Connect with us

ഇടയ്ക്ക് നീറ് കളിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് കാണാം, ചിലപ്പോള്‍ ഒരു പേപ്പര്‍ വിരിച്ച് ഉറങ്ങുന്നത് കാണാം; ഷൈനിനെ കുറിച്ച് സംവിധായകന്‍

Malayalam

ഇടയ്ക്ക് നീറ് കളിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് കാണാം, ചിലപ്പോള്‍ ഒരു പേപ്പര്‍ വിരിച്ച് ഉറങ്ങുന്നത് കാണാം; ഷൈനിനെ കുറിച്ച് സംവിധായകന്‍

ഇടയ്ക്ക് നീറ് കളിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് കാണാം, ചിലപ്പോള്‍ ഒരു പേപ്പര്‍ വിരിച്ച് ഉറങ്ങുന്നത് കാണാം; ഷൈനിനെ കുറിച്ച് സംവിധായകന്‍

വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ നടനാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ ഷൈനിന്റെ വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ മഹാറാണി എന്ന മാര്‍ത്താണ്ഡന്‍ ചിത്രത്തിലാണ് ഷൈന്‍ അഭിനയിക്കുന്നത്.

ഇതിനിടെ ഷൈനിന്റെ ചില സ്വഭാവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ മാര്‍ത്താണ്ഡന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോല്‍ വൈറലാകുന്നത്. ‘ഷൈനും റോഷനും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന വ്യക്തികളാണ്. ഷൈന്‍ പിള്ളേര് കളിയുള്ള ആളാണ്. റോഷന്‍ കുറച്ച് സീരിയസ് ആയി നില്‍ക്കുന്ന ആളാണ്.

ആക്ടിംഗിന്റെ മറ്റ് കാര്യങ്ങളൊക്കെ ചിന്തിച്ച് ഇരിക്കുന്നത് കൊണ്ടാവാം. ഷൈനിനെ എനിക്ക് നേരത്തെ അറിയാം. ഷൈന്‍ സെറ്റില്‍ കൊച്ചു പിള്ളേരുടെ കൂടെ സെല്‍ഫിയൊക്കെ എടുക്കുന്നത് കാണാം. പിള്ളേരെ ഭയങ്കര ഇഷ്ടമാണ് അവന്’. ‘ഇടയ്ക്ക് നീറ് കളിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് കാണാം.

ചിലപ്പോള്‍ ഒരു പേപ്പര്‍ വിരിച്ച് ഉറങ്ങുന്നത് കാണാം. സെറ്റില്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ഞാനന്ന് കണ്ട ഷൈന്‍ അല്ല. കുറച്ച് കൂടി സിംപിള്‍ ആയി,’ എന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു. ഷൈനിനെക്കൂടാതെ റോഷന്‍ മാത്യു, ബാലു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മഹാറാണി എന്നാണ് ചിത്രത്തിന്റെ പേര്. എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രതീഷ് രവി ആണ്. ഇഷ്‌ക് എന്ന സിനിമയുടെ രചന നിര്‍വഹിച്ചതും ഇദ്ദേഹമാണ്.

കേരളത്തില്‍ സോണി വെനിസ് 2 ക്യാമറയില്‍ പൂര്‍ണമായും ചിത്രീകരിച്ച സിനിമ ആണ് മഹാറാണി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top