Connect with us

35 വർഷത്തിനിടെ നാൽപ്പതോളം സ്ത്രീകളെ ലൈം ഗികമായി ഉപദ്രവിച്ചു; സംവിധായകന് പതിനാലായിരം കോടി രൂപ പിഴയിട്ട് കോടതി

Hollywood

ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ ഡോളർ, അതായത് പതിനാലായിരം കോടി ഇന്ത്യൻ രൂപയോളമാണ് വിധിച്ചിരിക്കുന്നത്.

35 വർഷത്തിനിടെ നാൽപ്പതോളം സ്ത്രീകളെ ലൈം ഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. യുവതികളെ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലൈം ഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചുവെന്നാണ് പരാതി. പരാതിപ്പെട്ടാൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതികൾ പറയുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ടൊബാക് നിഷേധിച്ചു. പരാതിക്കാരെ തനിക്ക് പരിചയമില്ലെന്നും ആരോഗ്യകാരണങ്ങളാൽ ലൈം ഗികബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്നുമാണ് ടൊബാക്ക് പറയുന്നത്. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണ് ടൊബാക്കിന്റേ കേസിലേതെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ അവകാശപ്പെട്ടു.

Continue Reading
You may also like...

More in Hollywood

Trending

Recent

To Top