Connect with us

സ്വന്തം സിനിമയുടെ പേര് ദിലീപിന്റെ യഥാർത്ഥ ജീവിതത്തിൽ അറംപറ്റി; വെൽക്കം ടു സെൻട്രൽ ജയിൽ എന്ന് പേരിടാനുള്ള കാരണത്തെ കുറിച്ച് സംവിധായകൻ

Malayalam

സ്വന്തം സിനിമയുടെ പേര് ദിലീപിന്റെ യഥാർത്ഥ ജീവിതത്തിൽ അറംപറ്റി; വെൽക്കം ടു സെൻട്രൽ ജയിൽ എന്ന് പേരിടാനുള്ള കാരണത്തെ കുറിച്ച് സംവിധായകൻ

സ്വന്തം സിനിമയുടെ പേര് ദിലീപിന്റെ യഥാർത്ഥ ജീവിതത്തിൽ അറംപറ്റി; വെൽക്കം ടു സെൻട്രൽ ജയിൽ എന്ന് പേരിടാനുള്ള കാരണത്തെ കുറിച്ച് സംവിധായകൻ

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല.

സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവർ നിരവധിയാണ്.

ബെന്നി പി നായരമ്പലം തിരക്കഥയെഴുതി സുന്ദർദാസ് സംവിധാനം ചെയ്ത് പുറത്തെത്തിയ ദിലീപ് ചിത്രമായിരുന്നു വെൽക്കം ടു സെൻട്രൽ ജയിൽ. ദിലീപ് റിമാന്റിലാകും മുമ്പാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പക്ഷേ സിനിമ തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയില്ല. എന്നാൽ ദിലീപ് ജയിലിലായതോടെ നടനെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാനും ട്രോളാനും ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചത് വെൽക്കം ടു സെൻട്രൽ ജയിൽ സിനിമയുടെ പോസ്റ്ററുകളും സീനുകളുമായിരുന്നു.

സ്വന്തം സിനിമയുടെ പേര് ദിലീപിന്റെ യഥാർത്ഥ ജീവിതത്തിൽ അറംപറ്റിയെന്നാണ് പലരും അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഈ പേര് കേട്ടപ്പോൾ തന്നെ ഇതൊരു നെ​ഗറ്റീവ് പേരല്ലേയെന്ന് താൻ ചോദിച്ചതാണെന്നും സുന്ദർ​​ദാസ് പറഞ്ഞു. വെൽക്കം ടു സെൻട്രെൽ ജയിൽ എന്ന പേരിട്ടത് ബെന്നിയാണ്. ജയിലിലേക്ക് വെൽക്കം ചെയ്യുന്നതുപോലെയാവില്ലേ… ഇത് നെഗറ്റീവ് പേരല്ലേയെന്നാണ് ഞാൻ ചോദിച്ചത്. അയാൾ സെൻട്രൽ ജയിലിലാണ് പിറന്നത്. അയാൾ ഇടയ്ക്കിടെ വീട് പോലെ വരുന്നൊരു ഇടമാണ്.

പിന്നീട് ഒരു കേസിൽ പ്രതിയായി ജയിലിലാകുന്നു. അപ്പോൾ ഈ പേര് രസമാണ് ഹ്യൂമർ ഉള്ളതല്ലേയെന്ന് അവർ പറഞ്ഞു. എന്നാൽ ജയിലിലേക്ക് വെൽക്കം ചെയ്യുന്നത് നെഗറ്റീവ് അല്ലേയെന്ന് ഞാൻ ചോദിച്ചു. അങ്ങനെ ദിലീപും ഷാഫിയും റാഫിയുമായിട്ടെല്ലാം ചർച്ച ചെയ്താണ് അത്തരമൊരു പോരിട്ടത്. എല്ലാവരും അടിപൊളിയാണെന്നാണ് പറഞ്ഞത്. പടത്തിന്റെ പേര് തീരുമാനിക്കുന്നത് അത്തരത്തിലാണ്.

വെൽകം ടു സെൻട്രെൽ ജയിൽ സിനിമ കഴിഞ്ഞ് ഒരു അഞ്ചെട്ട് മാസം കഴിഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നതും അറസ്റ്റുണ്ടാകുന്നതും ജയിലിലാകുന്നതുമെല്ലാം. ഒരുതവണ അതിന്റെ പേരിൽ ട്രോൾ വന്നിരുന്നു. പക്ഷെ കേസിന് ഒരു ഗൗരവതലം ഉള്ളതിനാൽ വലിയ ട്രോളിലേക്ക് പോയില്ല. ദിലീപ് എന്ന നടന് ഏത് റോളും ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

കാരണം ശരീരഘടന അങ്ങനെയാണ്. ദിലീപ് വില്ലൻ വേഷങ്ങൾ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ദിലീപ് ജയിൽ മോചിതനായ ആ ആഴ്ച ഇറങ്ങിയ പടമാണ് രാമലീല. സൂപ്പർ ഹിറ്റായിരുന്നു ആ പടം. ജയിലിൽ പോയത് കൊണ്ട് ആ പടം പൊട്ടിയിട്ടില്ല. സിനിമ എന്നും അങ്ങനെയാണ്. വിജയവും പരാജയവും നമ്മുടെ കൈയ്യിലല്ല.

വമ്പൻ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രതീക്ഷയുള്ള പടങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. യാതൊരു പ്രതീക്ഷയും ഇല്ലാത്ത പടങ്ങൾ വിജയിച്ചിട്ടുണ്ട്. പ്രേമലു വിജയിച്ചില്ലേ. നസ്ലിൽ എന്ന ചെറുപ്പക്കാരനാണ് നടൻ. നിരവധി പുതുമുഖങ്ങളാണ് സിനിമയിൽ ഉള്ളത്. ദിലീപ് സിനിമയ്ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നു നേരത്തെ. ഇപ്പോൾ സംഭവിക്കുന്നത് ഒരുപക്ഷെ ഈ കേസിന് ശേഷം ദിലീപിനുള്ള ജനപ്രീതി കുറഞ്ഞതായിരിക്കും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top