Connect with us

നടി ശശികലയ്ക്കെതിരെ പീ ഡന പരാതിയുമായി സംവിധായകൻ

Actress

നടി ശശികലയ്ക്കെതിരെ പീ ഡന പരാതിയുമായി സംവിധായകൻ

നടി ശശികലയ്ക്കെതിരെ പീ ഡന പരാതിയുമായി സംവിധായകൻ

പ്രശസ്ത കന്നഡ നടിയായ ശശികലയ്‌ക്കെതിരെ പരാതിയുമായി രം​ഗത്തെത്തി ഭർത്താവും സംവിധായകനുമായ ടി.ജെ ഹർ‌ഷവർധൻ. ഇയാലുടെ പരാതിയിൽ നടിയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസിക പീഡനം, ഭീഷണി, പണം കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഭാര്യയും സുഹൃത്തായ യൂട്യൂബർ അരുൺകുമാറും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപ​ദ്രവിക്കുകയും ചെയ്തുവെന്നും ഇയാൾ പരാതിയിൽ പറയുന്നു. 2021-ൽ ആണ് സംഭവം. ഒരു സിനിമാ ഷൂട്ടിം​ഗിനിടെയാണ് ഹർ‌ഷവർധനും ശശികലയും പരിചയപ്പെടുന്നത്.

ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാ​ഗ്ദാനം ഇരുവരും അടുക്കാൻ കാരണമായി. പിന്നാലെ ശശികലയുടെ വിവാഹ വാ​ഗ്ദാനം ഹർഷവർധൻ നിരസിച്ചു. തുടർന്ന് ശശികല പീഡന പരാതി നൽകി. ​ഹർഷവർധനെ അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീർപ്പെന്ന നിലയിലാണ് 2022 മാർച്ചിൽ ഇരുവരും വിവാഹിതരായത്.

എന്നാൽ അടുത്തകാലത്തായി ശശികലയുടെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചെന്നും സംവിധായകരും നിർമാതാക്കളും ഉൾപ്പടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടെന്നാണ് ഹർഷവർധൻ പറയുന്നത്. ഇതിനെ ചൊല്ലി ശശികലയുമായി വാക്കുതർക്കത്തിലായി. മാനസികമായും ശാരീരികമായും പീ ഡിപ്പിച്ചെന്നും ഇയാളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻ്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്.

More in Actress

Trending

Recent

To Top