Uncategorized
എന്നെ കല്യാണത്തിന്റെ അന്ന് കാണാൻ ഒരു പ്രത്യേകഭംഗി ആയിരുന്നു അല്ലേ? രണ്ടാം കല്യാണത്തിന് സംഭവിച്ചത്? ദിവ്യ പറയുന്നു
എന്നെ കല്യാണത്തിന്റെ അന്ന് കാണാൻ ഒരു പ്രത്യേകഭംഗി ആയിരുന്നു അല്ലേ? രണ്ടാം കല്യാണത്തിന് സംഭവിച്ചത്? ദിവ്യ പറയുന്നു
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു. ഈയിടെ നടന്ന താരവിവാഹങ്ങളിൽ ഏറെ വാർത്തകളിൽ ഇടം നേടിയതായിരുന്നു ഇവരുടെ കല്യാണം.
അതിന് പ്രധാന കാരണമായതാവട്ടെ ക്രിസ് വേണുഗോപാലിന്റെ രൂപവും അദ്ദേഹത്തിന്റെ പ്രായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയുമാണ്. ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ ഇവരുടെ വിവാഹം ആഘോഷമാക്കിയിരുന്നു. കൂടാതെ ഇവർക്കെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. ദിവ്യയെ വിമർശിച്ചു കൊണ്ടായിരുന്നു കൂടുതൽ കമന്റുകളും വന്നത്.
പണത്തിന് വേണ്ടി സ്വന്തം അച്ഛന്റെ പ്രായമുള്ള ആളെ വിവാഹം ചെയ്‌തു എന്നായിരുന്നു ആരോപണം. കൂടാതെ ഇരുവരുടെയും വിവാഹ ജീവിതം അധികനാൾ നീണ്ടുനിൽക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ നിരവധി വ്യാജ വാർത്തകളും വന്നു. എന്നാൽ അവയെല്ലാം തള്ളിക്കളഞ്ഞ് സന്തോഷത്തോടെ ജീവിക്കുകയാണ് ദിവ്യയും ക്രിസും.
അതേസമയം ഈ അടുത്താണ് സെക്കൻഡ് മാര്യേജ് എന്ത്കൊണ്ട് ഇത്ര കളർ ആയെന്നും താൻ ഇത്ര സുന്ദരി ആയി അതിൽ നിന്നുവെന്നും ദിവ്യ വെളിപ്പെടുത്തുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങുകൾക്ക് ശേഷം റിസപ്‌ഷനും അത്യന്തം ആര്ഭാടപൂർവ്വം തന്നെ ആഘോഷിച്ചു. ഇപ്പോഴിതാ ഇതേക്കുറിച്ച് ദിവ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
നമ്മുടെ കല്യാണത്തിനും മുൻപും അതിനുശേഷവും ഒരുപാട് കല്യാണം നടന്നിരുന്നെങ്കിലും ഇതുപോലെ ആർഭാടം ആയ ഒരു വിവാഹവും ഉണ്ടായിട്ടില്ലെന്നാണ് ദിവ്യ പറയുന്നത്. മാത്രമല്ല അന്ന് തന്നെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നെന്നും ദിവ്യ പറഞ്ഞു.
വിവാഹത്തിന് എന്നെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നെന്നും സന്തോഷം കൊണ്ടാണെന്നും ദിവ്യ പറഞ്ഞു. അതിന്റെ കാരണം ഏട്ടൻ ആണെന്നും പറയുന്നുണ്ട്. തന്നെ ഇങ്ങനെ കൊണ്ട് നടക്കുന്നത് കൊണ്ടാണെന്നും ദിവ്യ പറഞ്ഞു. ഇതോടെ നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ഉയർന്നതും.
