ഒന്നിനെക്കുറിച്ചും ഓര്‍ത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്- ദിഷ പട്ടാണി
By
സ്വകാര്യജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെക്കുറിച്ചും അതില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ചും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാണി. സല്‍മാന്‍ഖാനൊപ്പം അഭിനയിച്ച ഭാരത് എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദിഷയ്ക്ക് പരുക്കു പറ്റിയിരുന്നു. പരുക്കുകളെ തനിക്ക് ഭയമില്ലെന്നും ഒരിക്കല്‍ പരിശീലനത്തിനിടെ തന്റെ തല സിമന്റ് തറയില്‍ ഇടിച്ചിരുന്നുവെന്നും അതിനു ശേഷം ആറുമാസത്തേക്ക് തനിക്ക് ഓര്‍മ നഷ്ടപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.
‘ ഒന്നിനെക്കുറിച്ചും ഓര്‍ത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്’. പക്ഷേ അപ്പോഴും വ്യായാമത്തോടും മാര്‍ഷ്യല്‍ ആര്‍ട്സിനോടുമുള്ള മനോഭാവത്തില്‍ മാറ്റമൊന്നും വന്നില്ലെന്നും പറഞ്ഞ ദിഷ. ഇത്തരം കാര്യങ്ങളൊക്കെയുണ്ടാകുമ്ബോള്‍ എല്ലുകള്‍ക്ക് ഒടിവു സംഭവിക്കുന്നതൊക്കെ സാധാരണ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് താരനിരയിലെ പ്രധാനികളിലൊരാളാണ് ദിഷ പട്ടാണി. ശക്തമായ സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
Disha -Patani-