അയ്യോ ഇത് ശരിയാവില്ല മാറ്റണം സിദ്ദിക്ക, അല്ലെങ്കിൽ അതേ സിനിമ തന്നെയാവും, ജയസൂര്യ വല്ലാതെ അപ്സെറ്റായി… അങ്ങനെ ആ ഭാഗം മാറ്റുകയായിരുന്നു; ചിത്രം പരാജയപ്പെടാനുള്ള കാരണം തുറന്ന് പറഞ്ഞ് സിദ്ദിഖ്

മലയാളി സിനിമാപ്രേമി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ്. ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഫുക്രി പരാജയപ്പെടാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ സിദ്ദിഖ്. കഥയുടെ പ്രധാന ഭാഗം എടുത്ത് കളഞ്ഞതാണ് സിനിമയെ ബാധിച്ചതെന്നാണ് സിദ്ദിഖ് പറയുന്നത്.
ഫാന്റസി എലമെന്റ് നൽകിയാണ് കഥ എഴുതിയത്. അത് വരുമ്പോഴാണ് സിനിമയ്ക്ക് ഡെപ്ത് വരിക. സ്ക്രിപ്റ്റ് വർക്ക് ചെയ്യുന്ന ഘട്ടത്തിൽ സിദ്ദിഖിന് പകരം ഈ വേഷത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന ശശികുമാറിനെ ആയിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തു. അങ്ങനെ ഷൂട്ടിങ്ങ് തുടങ്ങാൻ തീരുമാനിച്ചു. ഷൂട്ടിഗ് തുടങ്ങുന്നതിന് കുറച്ച് ദിവസം മുൻപ് ജയസൂര്യയുടെ മറ്റൊരു സിനിമ ഇറങ്ങി.
അതും ഫാന്റസി കഥയായിരുന്നു. ജയസൂര്യ ആകെ അപ്സെറ്റായി. അപ്പോഴാണ് ജയസൂര്യ കഥയിലെ പുതിയ മാറ്റം കേൾക്കുന്നത്. അയ്യോ ഇത് ശരിയാവില്ല മാറ്റണം സിദ്ദിക്ക, അല്ലെങ്കിൽ അതേ സിനിമ തന്നെയാവുമെന്ന് പറഞ്ഞു. പക്ഷെ ഈ സിനിമയിൽ നിന്ന് ഈ ഭാഗം മാറ്റിയിൽ കഥയുടെ പവർ കുറയുമെന്ന് താൻ പറഞ്ഞു. ജയസൂര്യ വല്ലാതെ അപ്സെറ്റായി. അങ്ങനെ ആ ഭാഗം മാറ്റി.
അതിന് ശേഷം വീണ്ടും ശശികുമാറിനെ പോയി കണ്ട് കഥ മാറ്റിയ കാര്യം പറഞ്ഞു. ഇതിനകത്ത് ഒരു സുഖമില്ല, മുമ്പത്തെ കഥയായിരുന്നു നല്ലത്, തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയെക്ക് എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. വാങ്ങിച്ച അഡ്വാൻസ് തിരിച്ചു തന്നു. പിന്നീടാണ് നടൻ സിദ്ദിഖ് ഈ കഥാപാത്രത്തിലേക്കെത്തുന്നത്. ആ സിനിമ സാധാരണ സിനിമയായി അവസാനിച്ചു. എങ്കിലും വലിയ പരാജയം ആയിരുന്നില്ല സിനിമയെന്ന് സിദ്ദിഖ് കൂട്ടിച്ചേർത്തു
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...