Malayalam
എന്റെ സംവിധാനത്തില്‍ ഒരു സിനിമ വരും;ദിലീപ്
എന്റെ സംവിധാനത്തില്‍ ഒരു സിനിമ വരും;ദിലീപ്
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ നടന് ആണ് ദിലീപ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദിലീപിന്റെ പുതിയ ചിത്രം പവി കെയര്‍ടേക്കര്‍’ തിയേറ്ററിലെത്തിയത്. വളരെ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം. സിനിമയുടെ പ്രമേയവും അതിലെ കഥാപാത്രങ്ങളും ഉള്‍പ്പെടെ പലയിടങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമകള്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിമര്‍ശകരെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോട് ആയിരുന്നു ദിലീപിന്റെ പ്രതികരണം. ‘ഇപ്പോഴല്ല. എനിക്ക് തോന്നുന്നു മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടെന്ന്. അന്ന് സോഷ്യല്‍ മീഡിയയില്‍ ഭയങ്കര അറ്റാക്ക് ചെയ്തതൊന്നും ബാധിച്ചിട്ടില്ല. കാരണം അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല. അതെല്ലാം അതിന്റെ ഭാഗമായി പോകുന്നുവെന്നല്ലാതെ എന്ത് പറയാനാകും,’ എന്നും ദിലീപ് പറഞ്ഞു.
സിനിമ ഇറങ്ങുമ്പോഴും തനിക്കെതിരെ എന്തിനാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നും വായില്‍ തോന്നുന്നത് പറയുന്നതെന്നും ദിലീപ് പറയുന്നു. ഇന്ത്യയില്‍ തന്നെ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല എന്നാണെന്നും ദിലീപ് പറഞ്ഞു.
ഞാന്‍ ആക്രമണങ്ങള്‍ ഫേസ് ചെയ്യാന്‍ തുടങ്ങിയിട്ട് 11 വര്‍ഷത്തോളമായി. മായാ മോഹിനി കഴിഞ്ഞശേഷമാണ് പതുക്കെ പതുക്കെ ഇതിന്റെ നിറം മാറാന്‍ തുടങ്ങുന്നത്. 2012 മുതലൊക്കെ ഈ അറ്റാക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ അത് പലരൂപത്തില്‍ അതിന്റെ തീവ്രത കൂടുക എന്ന് പറയുന്ന അവസ്ഥയിലെത്തി. പാര്‍ട്ട് ഓഫ് ദ ഗെയിം എന്ന് പറയുന്ന പോലെ നമ്മള് നമ്മുടെ വഴിക്ക് പോവുകയാണ്.
നമ്മളെ സ്നേഹിക്കുന്ന ആള്ക്കാര്, കലാകാരന് എന്ന രീതിയില്‍ കാണുന്ന ആളുകളെല്ലാം സിനിമ കാണാന്‍ വരുന്നുണ്ട്. പക്ഷെ അന്ന് വന്ന അറ്റാക്കുകളൊന്നും എന്നെ ബാധിച്ചിട്ടില്ല. ഞാന്‍ ഇതൊന്നും മൈന്‍ഡ് ചെയ്തിരുന്നില്ല. കാരണം എന്റെ ഓഡിയന്‍സ് അന്നൊന്നും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന ആളുകളല്ല. അവരെല്ലാം ചാനലുകളിലൂടെ എന്നെ കാണുന്നവരാണ്. ഇപ്പോള്‍ ഈ സിനിമ ഇറങ്ങുന്ന സമയത്തും എന്തിനാണ് വായില്‍ തോന്നുന്നതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് തോന്നും.
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന സിനിമ കണ്ടിട്ട് വന്ന കുറച്ച് പോസിറ്റീവ് റിവ്യു കണ്ടു. അത് കണ്ടപ്പോള്‍ ഇവിടെ അതുപോലെ ഒരു മര്യാദ ഇവിടുന്ന് കിട്ടുന്നില്ലല്ലോ എന്ന് തോന്നും. ഇന്ത്യയില്‍ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല. നമ്മളില്‍ ഒരു സത്യമുണ്ട്. അതിന്റെ ഫൈറ്റ് ആണ്. നമ്മള് എങ്ങനെയെങ്കിലും കരയണേ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആള്ക്കാര് ഉണ്ടെന്നും ദിലീപ് പറഞ്ഞു.
എന്തിനാണ് എന്നോട് ഇത്ര ശത്രുത എന്നെനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. മനസ്സാ വാചാ അറിയാത്ത കാര്യത്തിന് വേണ്ടി ഏഴു കൊല്ലമായിട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് തീര്‍ക്കാന്‍ പലര്‍ക്കും താല്പര്യമില്ലെന്ന് പറയുമ്പോള്‍ പിന്നെ ഞാന്‍ എന്ത് പറയാനാണ്? നമുക്കൊന്നും പറയാനും പറ്റില്ല. കാരണം ഇവിടുത്തെ നീതിന്യായ വ്യവസ്ഥകളെ വിശ്വസിച്ചും അനുസരിച്ചും വേണം നമ്മള് പോകാന്‍.
നമ്മുടെ സമയദോഷം. ഞാനൊരു കലാകാരനാണ്. നൂറു ശതമാനം ആത്മാര്‍ഥതയോടെയാണ് ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. സിനിമയെ മാത്രം ഫോക്കസ് ചെയ്തേ ഞാന്‍ പോയിട്ടുള്ളൂ. ഇതിന് പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മള് അറിഞ്ഞിട്ടില്ല. അതാണ് സംഭവിച്ചത്. ഞാന്‍ ഇന്ഡസ്ട്രിയിലുള്ളവരില് ഇത്രയും പ്രശ്നം ആര്‍ക്കാണെന്ന് ദിലീപ് ചോദിക്കുന്നു. ഒരു അസ്ത്രം എടുത്ത് തൊടുത്തു വിടുമ്പോള്‍ അതിനു പിറകിലൊരു ആളുണ്ടാവുമല്ലോ. പറഞ്ഞു വന്നാല്‍ വേറൊരു വഴിയ്ക്ക് പോകും. ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. അതുകൊണ്ട് കൂടുതല്‍ എനിക്കു സംസാരിക്കാന്‍ പറ്റില്ല എന്നും ദിലീപ് പറയുന്നു.
മാത്രമല്ല, ബോഡി ഗാര്‍ഡ് എന്ന ചിത്രവുമായി പവി കെയര്‍ ടേക്കറിന് സാമ്യമുണ്ടെന്ന പ്രക്ഷകരുടെ അഭിപ്രായത്തോടും ദിലീപ് പ്രതികരിച്ചു. ‘ഇതിനകത്ത് നമ്മളും പ്രേക്ഷകരുമെല്ലാം ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഭയങ്കര സസ്പെന്‍സ് മെയിന്റെയിന്‍ ചെയ്യുകയാണ്. മറ്റേത് പ്രേക്ഷകര്‍ മാറി നിന്ന് കഥ കാണുകയാണ്. ജനങ്ങള്‍ക്ക് അറിയാലോ എന്നും’ തന്റെ സംവിധാനത്തില്‍ ഒരു സിനിമ വന്നേക്കാമെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
