പാതി വച്ച് പോയല്ലോ ശശിയേട്ടാ… ശശി കലിംഗയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന് രാജു ചന്ദ്ര. ശശി അവസാനമായി അഭിനയിച്ച ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയുടെ സംവിധായകനാണ് രാജു
‘പാതി വച്ച് പോയല്ലോ ശശിയേട്ടാ…ഇന്ന് ഏപ്രില്‍ 7, 2020… കോഴിക്കോട്. രാവിലെമുതല്‍ കാണുന്ന കനത്ത മഴയാണ്… ശശിയേട്ടന്റെ ചുമയുടെ ഇടക്കുള്ള ചിരിയുടെ മിന്നല്‍ ശകലങ്ങള്‍, അത് കാതില്‍ മുഴങ്ങി.. നെഞ്ചില്‍ അലക്കുന്നു.
നാടകങ്ങളിലെ പൊലീസ് വേഷം, ഉത്സവപറമ്പുകളില്‍ സ്റ്റേജില്‍ മുഴങ്ങുന്ന ശശിയേട്ടന്റെ ഡയലോഗ്,ആരാധനയോടെ കണ്ടു നിന്ന നാളുകള്‍.
ജിമ്മിയുടെ ഷൂട്ടിങ് സമയത്ത്.. മാര്‍പാപ്പയും ഹോളിവുഡ് സിനിമയിലെ അനുഭവങ്ങളും ചേര്‍ത്ത് പറഞ്ഞ രസകരമായ നര്‍മകഥ, ‘ താനിത് എഴുതി സംവിധാനം ചെയ്യേഡോ.. കാശൊക്കെ നമുക്ക് ഒപ്പിക്കാം… ഉം… ‘ ദുബായില്‍ ജിമ്മി ഷൂട്ടിനിടയ്ക്ക് തന്ന വാക്ക്, ഷൂട്ടിങ് കഴിഞ്ഞ് നാട്ടില്‍ ഡബ്ബിങ് വന്നപ്പോഴും ആവര്‍ത്തിച്ചു ആഗ്രഹം.
എഴുതി തീര്‍ത്താല്‍ വായിച്ചു കേള്‍ക്കാന്‍ നില്‍ക്കാതെ.. വാക്കു പാലിക്കാതെ..തിരക്കുപിടിച്ചു.. മഴയത്തു.. പാതി വച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ’…
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...