Social Media
മരിക്കേണ്ടി വന്നാലും എന്റെ ചിത്രത്തില്‍ നിന്ന് ജയ് ശ്രീറാം എന്ന വാക്ക് നീക്കം ചെയ്യില്ല; സംവിധായകന് ബൊക്കാഡിയ
മരിക്കേണ്ടി വന്നാലും എന്റെ ചിത്രത്തില്‍ നിന്ന് ജയ് ശ്രീറാം എന്ന വാക്ക് നീക്കം ചെയ്യില്ല; സംവിധായകന് ബൊക്കാഡിയ
മരിക്കേണ്ടി വന്നാലും തന്റെ ചിത്രത്തില്‍ നിന്ന് ജയ് ശ്രീ റാം എന്ന വാക്ക് നീക്കം ചെയ്യില്ലെന്ന് മുതിര്‍ന്ന നിര്‍മ്മാതാവും സംവിധായകനുമായ കെസി ബൊക്കാഡിയ. അടുത്തിടെയാണ് അദ്ദേഹത്തിന്റെ ‘തീ ശ്രീ ബീഗം ‘ ചിത്രവുമായി ബന്ധപ്പെട്ട് ബൊക്കാഡിയയ്ക്ക് സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ നോട്ടീസ് അയച്ചത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഹിന്ദി സിനിമയില്‍ സജീവമായ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ കെ സി ബൊക്കാഡിയ തന്റെ പുതിയ ചിത്രമായ ‘തീ ശ്രീ ബീഗത്തിന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത് കഴിഞ്ഞ വര്‍ഷം അവസാനമാണ്.
സിനിമ കണ്ടതിന് ശേഷം, സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനാ സമിതി അതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് വിസമ്മതിച്ചു. സമൂഹത്തില്‍ പാരമ്പര്യമായി നിലനില്‍ക്കുന്ന ചില സംഭവങ്ങള്‍ സിനിമ കാണിക്കുന്നുവെന്ന് കാട്ടിയായിരുന്നു ഇത് . ചിത്രം റിവിഷന്‍ കമ്മിറ്റിക്ക് വിടാന്‍ സെന്‍സര്‍ ബോര്‍ഡ് ബൊക്കാഡിയയ്ക്ക് 14 ദിവസത്തെ സമയം നല്കി.
ഇപ്പോഴിതാ സിനിമ ‘മുതിര്‍ന്നവര്‍ക്ക് മാത്രം’ എന്ന് സര്‍ട്ടിഫിക്കറ്റ് നല്കി റിലീസ് ചെയ്യണമെന്ന റിവിഷന്‍ കമ്മിറ്റി ശുപാര്‍ശ ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് ഈ മാസം ആറിന് കെസി ബൊക്കാഡിയക്ക് കത്തയച്ചിരിക്കുകയാണ്. ചില ഭാഗങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നടക്കില്ലെന്നാണ് ബൊക്കാഡിയയുടെ നിലപാട്.
‘എനിക്കുള്ള ഏറ്റവും വലിയ എതിര്‍പ്പ് ‘ജയ് ശ്രീറാം’ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പറഞ്ഞ കാര്യത്തെക്കുറിച്ചാണ്. രാമനാണ് ഞങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രം, ഇത് സിനിമയിലെ ഒരു കഥാപാത്രം പറയുന്നു. തന്നെ ആക്രമിച്ചയാളില് അഭയം പ്രാപിക്കുകന്നതും അങ്ങനെയാണ് ‘ബൊകാഡിയ പറഞ്ഞു. ഞാന്‍ മരിക്കും, എന്നാലും എന്റെ സിനിമയില്‍ നിന്ന് ‘ജയ് ശ്രീറാം’ എന്ന വാക്കുകള്‍ നീക്കം ചെയ്യില്ല, ബൊക്കാഡിയ പറയുന്നു.
ആരുടെയെങ്കിലും ജീവന് അപഹരിക്കാനല്ല അവന്റെ ജീവന് രക്ഷിക്കാനാണ് ഒരാള്‍ ഉദ്ദേശിക്കുന്നത് , ആ വ്യക്തി ഭഗവാന് ശ്രീരാമന്റെ നാമം ചൊല്ലുകയാണ്. ‘ജയ് ശ്രീറാം’ എന്ന് പറയുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയാന്‍ ഇന്ത്യയില്‍ ആരും ആഗ്രഹിക്കുന്നില്ല. ‘തീ ശ്രീ ബീഗം’ എന്ന സിനിമയിലെ ഈ അനുബന്ധ രംഗവും സമാനമാണ്, അതില്‍ വ്യക്തിത്വം മറച്ചുവെച്ച് മൂന്നാമതും വിവാഹം കഴിക്കുന്ന ഒരാള്‍, സിനിമയുടെ അവസാനത്തില്‍ തന്റെ തെറ്റ് സമ്മതിക്കുകയും തന്റെ ജീവന് രക്ഷിക്കാന്‍ ഭഗവാന് ശ്രീരാമനോട് അപേക്ഷിക്കുകയും ചെയ്യുന്നു. ഞാന്‍ മരിക്കും, പക്ഷേ എന്റെ സിനിമയില്‍ നിന്ന് ‘ജയ് ശ്രീറാം’ എന്ന വാക്കുകള്‍ നീക്കം ചെയ്യില്ല’ അദ്ദേഹം പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച ഈ കട്ട് സ്വീകരിക്കാന്‍ കെസി ബൊക്കാഡിയ വിസമ്മതിക്കുകയും തന്റെ അഭിപ്രായം സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷിയെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഞാന്‍ 60 സിനിമകള്‍ ചെയ്തു, പക്ഷേ സെന്‍സര്‍ ബോര്‍ഡ് എന്നെ ഇത്തരത്തില്‍ ബുദ്ധിമുട്ടിച്ചിട്ടില്ല. ‘ജയ് ശ്രീറാം’ എന്ന വാക്കുകള്‍ ഉപയോഗിച്ച് എന്റെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ അതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ പോകും, എന്നും ബൊകാഡിയ പറഞ്ഞു.
