Malayalam
ഇതെല്ലാം വെറും പ്രഹസനം; ആരാധകന്റെ വീട്ടിലെത്തിയ ദിലീപിനെ വിമര്‍ശിച്ച് കമന്റുകള്‍
ഇതെല്ലാം വെറും പ്രഹസനം; ആരാധകന്റെ വീട്ടിലെത്തിയ ദിലീപിനെ വിമര്‍ശിച്ച് കമന്റുകള്‍
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട് ദിലീപ്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്. മാത്രമല്ല, ആരാധകരുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാനും ദിലീപ് ശ്രദ്ധിക്കാറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് ഫാന്‍സ് സ്‌റ്റേറ്റ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്റെ വീട് സന്ദര്‍ശിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു ദിലീപ് റിയാസ് ഖാന്റെ വീട്ടിലേക്ക് എത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങി ഇടവഴിയിലൂടെ ഏറെ ദൂരം നടന്നാണ് പ്രിയ ആരാധകന്റെ വീട്ടിലേക്ക് ദിലീപ് എത്തിയത്.
വീട്ടിലെത്തിയ താരം ഏറെ നേരം റിയാസ് ഖാന്റെ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുകയുണ്ടായി. അവിടെ കൂടി നിന്നവരുടെ കൂടെ സന്തോഷവും വിശേഷങ്ഹളും പങ്കുവെച്ച് ഫോട്ടോയും എടുത്താണ് ദിലീപ് മടങ്ങിയത്. ദിലീപിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന വ്യക്തി കൂടിയാണ് റിയാസ് ഖാന്‍. വീട് സന്ദര്‍ശിക്കുന്ന വീഡിയോ ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലൂടെയാണ് പുറത്ത് വിട്ടത്.
പതിവ് പോലെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞിട്ടുണ്ട്. ബഹുഭൂരിപക്ഷവും ദിലീപിനെ അഭിനന്ദിച്ചുള്ള കമന്റുകളാണെങ്കിലും എതാനും വിമര്‍ശന കമന്റുകളുമുണ്ട്. അതിനെല്ലാം തന്നെ ദിലീപ് ആരാധകര്‍ മറുപടിയും കൊടുക്കുന്നുണ്ട്.
‘അയാളുടെ വ്യക്തിപരമായ കാര്യം നമുക്ക് അറിയേണ്ട കാര്യം ഇല്ല. നന്മ ഉള്ള മനുഷ്യന്‍ ആണ്’, ‘ഇങ്ങനെയുള്ള സാധാരണക്കാരായ ജനങ്ങളാണ് സൂപ്പര്‍ സ്റ്റാറുകളുടെ താരമൂല്യത്തിന്റെ മൂലധനം മനസ്സിലാക്കിയാല്‍ നന്ന്’. ‘എത്ര മാത്രം കുറ്റം പറഞ്ഞാലും ചീത്ത പറഞ്ഞാലും ചിലരുടെ മനസ്സില്‍ ഉള്ള ദിലീപ് ഏട്ടന്‍ എന്ന സ്ഥാനത്തിന് മാറ്റം ഉണ്ടാവില്ല’.
വേറെ ഏത്സൂപ്പര്‍ താരങ്ങളാണ് ഇത് പോലെ ആരകാധകരുടെ വീട്ടില്‍ പോകുന്നത്. അദ്ദേഹത്തിന് വേണമെങ്കില്‍ ഉദ്ഘാടനത്തിന് പോയി തിരികെ വരാമായിരുന്നു. പക്ഷേ തികച്ചും സാധാരണക്കാരായ അവരുടെ വീട്ടിലേയ്ക്ക് അവരിലൊരാളെപ്പോലെ കയറിച്ചെല്ലാന്‍ കാണിച്ച മനസിന് സല്യൂട്ട്. എന്തൊക്കെ പറഞ്ഞാലും എന്ത് കേസ് വന്നാലും ദിലീപേട്ടന്റെ തട്ട് താന്നു തന്നെ ഇരിക്കും, അതാണ് ദിലീപേട്ടന്‍ പവര്‍ എന്നത് ഉള്‍പ്പെടേയുള്ള നിരവധി കമന്റുകള്‍ വീഡിയോക്ക് താഴെ കാണാന്‍ സാധിക്കും.
അതേസമയം ഇതെല്ലാം വെറും പ്രഹസനമാണെന്നാണ് ചിലര്‍ പറയുന്നത്. ‘കൊള്ളാം. ഇനി ചെയര്‍ മാന്‍ മൂപ്പരെ വീട് സന്ദര്‍ശിക്ക് അപ്പൊ മനസില്‍ ആകും വല്ല വാര്‍ക്ക പണിക്കും പോയാല്‍ മതി ആയിരുന്നു എന്ന്’. ‘ഏതുനന്മരായാലും അവര്‍ ഒരുഫിലിമിന് ലക്ഷങ്ങള്‍ മേടിക്കുന്നവരാണ് അതിന്റെ പുറകെ കുറച് പൊട്ടന്മാര്‍ അവരുടെ അച്ഛനമ്മമാരെക്കാള്‍ വലിയവനായിട്ട് നടന്മാരെയൊക്കെ പൊക്കിപിടിച്‌നടക്കുന്ന മണ്ടന്മാരും’. എന്തൊരു പ്രഹസനമാണ് ദിലീപേ…, തലകുത്തി മറിഞ്ഞാലും പോയ പേര് തിരിച്ച് വരില്ല. എന്നാണ് മറ്റ് ചിലരുടെ വിമര്‍ശന കമന്റുകള്‍.
എന്ത് തന്നെയായാലും ആരാധകരുമായി ദിലീപ് നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാറുണ്ടെന്നാണ് പുറത്ത് വരുന്ന പല വീഡിയോകളില്‍ നിന്നും മനസിലാകുക. ഒരു പൊതുപരിപാടിയ്ക്ക് പോയാലും പരാമവധി എല്ലാവരുമൊത്ത് നിന്ന് സെല്‍ഫിയെടുക്കാനെല്ലാം ശ്രമിക്കുന്നത് കാണാം. അതേസമയം, കഴിഞ്ഞദിവസമാണ് ആറന്മുള തേവര്‍ക്ക് മുന്‍പില്‍ നടന്‍ ദിലീപ് വള്ളസദ്യ വഴിപാട് അര്‍പ്പിച്ചത്.
ദിലീപിന്റെ ആഗ്രഹ സഫലീകരണത്തിനായിട്ടാകണം ഈ ചടങ്ങ് നടത്തിയതെന്നാണ് സൂചന. ദിലീപിന്റെ ആത്മമിത്രം ശരത്തിനും മറ്റുസുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ദിലീപ് ക്ഷേത്രത്തില്‍ എത്തിയത് നേര്യത് പുതച്ചുകൊണ്ട് ക്ഷേത്രത്തില്‍ എത്തിയ ദിലീപിന്റെ കഴുത്തില്‍ ഒരു കറുത്ത സഞ്ചിയും കാണാമായിരുന്നു. അതില്‍ നിന്നും പുത്തന്‍ നോട്ടുകള്‍ ഇടയ്ക്കിടെ എടുത്ത് ഓരോരുത്തര്‍ക്കായി നല്‍കുന്ന താരത്തിന്റെ വീഡിയോ വൈറലായിരുന്നു.
ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം.