത്തിയിരുന്നത്. സൂചിപോലും ഭയമുള്ള വ്യക്തിയാണ് ദിയ. അതുകൊണ്ട് തന്നെ തനിക്കൊപ്പം ഡെലിവറി സമയത്ത് ഭർത്താവിനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ പറ്റുന്ന തരത്തിൽ ബെർത്ത് സ്യൂട്ടായിരുന്നു ദിയ ബുക്ക് ചെയ്തിരുന്നത്.

ബെർത്ത് സ്യൂട്ടിലേക്ക് മാറ്റിയപ്പോൾ മുതൽ ശുശ്രൂഷിക്കാനും പരിശോധിക്കാനും വന്ന ഡോക്ടർമാരോട് പെയിൻ എത്രത്തോളം ഉണ്ടാകും?, കുറയ്ക്കാൻ മാർ​ഗങ്ങളുണ്ടോ എന്നതിനെ കുറിച്ചാണ് ദിയ ചോദിച്ചുകൊണ്ടിരുന്നത്. ബ്ലെഡ് ടെസ്റ്റ് എടുക്കാൻ പോകുമ്പോൾ പോലും കരയുന്നയാളാണ്. പേടി എന്റെ കൂടെ പിറപ്പാണ്. ഇവർക്കെല്ലാം ഇത് സിനിമ കാണുന്നതുപോലെ. എന്നെ അല്ലേ അടുപ്പിൽ വെച്ചിരിക്കുന്നത് എന്നാണ് ദിയ പറഞ്ഞത്. ഭയവും പ്രസവത്തിന്റെ വേദനയും ആലോചിച്ച് ഉറങ്ങാൻ പോലും ദിയയ്ക്ക് കഴിഞ്ഞില്ല. വേദന കുറയാനും ഉറക്കം വരാനുമായി അശ്വിൻ ​ദിയയ്ക്കൊപ്പം നിന്ന് പാട്ട് പാടി കൊടുക്കുന്നുണ്ടായിരുന്നു. നിന്റെ അമ്മ ഇവിടെ കിടന്ന് പാടുപെടുകയാണ്. ഫ്യൂച്ചറിൽ നീ നോക്കണം.

നിനക്ക് അറിവാകുന്ന പ്രായത്തിൽ നീ ഇത് എടുത്ത് വെച്ച് കാണണം എന്നാണ് ദിയ വേദന അനുഭവിക്കുന്നത് കണ്ട് കുഞ്ഞിനോട് പറയുമ്പോലെ അശ്വിൻ പറഞ്ഞത്. എപ്പിഡ്യൂറലിനു ശേഷം വേദന കുറഞ്ഞു. കുഞ്ഞിനെ കാണാൻ ഞാൻ എക്സൈറ്റഡാണ്. പക്ഷെ അതിന് മുമ്പുള്ള കാര്യങ്ങളൊന്നും അത്ര എക്സൈറ്റഡല്ല. എപ്പിഡ്യൂറൽ സമയത്ത് നടുവിന് വേ​ദനയുള്ള സമയത്ത് അച്ഛൻ തടവുകയാണെന്ന് കരുതി വേദന സഹിച്ചു. അങ്ങനെ അങ്ങ് സങ്കൽപ്പിക്കുകയല്ലാതെ വേറെ മാർ​ഗമില്ലായിരുന്നു. അത്രത്തോളം വലിയ സൂചിയെടുത്ത് എന്നെ ഇഞ്ചക്ഷൻ വെച്ചിട്ടും ഞാൻ മിണ്ടാതിരുന്നത് കണ്ട് അശ്വിൻ തന്നെ ഞെട്ടി. മൈന്റിനെ ഡൈവേർട്ട് ചെയ്താണ് ഞാൻ കിടന്നത്. മരിച്ചിട്ട് എല്ലാവരും ചുറ്റും നോക്കി നിൽക്കുന്നത് പോലെയാണ് പ്രസവത്തിനായി കിടക്കുമ്പോൾ തോന്നുന്നത്.

