Connect with us

ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും… പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുത്; ദിൽഷയുടെ പോസ്റ്റ് കണ്ടോ? പരിഹസിച്ചും അപമാനിച്ചും കമന്റുകൾ

Malayalam

ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും… പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുത്; ദിൽഷയുടെ പോസ്റ്റ് കണ്ടോ? പരിഹസിച്ചും അപമാനിച്ചും കമന്റുകൾ

ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും… പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുത്; ദിൽഷയുടെ പോസ്റ്റ് കണ്ടോ? പരിഹസിച്ചും അപമാനിച്ചും കമന്റുകൾ

ബിഗ് ബോസ്സ് മലയാളത്തിലെ ആദ്യത്തെ ലേഡി ടൈറ്റിൽ വിന്നറാണ് ദില്‍ഷ പ്രസന്നൻ. അടുത്തിടെ ദില്‍ഷയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായിരുന്നു.

ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന്‍ വീഡിയോ ദില്‍ഷ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുകയായിരുന്നു. ബിഗ് ബോസ് താരമായിരുന്ന ബ്ലെസ്ലിയടക്കം ആരോപണവുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ദില്‍ഷ വീഡിയോ പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. താന്‍ ആരേയും ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശിച്ച് ചെയ്തതല്ലെന്നാണ് ദില്‍ഷ പറയുന്നത്. തന്നെ വഞ്ചിച്ചരെ നിയമപരമായി നേരിടുമെന്നാണ് ദില്‍ഷ പറയുന്നത്. തന്റെ വീഡിയോ കണ്ട് ആരെങ്കിലും ചതിയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കേസുമായ മുന്നോട്ട് പോകാന്‍ സഹായം ചെയ്യുമെന്നും ദില്‍ഷ പറഞ്ഞിരുന്നു. സംഭവത്തിന്റെ പേരില്‍ ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാദ പ്രതിവാദങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.

ദിൽഷയ്ക്ക് വേണ്ടി സംസാരിച്ച് റോബിനും രംഗത്ത് എത്തിയിരുന്നു. ദിൽഷ മാപ്പ് പറഞ്ഞ് തെറ്റ് മനസിലാക്കിയ സ്ഥിതിക്ക് യുട്യൂബേഴ്സും കമന്റ് ചെയ്യുന്നവരും ഇനി ദിൽഷയെ വേദനിപ്പിക്കാതിരിക്കുക എന്നാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ റോബിൻ പറഞ്ഞത്
എന്തായാലും സംഭവം വലിയൊരു ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ ദില്‍ഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.. കഴിഞ്ഞ ദിവസം ഒരു ഷോയില്‍ വിധി കര്‍ത്താവായി പോയതിന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്.

ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും. പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ദില്‍ഷ തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ച്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ സംഭവത്തെ വിലയിരുത്തുന്നത്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ കമന്റിലെത്തിയിട്ടുണ്ട്.

ജീവിത വഴിയിലെ തോല്‍വികള്‍ നമ്മെ നോക്കി പിറുപിറുക്കുമ്പോള്‍ ഓര്‍ക്കുക നീയാണ് വിജയം. പരാജയങ്ങള്‍ നിന്റെ പിന്നാലെ വരുമ്പോള്‍ ഓര്‍ക്കുക നിന്നിലാണ് ഫലമുള്ളത് . കര്‍മ്മനിരതയാവുക സന്തോഷത്തോടെ മുന്നേറുക, അതെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുത്. നിങ്ങളെ തകര്‍ക്കാന്‍ പലരും ശ്രമിക്കും. പക്ഷെ ഉയര്‍ത്തെഴുന്നേല്‍ക്കാനും മുന്നോട്ട് പോകാനും നിശ്ചയിച്ചുറപ്പിച്ചാല്‍ വിജയിക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ അവഗണിക്കുക. എന്ത് സംഭവിച്ചാലും അവര്‍ നിന്നെ വെറുക്കുക തന്നെ ചെയ്യും. കുരയ്ക്കും പട്ടി കടിക്കില്ലെന്ന് ഓര്‍ക്കുക, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ താരത്തോട് പറയുന്നത്.

അതേസമയം താരത്തെ പരിഹസിച്ചും അപമാനിച്ചുമൊക്കെ വേറേയും ചിലരെത്തിയിട്ടുണ്ട്. അമ്പത് ലക്ഷം കിട്ടിയിട്ടും വീണ്ടും സാമ്പത്തിക തട്ടിപ്പുമായി എത്തിയെന്ന് കേട്ടുവല്ലോ എന്നായിരുന്നു ചിലരുടെ കമന്റ്.

Continue Reading
You may also like...

More in Malayalam

Trending