News
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ചാന്താട്ടവും തുലാഭാരവും വഴിപാടായി നടത്തി ദിലീപ്
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ചാന്താട്ടവും തുലാഭാരവും വഴിപാടായി നടത്തി ദിലീപ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ദിലീപോ കാവ്യയോ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. എങ്കിലും ഇവരുടെ ഫാന്‍സ് ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറുന്നത്. ഇപ്പോഴിതാ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ചാന്താട്ടം വഴിപാട് നടത്തിയിരിക്കുകയാണ് ദിലീപ്. ഇന്നലെ രാവിലെയാണ് ദിലീപ് എത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഉണ്ടശര്‍ക്കര കൊണ്ട് തുലാഭാരവും നടത്തി. ചാന്താട്ടം തുടങ്ങുന്നത് വരെ ശ്രീദേവി വിലാസം കണ്‍വന്‍ഷന്‍ സെന്റര്‍ ഓഫീസില്‍ വിശ്രമിച്ച ദിലീപിന് ക്ഷേത്രഭരണസമിതി ഉപഹാരം സമ്മാനിച്ചു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആയിരുന്നു ദിലീപിന്റെ പുതുവര്‍ഷത്തെ കുറിച്ച് ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി ഒരു ജ്യോത്സ്യന്‍ രംഗത്തെത്തിയത്. ദിലീപ് എന്ന് പറയുന്ന വ്യക്തി ഉത്രാടം നക്ഷത്രത്തിലെ മകരക്കൂറുകാരനാണ്. എട്ട് മാഹഭാഗ്യവും ദൈവാനുഗ്രവും നിറഞ്ഞ മഞ്ജു ഇരിക്കുമ്പോഴാണ് കാവ്യയെ വിവാഹം കഴിക്കുന്നത്. കാവ്യക്ക് ഭര്‍തൃയോഗമില്ല. അവരെ ഉപേക്ഷിച്ചാല്‍ മാത്രമേ ദിലീപിന് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. ഇല്ലെങ്കില്‍ അദ്ദേഹം വീഴുമെന്നും അഭിപ്രായപ്പെടുന്നു..
രണ്ടരക്കൊല്ലവും ശനി ധനുരാശിയില്‍ നിന്നപ്പോഴാണ് ദിലീപിന് 86 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. ഇപ്പോള്‍ തലക്ക് മുകളിലാണ് ആ ശനി നില്‍ക്കുന്നത്. എന്നാല്‍ 2023 ജനുവരി 17 ാം തിയതി കഴിഞ്ഞാല്‍ നേരെ നാക്കില്‍, അതായത് ശനി വരും. അത് നുണയെ പറയത്തുള്ളു. പിന്നെ അകത്ത് പോവാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസ് നടക്കുമ്പോഴും ദിലീപ് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി നടക്കുന്ന തിരക്കിലായിരുന്നു. ഒടുക്കം എല്ലാ കേസുകളില്‍ നിന്നും രക്ഷിക്കുന്ന ജഡ്ജി അമ്മാവന് മുന്നിലും ദിലീപ് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന് പേര്‍സണലായി ഒരു ജോത്സ്യന്‍ തന്നെയുണ്ടെന്നാണ് പലരും പറഞ്ഞ് നടക്കുന്നത്. അത്രയേറെ ദൈവ വിശ്വാസിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെബ്രുവരിയില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ, വമ്പന്‍ പ്രൊജക്റ്റുകളുമായാണ് ദിലീപ് 2023 നെ വരവേല്‍ക്കുന്നത്.
തന്റെ കഷ്ടകാലമെല്ലാം 2023 ല്‍ അവസാനിക്കുമെന്നാണ് ദിലീപിന്റെ വിശ്വാസമെന്നും കണിയാന്‍ കവിടി നിരത്തി പറഞ്ഞുവെന്നുമെല്ലാമാണ് ഇപ്പോള്‍ ചിലരുടെ കമന്റ്. ഇതിനിടെ പണ്ട് ഒരു ജ്യോതിഷി ദിലീപിന്റെ സമയം മോശമാണെന്നും അദ്ദേഹത്തിന്റെ ഭാര്യ കാവ്യാ മാധവന്റേത് നല്ല സമയമാണെന്നും പറഞ്ഞിരുന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. രണ്ട് പേര്‍ക്കും സമയം മോശമായിരുന്ന കാലത്താണ് ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ അവിടുന്ന് ദിലീപിന്റെ സാഹചര്യം മാറി. 45 വയസ്സിന് ശേഷം അദ്ദേഹത്തിന് മോശം സമയമാണ്.
അതിജീവിതയുടെ കാര്യം നോക്കുകയാണെങ്കില്‍ അവര്‍ നല്ല സമയത്തിലൂടേയാണ് കടന്ന് പോവുന്നത്. എന്നാല്‍ ദശാകാലങ്ങളില്‍ ചില അപഹാരങ്ങള്‍ വരുമ്പോള്‍ രണ്ടോ മുന്നോ മാസം അവര്‍ക്ക് പ്രയാസങ്ങളും വരാറുണ്ട്. അങ്ങനെയുള്ള സ്ഥിതിയാണ് കാണുന്നത്. എങ്കിലും ദശാകാലവും ബാക്കിയുള്ള കാര്യവും വെച്ച് നോക്കുമ്പോള്‍ ജ്യോതിഷ ശാസ്ത്രപ്രകാരം നല്ല സമയമാണ് അവര്‍ക്ക് കടന്ന് വരുന്നതെന്നും ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു.