എപ്പിഡ്യൂറൽ എടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ പരലോകത്ത് പോയി വന്നേനെയെന്നും ദിയ പറഞ്ഞു. പെയിൻ കൂടിയപ്പോൾ ആശ്വസിപ്പിക്കാൻ അച്ഛൻ കൃഷ്ണകുമാറും എത്തിയിരുന്നു. അമ്മ ചറപറ പ്രസവിച്ചതല്ലേ അതുകൊണ്ട് പേടിക്കേണ്ടതില്ലെന്ന് പറ‍ഞ്ഞപ്പോൾ തനിക്ക് അത്ര ധൈര്യമില്ലെന്നായിരുന്നു ​ദിയയുടെ മറുപടി. ഭയം അലട്ടിയിരുന്നുവെങ്കിലും ഡോക്ടർമാരുടേയും നഴ്സുമാരുടേയും നിർദേശങ്ങളെല്ലാം കൃത്യമായി ദിയ പാലിച്ചു. ജൂലൈ അഞ്ച് 7.16നാണ് അശ്വിന്റേയും ദിയയുടേയും കുഞ്ഞ് പിറന്ന് വീണത്. ചോരകുഞ്ഞിനെ കണ്ട് അഹാന കൃഷ്ണയും സഹോദരിമാരുമെല്ലാം ആദ്യം കരയുകയാണ് ചെയ്തത്. ആൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ കുടുംബാം​ഗങ്ങൾക്കെല്ലാം ആഘോഷമായി. കുഞ്ഞിന് ദിയയുടെ മുഖച്ഛായയാണെന്നാണ് അശ്വിനും സിന്ധുവുമെല്ലാം പറഞ്ഞത്. അശ്വിൻ എന്റെ കൂടെ തന്നെയുണ്ടായിരുന്നു.

കുഞ്ഞ് വന്നത് ഞാൻ അറിഞ്ഞില്ലെന്നാണ് പ്രസവിച്ച നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോൾ ദിയയുടെ മറുപടി. കുഞ്ഞ് പുറത്തേക്ക് വരുന്നത് ലൈവായി കണ്ടത് സൂപ്പർ മൊമന്റായിരുന്നു. ലൈഫിലെ ബെസ്റ്റ് മൊമന്റ് ഓസിയെ വിവാഹം ചെയ്തതും മോന്റെ ജനനവുമാണെന്നാണ് അശ്വിൻ പറഞ്ഞത്. ഞാൻ പ്രസവിച്ചിട്ടുണ്ടെങ്കിലും ആരുടേയും ഡെലിവറി ഇത്ര അടുത്ത് നിന്ന് കണ്ടിട്ടില്ല. ഓസിയുടെ ആയതുകൊണ്ട് ധൈര്യം സംഭരിച്ച് നിൽക്കുകയായിരുന്നു എന്നാണ് ലേബർ സ്യൂട്ടിലെ അനുഭവം പങ്കിട്ട് സിന്ധു പറഞ്ഞത്. അശ്വിന്റെ കുടുംബാം​ഗങ്ങളും ദിയയുടെ ബന്ധുക്കളുമെല്ലാം കു‍ഞ്ഞിനെ കാണാനെത്തി. കുഞ്ഞിന്റെ മുഖം റിവീൽ ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു ഏറെയും കമന്റുകൾ.

ചെന്നൈ ട്രിപ്പ് നടത്തിയപ്പോൾ ദിയയ്ക്ക് ആൺകുഞ്ഞ് പിറക്കുമെന്നാണ് ഒരു ജ്യോത്സ്യൻ പ്രവചിച്ചത്. ഭർത്താവ് അശ്വിനൊപ്പം ചെന്നൈയിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ദിയ കൃഷ്ണ. വർഷങ്ങൾക്കുശേഷം മെറീന ബീച്ചിൽ എത്തിയതിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. ബീച്ചിലെ ചെറിയ തട്ടുകടകളിൽ നിന്നെല്ലാം ബേൽപൂരി, പാനിപൂരി, കോളിഫ്ലവർ ഫ്രൈ തുടങ്ങിയ സ്നാക്സും ഗോലി സോഡയും പച്ച മാങ്ങയുമെല്ലാം ദിയ ആസ്വദിച്ച് കഴിച്ചു. മെറീന ബീച്ചിലെത്തിയതിന്റെ പ്രധാന ഉദ്ദേശം തന്നെ തട്ടുകട വിഭവങ്ങൾ രുചിക്കാനാണെന്നും ദിയ പറഞ്ഞു.

