Connect with us

ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ

Malayalam

ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ

ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു.

ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷം, 1998 ഒക്ടോബർ 20ന് ആണ് ദിലീപും മഞ്ജുവും വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾക്ക് ശേഷം, അന്നത്തെ പ്രശസ്ത മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, മഞ്ജു വാര്യർ എന്ന ഭാര്യയെ കുറിച്ച് ദിലീപ് വാചാലനായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ഒരു നല്ല കുടുംബിനിയുടെ റോളിൽ തിളങ്ങി നിൽക്കുകയാണ് മഞ്ജു വാര്യരെന്നാണ് ദിലീപ് പറഞ്ഞത്. തന്റെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തവും മഞ്ജു സന്തോഷത്തോടെ ഏറ്റെടുത്തുവെന്നും തന്നെക്കാൾ തിരക്കാണ് തന്റെ ഭാര്യക്ക് എന്നാണ് അന്ന് ദിലീപ് പറഞ്ഞിരുന്നത്.

മഞ്ജുവിനൊപ്പമുള്ള ജീവിതം എങ്ങനെയിരിക്കുന്നു എന്ന ചോദ്യത്തിന്: “കുഴപ്പമില്ല, നന്നായി പോവുന്നു. ഭാര്യ എന്നതിലുപരി മഞ്ജു എന്റെ നല്ല സുഹൃത്താണ്. നമ്മൾക്ക് അങ്ങനെ യാതൊരു ടെൻഷനും കാര്യങ്ങളും ഒന്നും തന്നെ തരാത്ത ഒരാളാണ് അവൾ. ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നത് എന്നു പോലും ചോദിക്കാറില്ല. ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും ചോദിക്കാറില്ല,” എന്നാണ് ദിലീപ് മറുപടി നൽകിയത്. ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടിലെത്തുമ്പോൾ, ഒരു വിഷമങ്ങളും തന്നെ അറിയിക്കാതെ കെയർ ചെയ്യുന്ന ഭാര്യയാണ് മഞ്ജു എന്ന് നടൻ പറഞ്ഞു.

അതേസമയം, വിവാഹം പോലെ തന്നെ ഇരുവരുടെയും വിവാഹമോചനവും വലിയ ചർച്ചയായിരുന്നു. 2014 തുടക്കം മുതൽ തന്നെ ഇരുവരും വേർപിരിയുകയാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, അതെ വർഷം ജൂണിൽ ദിലീപ് എറണാകുളം കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതോടെയാണ് വാർത്തകൾക്ക് സ്ഥിരീകരണമായത്. ദിലീപ് കുടുംബ കോടതിയെ സമീപിക്കുന്നതിന് ഒരുപാട് മാസങ്ങൾക്ക് മുൻപ് തന്നെ മഞ്ജു വാര്യർ തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് താമസം മാറിയിരുന്നു എന്നാണ് റിപോർട്ടുകൾ വന്നത്. എന്നാൽ, തൃശ്ശൂരിലെ പുള്ളിൽ സ്ഥിതി ചെയ്യുന്ന കുടുംബ വീട്ടിലേക്ക് മഞ്ജു എത്തിയത് ഒറ്റയ്ക്കാണ്. ഇരുവരുടെയും ഒരേയൊരു മകളായ മീനാക്ഷി ദിലീപ്, തന്റെ അച്ഛനൊപ്പം ആലുവയിൽ തന്നെയാണ് അന്ന് മുതൽ താമസിച്ചിരുന്നത്.

കുറച്ചു വർഷങ്ങൾക്ക് മുൻപ്, വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ദിലീപ് മനസ്സ് തുറന്നിരുന്നു. 2013 വരെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സന്തോഷമായി പോയിരുന്ന ദാമ്പത്യ ജീവിതമായിരുന്നു തങ്ങളുടേത് എന്നാണ് അന്ന് നടൻ വെളിപ്പെടുത്തിയത്. ഒരു ഭാര്യ എന്നതിലുപരി മഞ്ജു തന്റെ ഉറ്റ സുഹൃത്തായിരുന്നു, അവരുമായി എല്ലാ ചെറിയ രഹസ്യങ്ങളും പങ്കുവെച്ചിരുന്നു എന്നും നടൻ പറഞ്ഞു. എന്നാൽ, ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ കാരണം തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകർന്നു.

വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണവും അതിൽ വലിയ പങ്കുവഹിച്ച ‘പ്രമുഖ വ്യക്തികളുടെ’ പേരുകളും കുടുംബകോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ താൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്നത്തെ അഭിമുഖത്തിൽ ദിലീപ് അവകാശപ്പെട്ടിരുന്നു. ദിലീപിന്റെ വാക്കുകൾ പ്രകാരം, തന്റെ കുടുംബ പ്രശ്നങ്ങൾ കാരണം ആരും കഷ്ടപ്പെടരുതെന്ന് കരുതിയാണ് നടൻ വിവാഹ മോചന കേസിൽ ഒരു രഹസ്യ വിചാരണ തിരഞ്ഞെടുത്തത്. തന്റെ മകൾ മീനാക്ഷിയുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും, അതുകൊണ്ടാണ് ദാമ്പത്യ പ്രശ്നങ്ങൾ പരസ്യമാക്കാതിരിക്കാൻ തീരുമാനിച്ചതെന്നും നടൻ അന്ന് ചൂണ്ടിക്കാണിച്ചു. അന്നത്തെ അഭിമുഖത്തിൽ, മുൻ ഭാര്യ മഞ്ജു വാര്യരോട് തനിക്ക് വിദ്വേഷം ഇല്ലെന്നും ദിലീപ് പറഞ്ഞിരുന്നു.

