Connect with us

12 വര്‍ഷത്തെ ബന്ധം, മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായെങ്കിലും വിവാഹമെന്ന് പറയാനാകില്ല; ഇപ്പോള്‍ ഡേറ്റിങ്ങിലാണ്; ദിവ്യ പിള്ള

Malayalam

12 വര്‍ഷത്തെ ബന്ധം, മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായെങ്കിലും വിവാഹമെന്ന് പറയാനാകില്ല; ഇപ്പോള്‍ ഡേറ്റിങ്ങിലാണ്; ദിവ്യ പിള്ള

12 വര്‍ഷത്തെ ബന്ധം, മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായെങ്കിലും വിവാഹമെന്ന് പറയാനാകില്ല; ഇപ്പോള്‍ ഡേറ്റിങ്ങിലാണ്; ദിവ്യ പിള്ള

മലയാള സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ദിവ്യ പിള്ള. മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ദിവ്യ പിള്ള. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ദിവ്യ പിള്ളയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ഡേറ്റിംഗിനെക്കുറിച്ചുമൊക്കെയാണ് ദിവ്യ പിള്ള മനസ് തുറന്നിരിക്കുന്നത്. തന്റെ പുതിയ തെലുങ്ക് സിനിമയായ തണ്ടേലിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ പിള്ള മനസ് തുറന്നത്.

ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വര്‍ഷമായി റിലേഷന്‍ഷിപ്പില്‍ ആയിരുന്നുവെന്ന് ദിവ്യ പിള്ള വെളിപ്പെടുത്തി. ‘മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. എന്റെ മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങ് ഞങ്ങള്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാല്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുന്‍പു തന്നെ ഞങ്ങള്‍ പിരിഞ്ഞു.

ഞാന്‍ ജീവിതത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും തമ്മില്‍ ഒത്തുപോകാന്‍ പറ്റില്ലെന്നു മനസിലായപ്പോള്‍ പിരിയുകയായിരുന്നു. നിയമപരമായി റജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ വിവാഹമോചനത്തിന്റെ നൂലാമാലകള്‍ ഉണ്ടായിരുന്നില്ല. നിങ്ങള്‍ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നല്‍കണമെന്ന് എനിക്ക് ആശയക്കുഴപ്പമാണ്. ചുരുക്കത്തില്‍ ഞാന്‍ ദീര്‍ഘകാലമായി ഒരു ബന്ധത്തിലായിരുന്നു. അത് അവസാനിച്ചു.’

അതേസമയം, താന്‍ ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം സ്വകാര്യമാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു. ‘അക്കാര്യം ലോകത്തോടു പങ്കുവയ്ക്കാന്‍ ഞാന്‍ മാനസികമായി ഒരുങ്ങുന്നതു വരെ, രഹസ്യമാക്കി വയ്ക്കാനാണ് എന്റെ തീരുമാനം. ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോള്‍ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല,’ ദിവ്യ വ്യക്തമാക്കി.

നടിയുടെ വാക്കുകള്‍ വൈറലായതോടെ ഈ വ്യക്തി ആരെന്ന് കണ്ടെത്താനുള്ള വ്യഗ്രതയിലാണ് പ്രേക്ഷകര്‍. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആ വ്യക്തി വിജയ് യേശുദാസ് ആണെന്നും മുമ്പ് ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നുവെന്നും ചില പ്രേക്ഷകര്‍ പറയുന്നു. അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്‌ക്കൊപ്പം വിജയ് യേശുദാസ് എത്തിയിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നടന്ന ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയിരുന്നത്. പിന്നാലെ ഇക്കോ വോഗ് ദി ഫാഷന്‍ ഫെസ്റ്റിവലിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്‌ക്കൊപ്പമായിരുന്നു. നിരവധി സെലിബ്രിറ്റികള്‍ റാംപ് വാക്ക് ചെയ്ത ഒരു ഫാഷന്‍ ഫെസ്റ്റിവലായിരുന്നു ഇക്കോ വോഗ് ദി ഫാഷന്‍ ഫെസ്റ്റിവല്‍.

കറുത്ത ബാഗി പാന്റും ബെനിയനും വെളുത്ത ഷര്‍ട്ടുമായിരുന്നു വിജയിയുടെ വേഷം. ഗൗണായിരുന്നു ദിവ്യ പിള്ളയുടെ വേഷം.റാംപിലേക്ക് കയറും മുമ്പ് ബാക്ക് സ്‌റ്റേജിലൂടെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രണയഗാനങ്ങളുടെ അകമ്പടിയോടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നത്. അതോടെ ഇരുവരെയും ചേര്‍ത്തുവെച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ അന്നേ വര്‍ധിച്ചിരുന്നു. നിരവധി പേരാണ് ഇതേ കുറിച്ച് കമന്റുകളിലൂടെ ചോദിച്ചിരുന്നത്.

ഇപ്പോള്‍ ദിവ്യ പിള്ളയുടെ വാക്കുകള്‍ കൂടി വൈറലായതോടെ പലരും ഇത് ഉറപ്പിക്കുകയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ ഭാര്യ ദര്‍ശനയുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചും വിജയ് സംസാരിച്ചിരുന്നു.

ദാമ്പത്യ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായിരുന്നു എന്നും അതാണ് പിരിയാന്‍ കാരണം എന്നും വിജയ് പറഞ്ഞിരുന്നു. എങ്കിലും നല്ല സൗഹൃദമാണ് ദര്‍ശനയുമായി ഇപ്പോഴുമുള്ളത് എന്നും വിജയ് വ്യക്തമാക്കിയിരുന്നു. ഏകദേശം അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top