Malayalam
ടോണിനോ ലംബോർഗിനി എന്ന ബ്രാൻഡിന്റെ സ്പൈഡർ എക്സ് ബ്ലാക്ക് യെല്ലോ വാച്ച് ധരിച്ചെത്തി ദിലീപ്; വില കേട്ട് ഞെട്ടി ആരാധകർ, വൈറലായി വീഡിയോ
ടോണിനോ ലംബോർഗിനി എന്ന ബ്രാൻഡിന്റെ സ്പൈഡർ എക്സ് ബ്ലാക്ക് യെല്ലോ വാച്ച് ധരിച്ചെത്തി ദിലീപ്; വില കേട്ട് ഞെട്ടി ആരാധകർ, വൈറലായി വീഡിയോ
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ദിലീപിന്റെ 150-ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ മെയ് 9 ന് തിയേറ്ററുകളിൽ എത്താൻ പോകുകയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, ദിലീപ് ‘പ്രിൻസ്’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു പൂർണ്ണ കുടുംബ ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളും അണിയറപ്രവർത്തകരും.
ഇത്തരത്തിൽ കാർത്തിക് സൂര്യയുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ അഥിതിയായി ദിലീപ് എത്തിയിരുന്നു. ആ സമയത്ത് ദിലീപ് ധരിച്ച വാച്ചിനെ സംബന്ധിച്ച് ഒരു യൂട്യൂബ് ചാനലിൽ വന്ന വീഡിയോയാണ് വൈറലായി മാറുന്നത്. എഫിൻ എന്നയാൾ ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്;
ദിലീപ് ധരിച്ചിരിക്കുന്നത് ടോണിനോ ലംബോർഗിനി എന്ന ബ്രാൻഡിന്റെ സ്പൈഡർ എക്സ് ബ്ലാക്ക് യെല്ലോ വാച്ചാണ്. ലംബോർഗിനി എന്ന ഹൈപ്പർ സ്പോർട്സ് കാർ ബ്രാൻഡിന്റെ ഓഫീഷ്യൽ ഗാഡ്ജന്റ് പാട്ണറാണ് ടോണിനോ ലംബോർഗിനി. ലംബോർഗിനി എന്ന ബ്രാൻഡിന്റെ ലോഗോ പോലെയാണ് ഈ ബ്രാൻഡിന്റെ കെയിസ് ഷേപ്പ് കൊടുത്തിരിക്കുന്നത്. ഇത് ഒരു 53 എംഎം ക്വാർട്സ് മൂവ്മെന്റ് വാച്ചാണ്’ എന്നും എഫിൻ വിശദീകരിക്കുന്നു.
സ്റ്റീൽ കെയിസ് ആണ് ബ്രാൻഡ് ഈ വാച്ചിന് കൊടുത്തിരിക്കുന്നത്. ഡിസൈൻ ലംബോർഗിനി കാറുകളെ പോലെ സ്പോട്ടി ഡിസൈനാണ്. മിനറൽ ഗ്ലാസ് കാണാം. അതിൽ സഫയർ കോട്ടിങും ബ്രാൻഡ് കൊടുത്തിരിക്കുന്നു. മൾട്ടി ലെയർ വെസലുള്ള ഈ വാച്ചിൽ സൂക്ഷിച്ച് നോക്കിയാൽ ഹണി കോം ഡയൽ കാണാം.
റബ്ബർ സ്ട്രാപ്പിൽ യെല്ലോ സ്റ്റിച്ചിങും കൊടുത്തിരിക്കുന്നു. ദിലീപ് ധരിച്ചിരിക്കുന്ന ഈ വാച്ചിന്റെ ഇന്നത്തെ ഓൺലൈൻ വില 97300 രൂപയാണെന്നും എഫിൻ കൂട്ടിച്ചേർക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ എഫിൻ സെലിബ്രിറ്റികളുടെ വാച്ചുകളെയും ഔട്ട്ഫിറ്റുകളെയും കുറിച്ചുള്ള റീലുകളാണ് പ്രധാനമായും പങ്കുവെക്കുന്നത്.
ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്. എന്നാൽ ദിലീപിന് അടുത്ത കാലത്തായി നല്ല സമയമല്ല സിനിമയിൽ. നടന്റേതായി പുറത്തെത്തിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. മിമിക്രിയിലൂടെയായിരുന്നു ദിലീപ് സിനിമയിലേയ്ക്ക് എത്തുന്നത്.
എന്നാൽ അടുത്തിടെ, കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.
അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ് എന്നും നടൻ പറഞ്ഞിരുന്നത്.
ഇപ്പോൾ ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു.
സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.
ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ലിസ്റ്റിൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.
ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.
അതേസമയം, തനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ലെന്നാണ് ദിലീപ് പറയുന്നത്. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും. അത് നമുക്കെന്തായാലും സംസാരിക്കാം. അതിന് എന്തായാലും ദൈവം ഒരു ദിവസം തരും. ഇതുവരെ നമ്മൾ സംസാരിച്ചിട്ടില്ല. ഏത് വഴിയ്ക്ക് പോകുന്നവനും നമ്മളെ തലയ്ക്കിട്ട് അടിക്കുകയാണ്.
എന്റെ ഫാമിലിയെ താങ്ങി നിർത്തിയ ഒരുപാട് പേരുണ്ട്. എടുത്ത് പറയേണ്ട ആൾക്കാരാണ് സത്യേട്ടൻ, ജോഷി സാർ, പ്രിയൻ, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ ഒരുപാട് പേരുണ്ട്. ഒരുപാട് പേര് കൂടെ നിന്നിട്ടുണ്ട്. നമ്മുടെ വീട് ഒരു ഐലാന്റാക്കുമ്പോൾ അവിടെ വന്ന് സപ്പോർട്ട് ചെയ്ത ആൾക്കാർക്കെതിരെയും കേസെടുത്ത് ഇനിയാരും എന്നെ വന്ന് സപ്പോർട്ട് ചെയ്യാതിരിക്കാൻ ഉള്ള പരിപാടികളൊക്കെ ഉണ്ടായിരുന്നു. എടുത്ത് പറയാൻ തുടങ്ങിയാൽ ഒരുപാട് പേരുണ്ട്.
പക്ഷെ അവരാരും ടിവിയുടെ മുന്നിൽ വന്നിരുന്ന് ഫൈറ്റ് ചെയ്യുകയൊന്നും ഉണ്ടായിട്ടില്ല. ആ ഒരു സമയത്ത് എടുത്ത് പറയേണ്ട ആളാണ് ശ്രീനിയേട്ടൻ. ശ്രീനിയേട്ടൻ എന്നെ കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് അദ്ദേഹത്തിന്റെ വീട്ടിൽ കരിഓയിൽ ഒഴിക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ബലിയാടായ ഒരുപാട് പേര് വേറെയുണ്ട്. അത് രാഷ്ട്രീയത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും ഒക്കെ ഉണ്ട്. എനിക്ക് വേണ്ടി പറഞ്ഞാൽ അവരെ മാറ്റിനിർത്തുക എന്ന ഒരു അജണ്ടയുണ്ട് എന്നുമാണ് ദിലീപ് പറയുന്നത്.