തന്റെ മുൻ ഭാര്യയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും, അവരെ ഒരു തരത്തിലും ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ വെളിപ്പെടുത്തി. മഞ്ജു വാര്യർ അവരുടെ സിനിമാ കരിയറിൽ നന്നായി മുന്നോട്ട് പോകുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചില ആളുകൾ ഇപ്പോഴും അവർക്കെതിരെ തിരിയാൻ തന്നെ പ്രേരിപ്പിക്കാറുണ്ടെന്നും അന്ന് ദിലീപ് വ്യക്തമാക്കി. അന്നത്തെ അഭിമുഖത്തിൽ ഇനിയൊരു വിവാഹം കഴിക്കാൻ തനിക്ക് പ്ലാൻ ഇല്ലെന്ന് ദിലീപ് പറഞ്ഞെങ്കിലും, 2016ൽ കാവ്യ മാധവനെ വിവാഹം കഴിച്ചു.

തന്റെ മകൾ മീനാക്ഷിയാണ് തന്നെ വീണ്ടും വിവാഹിതനാവാൻ നിർബന്ധിച്ചതെന്ന് അന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും നടുവിൽ നടനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു മകൾ. കാവ്യ മാധവനെ കല്യാണം കഴിക്കാൻ അച്ഛനെ ഏറ്റവും നിർബന്ധിച്ചത് താൻ ആണെന്നും, ഈ ബന്ധത്തിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും, അന്ന് സ്കൂൾ വിദ്യാർഥിനിയായിരുന്ന മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മകളോടൊപ്പം ദിലീപും കാവ്യ മാധവനും മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുകയും, ആ ചിത്രങ്ങൾ അന്ന് വൈറലാവുകയും ചെയ്തിരുന്നു.

‘കാവ്യ കാരണമാണ് താൻ മഞ്ജുവും ഈയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.

അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു.

കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.

നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നുമായിരുന്നു ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. അന്ന്, വിവാഹത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, കാവ്യ മാധവനുമായുള്ള തന്റെ വിവാഹം വളരെ പെട്ടെന്ന് എടുത്ത തീരുമാനം ആണെന്ന് വെളിപ്പെടുത്തിയിരുന്നു.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജു പുറത്ത് പറഞ്ഞിട്ടില്ല. സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

കാവ്യ, ദിലീപ്, മഞ്ജു വാര്യർ എന്നിവരെ വെച്ച് സിനിമ ചെയ്യാൻ ഫിലിം മേക്കേർസ് ശ്രമിക്കുന്നുണ്ടെന്ന് ഫിലിം ജേർണലിസ്റ്റ് പല്ലിശ്ശേരി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നെന്ന് പല്ലിശ്ശേരി വാദിക്കുന്നു. ഒരുവിധം മഞ്ഞുരുകൽ എന്തായാലും നടന്നിരിക്കുന്നു. എന്തുകൊണ്ട് മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത് ഒരു സിനിമ നിർമ്മിച്ച് കൂട എന്ന ചർച്ച നടന്ന് കൊണ്ടിരിക്കുന്നുണ്ട്.

ഞാനുമായി ബന്ധപ്പെട്ട ചിലരൊക്കെ ഇങ്ങനെ സംസാരിച്ചു. അത് നടക്കാൻ സാധ്യത കുറവാണ്, ഒരുപക്ഷെ ദിലീപും കാവ്യയും സമ്മതിക്കും, മഞ്ജു സമ്മതിക്കുമോ എന്ന കാര്യത്തിൽ മഞ്ജു തീരുമാനമെടുക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് അതൊക്കെ സമ്മതിപ്പിക്കാം, അവരുടെ മുന്ന് പേരുടെയും കോമൺ സുഹൃത്തുക്കൾ നമ്മൾക്കുണ്ട്. മാത്രമല്ല അവർ തമ്മിൽ തുടക്കത്തിലുണ്ടായിരുന്ന വെെരാഗ്യം ഇപ്പോഴില്ല. മഞ്ഞുരുകി തുടങ്ങി. ഡോക്ടർ മീനാക്ഷിയുടെ കല്യാണം നടക്കാനായി. അത് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. എന്തായാലും അവർ യോജിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ്.

അങ്ങനെ അവർ മൂന്ന് പേരെയും വെച്ച് ഒരു സിനിമ പ്ലാൻ ചെയ്ത് കഴിഞ്ഞു. അത് നടക്കാൻ സാധ്യത കുറവാണ്, ഒരു കാരണവശാലും മഞ്ജു വാര്യർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. ഞാനും പരിചയമുള്ള ഒന്ന് രണ്ട് പ്രൊഡ്യൂസർമാരും തമ്മിൽ ബെറ്റ് വെച്ചു. ദിലീപും കാവ്യയും ഒരുമിച്ചുള്ള സിനിമ വന്നാൽ പോലും ഇവർ മൂന്ന് പേരും ഒരുമിച്ചുള്ള സിനിമ വരാനുള്ള കുറവാണെന്ന് താന് ഇപ്പോഴും പറയുന്നെന്നും പല്ലിശേരി പറഞ്ഞിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോയിലാണ് പല്ലിശ്ശേരി ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top