ശേഷം ബീച്ചിൽ വെച്ച് തന്നെ കിളി ജോത്സ്യം പരീക്ഷിച്ചതിന്റെ ദൃശ്യങ്ങളും ദിയ വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് കിളി ജോത്സ്യം ദിയ പരീക്ഷിക്കുന്നത്. ദിയയ്ക്കായി തത്തഎടുത്തത് മുരുകന്റെ ഫോട്ടോ പതിപ്പിച്ച കാർഡാണ്. ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ദിയയ്ക്ക്‌ ഉണ്ടാവുകയില്ലെന്ന് പ്രവചിച്ചാണ് ജോത്സ്യൻ സംസാരിച്ച് തുടങ്ങിയത്. എല്ലാ മനോവിഷമത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പുറത്ത് വന്ന് കഴിഞ്ഞു.

ഇനിയുള്ള ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. തൊഴിൽ മേഖലയിൽ തുടർന്നും ഉയർച്ചയുണ്ടാകും. ജനിച്ച വീട്ടിലും ഭർത്തൃഗൃഹത്തിലും ലക്ഷ്മിയാണ്. പണത്തിന് ഒരു കുറവും ഉണ്ടാവില്ല. പക്ഷെ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല. വെള്ളം പോലെ ഉപയോഗിക്കും എന്നാണ് ദിയയെ കുറിച്ച് ജോത്സ്യൻ പറഞ്ഞത്. ശേഷം ദിയയ്ക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് ആൺകുഞ്ഞായിരിക്കുമെന്നും ശബരിമല ശാസ്താവായ സ്വാമി അയ്യപ്പൻ തന്നെ മകനായി പിറക്കുമെന്നുമാണ് ജോത്സ്യൻ പറഞ്ഞത്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന ഗട്ട് ഫീലിങ് തനിക്കും ഉണ്ടെന്നും ദിയ ജോത്സ്യനോട് മറുപടിയായി പറഞ്ഞു. ആൺകുഞ്ഞ് പിറക്കും.

പക്ഷെ കെയർഫുള്ളായിരിക്കണം. രാത്രി യാത്രകൾ ഒഴിവാക്കണം. ആരോടും വാഗ്വാദങ്ങൾക്ക് നിൽക്കരുത്. മനസമാധാനത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കൂ. ആദ്യത്തെ കുഞ്ഞായതുകൊണ്ട് നല്ല ശ്രദ്ധ കൊടുക്കണം. അമാവാസി, പൗർ‌ണ്ണമി ദിവസങ്ങളിൽ പുറത്തിറങ്ങരുത്. ചെയ്യുന്ന തൊഴിലിനെ ദൈവമായി കാണുന്നതുകൊണ്ട് അതുവഴിയുള്ള മെച്ചങ്ങൾ തുടർന്നും ഉണ്ടാകും. അഞ്ച് ദിവസം ഭർത്താവുമായി സ്നേഹത്തിലാണെങ്കിൽ ബാക്കിയുള്ള പത്ത് ദിവസം വഴക്കായിരിക്കും.

പക്ഷെ സന്തോഷവും സമാധാനവും ദാമ്പത്യത്തിലുണ്ട്. മരിച്ചുപോയ ഒരാൾ ദൈവമായി എപ്പോഴും ഒപ്പമുണ്ട്. എല്ലാവരേയും വഴി നടത്തുന്നുണ്ട്. എന്നിരുന്നാലും ഈ മാസം അവസാനിക്കും മുമ്പ് മുരുകന്റെ ക്ഷേത്രത്തിൽ പോയി ഒരു അർച്ചന ചെയ്താൽ നന്നാകും. കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക. ജീവിതത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഈ വരുന്ന ജൂണിനുള്ളിൽ അവസാനിക്കുമെന്നും ജ്യോത്സ്യൻ പറഞ്ഞിരുന്നു.

