Connect with us

സംവിധായകന്‍ എസ്എസ് രാജമൗലിയ്ക്കും ഭാര്യയ്ക്കും ഓസ്കർ അക്കാദമിയിലേക്ക് ക്ഷണം

News

സംവിധായകന്‍ എസ്എസ് രാജമൗലിയ്ക്കും ഭാര്യയ്ക്കും ഓസ്കർ അക്കാദമിയിലേക്ക് ക്ഷണം

സംവിധായകന്‍ എസ്എസ് രാജമൗലിയ്ക്കും ഭാര്യയ്ക്കും ഓസ്കർ അക്കാദമിയിലേക്ക് ക്ഷണം

ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി, ഭാര്യ രമാ രാജമൗലി, റിതേഷ് സിദ്ധ്വാനി,ശബാന ആസ്മി എന്ന് തുടങ്ങി 487 പുതിയ അം​ഗങ്ങളെ ഉൾപ്പെടുത്താൻ ക്ഷണിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്.

ഓസ്കർ പുരസ്കാരങ്ങളുടെ 2024 ക്ലാസിലാണ് ഇവർ ഉൾപ്പെടുന്നത്. പട്ടികയിൽ ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള 19 പേരും നോമിനേഷൻ ലഭിച്ചിട്ടുള്ള 71 പേരുമാണുള്ളത്. ഛായാ​ഗ്രഹകനായ രവി വർമ്മൻ, ചലച്ചിത്ര നിർമ്മാതാവ് റിമ ദാസ്, ‘നാട്ടു നാട്ടു’ ​ഗാനത്തിന്റെ കൊറിയോഗ്രാഫർ പ്രേം രക്ഷിത് എന്നിവർക്കും ക്ഷണമുണ്ട്.

എല്ലാവരും ക്ഷണം സ്വീകരിക്കുകയാണെങ്കിൽ അക്കാദമിയുടെ മൊത്തം അം​ഗത്വം 10,910 ആയി ഉയരും, ഇതിൽ 9,000-ത്തിലധികം പേർ വോട്ട് ചെയ്യാനും യോ​ഗ്യരാകും.

2024 ക്ലാസിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളവരിൽ 44 ശതമാനം സ്ത്രീകളാണ്. 41 ശതമാനം ഇത്തരം വേദികളിൽ അധികം പ്രാതിനിധ്യം ലഭിക്കാത്ത സമൂഹത്തെ പ്രതിനിധീകരിക്കുന്നവരാണ്. യുഎസിന് പുറത്തുളള 56 രാജ്യങ്ങളിൽ നിന്നും മേഖലകളിൽ നിന്നും ഉളളവരാണ് ഇവർ എന്നും അക്കാദമിയിൽ നിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ലോകത്തിൻെറ വിവിധ മേഖലകളിലായി ചലച്ചിത്ര രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭാശാലികളായവരെയാണ് ക്ഷണിച്ചിരിക്കുന്നത്. അക്കാദമിയിലേക്ക് പുതിയ അം​ഗങ്ങളെ ക്ഷണിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അക്കാദമി സിഇഒ ബിൽ കാർമറും പ്രസിഡൻറ് ജാനറ്റ് യാങും പ്രതികരിച്ചു. ‍

More in News

Trending

Recent

To Top