Connect with us

ഞാൻ ശക്തമായി പോരാടാൻ തീരുമാനിച്ചതിന് പിന്നിൽ മോഹൻലാലാണ്: റോഷ്‌നി ദിനകർ

Malayalam Breaking News

ഞാൻ ശക്തമായി പോരാടാൻ തീരുമാനിച്ചതിന് പിന്നിൽ മോഹൻലാലാണ്: റോഷ്‌നി ദിനകർ

ഞാൻ ശക്തമായി പോരാടാൻ തീരുമാനിച്ചതിന് പിന്നിൽ മോഹൻലാലാണ്: റോഷ്‌നി ദിനകർ

ഞാൻ ശക്തമായി പോരാടാൻ തീരുമാനിച്ചതിന് പിന്നിൽ മോഹൻലാലാണ്: റോഷ്‌നി ദിനകർ

പൃഥ്വിരാജ്, പാർവതി എന്നിവരെ പ്രധാനതാരങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകർ സംവിധാന ചെയ്‌ത സിനിമയായിരുന്നു ‘മൈസ്റ്റോറി’. റിലീസിന് മുൻപ് തന്നെ ശക്തമായ സൈബർ ആക്രമണങ്ങൾ നേരിട്ട സിനിമ റിലീസിന് ശേഷം നെഗറ്റീവ് റിവ്യൂസ് കൊണ്ടും ആക്രമണം നേരിട്ടിരുന്നു. സിനിമ തിയേറ്ററിൽ നിന്ന് പെട്ടെന്ന് റിമൂവ് ആകുകയും ചെയ്‌തു.

ഇപ്പോഴിതാ മൈ സ്റ്റോറി വീണ്ടും റീ റിലീസ് ചെയ്യാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇതിനായി നടൻ മോഹൻലാലിനെ ചെന്ന് കണ്ട് റോഷ്‌നി പിന്തുണ തേടുകയും ചെയ്‌തു. മോഹൻലാലിനെ കുറിച്ച് നല്ല വാക്കുകൾ മാത്രമേ ഇപ്പോൾ രോഷ്‌നിക്ക് പറയാനുള്ളൂ.

“അദ്ദേഹത്തെ ഞാൻ കണ്ടു. മൈ സ്റ്റോറി റീ റിലീസ് ചെയ്യാൻ പോകുകയാണെന്നും, പൂർണ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു. തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്‌ത് തരാമെന്ന് അദ്ദേഹം ഉറപ്പ് തന്നിട്ടുണ്ട്. എന്നെ പോലെ ഒരു പുതുമുഖത്തിന് അദ്ദേഹം ഒക്കെ തരുന്ന സപ്പോർട്ട് വളരെ വലുതാണ്. ശക്തമായി പോരാടാൻ എനിക്ക് ഊർജ്ജം തന്നത് അദ്ദേഹത്തിന്റെ വാക്കുകളാണ്.”- റോഷ്‌നി പറയുന്നു.

Director Roshni Dinakar about Mohanlal

More in Malayalam Breaking News

Trending

Recent

To Top