നമ്മുടെ പിള്ളേർ കുറച്ച് നാളുകൾക്ക് മുമ്പാണ് ജനിച്ചതെന്ന് ഒരു തോന്നൽ എന്നാണ് സിന്ധു കൃഷ്ണയും കൃഷ്ണകുമാറും നേരത്തെ പറഞ്ഞിരുന്നത്. ഓസിയുടെ ഡെലിവറിയായപ്പോഴേക്കും വീട്ടിൽ ഇഷ്ടംപോലെ എല്ലാ കാര്യത്തിനും ആളായി. പക്ഷെ സിന്ധു ഗർഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. സിന്ധു ആശുപത്രിയിൽ പോകും പ്രസവിക്കും തിരിച്ച് വരും. ഇഷാനിയെ ഹഗർഭിണിയായിരുന്ന സമയത്ത് പെയിൻ വന്നശേഷമാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹെൽത്ത് കാർഡ് പോലും എടുത്തില്ല. തിരികെ വന്ന് ഞാൻ എടുത്ത് കൊണ്ടുപോയതാകട്ടെ അമ്മുവിന്റെ എൽകെജിയിലെ പ്രോഗ്രസ് കാർഡാണ്. വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല. 2.3 കിലോ തൂക്കം മാത്രമുള്ള സ്മോൾ ബേബിയായിരുന്നു ഇഷാനി. ഓസിയുടെ കുഞ്ഞിനും ഭാരം കുറവാണെന്നാണ് ‍ഡോക്ടർ പറഞ്ഞത്. 2.8 കിലോ ഭാരമേയുള്ളു. അതുകേട്ട് ഓസി ചിരിയായിരുന്നു. നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നവെന്ന രീതിയിൽ.

കാരണം ‍ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് പരിഗണിക്കുക. ജനിച്ചപ്പോൾ ഏറ്റവും ക്യൂട്ട് ബേബി ഇഷാനിയായിരുന്നു. ജോൺസൺസ് ബേബിയുടെ പരസ്യത്തിലൊക്കെ വരുന്ന കുഞ്ഞിനെപ്പോലെയായിരുന്നു. അമ്മുവിന്റെ തല കുറച്ച് വലുതായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

പണ്ട് ചുരിദാറിന്റെ ദുപ്പട്ടയാണ് ഞാൻ‌ എന്റെ കുഞ്ഞുങ്ങളെ പുതുപ്പിച്ചിരുന്നത്. മുതിർന്നവരുടെ വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റ് ഉപയോഗിച്ചാൽ കു‍ഞ്ഞിന് അലർജി വന്നേക്കും. കയ്യിൽ കിട്ടുന്ന തുണി ഉപയോഗിച്ച് കുഞ്ഞിനെ തുടയ്ക്കരുത്. അതിന് വേണ്ടിയാണ് കുഞ്ഞിന്റെ ഓരോ കാര്യങ്ങൾക്കും പ്രത്യേകം പ്രത്യേകം തുണികളും സാധനങ്ങളും വാങ്ങിയതെന്ന് ദിയയ്ക്ക് നിർദേശങ്ങൾ നൽകി അമ്മ സിന്ധുവും പറഞ്ഞു. ദിയയുടെ കുഞ്ഞിനെ ധരിപ്പിച്ച് ഫോട്ടോ എടുക്കാനായി ദിയ ഇരുപത്തിയാറ് വർഷം മുമ്പ് ധരിച്ച കുഞ്ഞുടുപ്പകൾ സിന്ധു കഴുകി ഉണക്കി എടുത്തി വെച്ചിട്ടുണ്ട്.

അതിനുള്ള സാഹചര്യം വരുമ്പോൾ ആ ഉടുപ്പുകൾ ഇടിയിച്ച് കുഞ്ഞിന്റെ ഫോട്ടോകൾ പകർത്തുമെന്ന് ദിയ അമ്മയ്ക്ക് ഉറപ്പ് നൽകി. താൻ പ്രസവിച്ചുവെന്ന് വ്യാജ വാർത്ത കൊടുത്തവരെ കുറിച്ചും ദിയ സംസാരിച്ചു. ഞാൻ ആശുപത്രിയിൽ ഡ്രിപ്പിട്ട് കിടക്കുന്ന ഫോട്ടോയാണ് ചിലർ വ്യാജ വാർത്തയ്ക്ക് തമ്പ്നെയിൽ നൽകിയിരിക്കുന്നത്. പത്ത് പേരെ ചുറ്റും നിർത്തിയാണോ ‍ഞാൻ പ്രസവിക്കുന്നതെന്ന് ആ തമ്പ് കാണുമ്പോൾ‌ തോന്നുമെന്നും ദിയ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top