Malayalam
”തിയേറ്ററില്‍ പേര് എഴുതിക്കാണാനും, കൈയ്യടികള്‍ കേള്‍ക്കാനും ആഗ്രഹിക്കാത്ത ഫിലിം മേക്കര്‍ ഉണ്ടാവില്ല”
”തിയേറ്ററില്‍ പേര് എഴുതിക്കാണാനും, കൈയ്യടികള്‍ കേള്‍ക്കാനും ആഗ്രഹിക്കാത്ത ഫിലിം മേക്കര്‍ ഉണ്ടാവില്ല”
Published on

കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമകളെല്ലാം നളനെ റിലീസിനൊരുങ്ങുകയാണ്. മലയാളത്തിൽ നിന്നും ജയസൂര്യ യുടെ സൂഫിയും റിലീസ് ചെയ്യുന്നത് സുജാതയുമാണ് തന്റെ ആദ്യ ചിത്രം ‘ഓപ്പറേഷന് ജാവ’ തിയേറ്ററില്‍ പോയി തന്നെ കാണണമെന്ന് സംവിധായകന് തരുണ്‍ മൂര്‍ത്തി. ഒരു സംവിധായകന് തിരക്കഥ എഴുതുന്നത് തിയേറ്റര്‍ അനുഭവം മുന്നില്‍ കണ്ടാണ്. ഒടിടിയെ ആശ്രയിക്കുന്നവരില്‍ കൂടുതലും അപ്പര്‍ക്ലാസ് പ്രേക്ഷകര്‍ ആണെന്നും സംവിധായകന് പറയുന്നു.
”മലയാള സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിലേക്ക് മാറുമ്പോള്‍ നല്ല ഒരു തിയേറ്റര്‍ അനുഭവം പ്രേക്ഷകര്‍ക്ക് അന്യമായി പോകുമോ എന്ന ഭീതിയുണ്ട്. ഒരു സംവിധായകന് തിയേറ്റര്‍ അനുഭവം മുന്നില്‍ കണ്ടാണ് തിരക്കഥ എഴുതുന്നത്. പെട്ടന്നൊരു മാറ്റം ഞങ്ങളെ പോലെ ആദ്യ സിനിമ തിയേറ്ററില്‍ കാണാന്‍ കൊതിക്കുന്ന സംവിധായകര്‍ക്ക് ഒരു വിഷമമാണ്. ഒടിടി ചര്‍ച്ചകളില്‍ പലതിലും സംവിധായകന്റെ പേര് പറഞ്ഞു കാണുന്നില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല.”
”തിയേറ്ററില്‍ പേര് എഴുതിക്കാണാനും, കൈയ്യടികള്‍ കേള്‍ക്കാനും ആഗ്രഹിക്കാത്ത ഫിലിം മേക്കര്‍ ഉണ്ടെന്ന് തോന്നുന്നില്ല. കോവിഡ് ഭീതി മാറി ഓപ്പറേഷന് ജാവ തിയേറ്ററില്‍ എത്തിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ജാവ തിയേറ്ററില്‍ തന്നെ കണ്ട് അഭിപ്രായങ്ങള്‍ പറയേണ്ട ഒന്നാണ്. ഒടിടിയെ ആശ്രയിക്കുന്നവരില്‍ കൂടുതലും ഒരു അപ്പര്‍ ക്ലാസ് പ്രേക്ഷകരാണ് എന്ന് തോന്നിയിട്ടുണ്ട്. ഈ സിനിമ എല്ലാവര്ക്കും വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്” എന്ന് തരുണ്‍ മൂര്‍ത്തി മാതൃഭൂമിയോട് പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...