താരജോഡികളായ ദിശ പട്ടാണിയും ടൈഗര്‍ ഷ്റോഫും വേര്‍പിരിഞ്ഞു
പൊതുവെ താരങ്ങളുടെ വാർത്ത കേൾക്കുവാൻ തന്നെ ഏവർക്കും ഇഷ്ടമാണ് . താരങ്ങളുമായി ബന്ധപ്പെട്ട ഏതു വാർത്തയും എല്ലാവരും ഏറ്റുപിടിക്കാറുണ്ട് . പ്രണയം മുതൽ വിവാഹം വരെ ആളുകൾ കൊട്ടിഘോഷിക്കാറുണ്ട് . ഇതായിപ്പോൾ അത്തരത്തിലുള്ള ഒരു വാർത്ത പുറത്തു വന്നിരിക്കുകയാണ് . ബോളിവുഡിലെ പ്രണയജോഡികളായ ദിഷ പട്ടാണിയും ടൈഗര്‍ ഷ്റോഫും വേർപിരിഞ്ഞു . ഇരുവരുടെയും അടുത്ത സൃഹുത്തക്കളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രണ്ട് വര്‍ഷങ്ങളിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. പൊതു ചടങ്ങുകളിലും ആഘോഷങ്ങളിലും ഇവര്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇവര്‍ ഇത് സംബന്ധിച്ച ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ ഇവരുടെ അടുത്ത സുഹൃത്തുക്കൾ ഇവർ വേർപിരിഞ്ഞതായി ഇപ്പോൾ സ്ഥിരീകരിച്ചിക്കുകയാണ്. അതേസമയം , പിരിയാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല .
പ്രണയത്തിലാണെന്ന വിവരം ഇവര്‍ ഒരിക്കലും തുറന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ വേര്‍പിരിയലിനെക്കുറിച്ച് ഇവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല- അടുത്ത വൃത്തങ്ങൾ പറയുന്നു .
ശിവസേന യുവസേനയുടെ അധ്യക്ഷന്‍ ആദിത്യ താക്ക്റേയും ദിഷ പട്ടാണിയും ഇപ്പോള്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇവര്‍ ഒരുമിച്ച് പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ടൈഗര്‍ ഷ്റോഫും ദിഷയും മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ ഒരുമിച്ചെത്തിയിരുന്നു. അന്ന് ദിഷയെ ജനക്കൂട്ടം വളഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ടൈഗര്‍ ഷ്റോഫ് ആയിരുന്നു.
disha patani-tiger sherof- break up- reports
.
