Actor
പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക്
പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക്
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം തന്നെ കോമഡിയും ഒക്കെ ഒത്തിണങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു ദിലീപിന്റെ മുന്നേറ്റം. ഇതോടെ ഫാമിലിയെയും കുട്ടിളെയും ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവരെയും സ്വാധീനിക്കാൻ ദിലീപിനായി. അതോടെ ജനപ്രിയ നായകൻ എന്ന ലേബൽ മലയാളികൾ ചാർത്തികൊടുക്കുകയും ചെയ്തിരുന്നു. ഫാമിലി ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന ഒത്തിരി ചിത്രങ്ങള്‍ ദിലീപ് സമ്മാനിച്ചിട്ടുണ്ട്. കോമഡിയും വിനോദവും കലര്‍ന്ന ഈ സിനിമകളെല്ലാം ഇന്നും പ്രേക്ഷക ഹൃദയത്തിലുള്ളവയാണ്.
സിഐഡി മൂസ, ഈ പറക്കും തളിക തുടങ്ങി അവധിക്കാലം ലക്ഷ്യമാക്കി എത്തിയ ഇത്തരം സിനിമകള്‍ കുടുംബ പ്രേക്ഷകരാണ് കൂടുതലും കണ്ടത്. നേരത്തെ ദിലീപ് ചിത്രം പറക്കും പപ്പൻ പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന പ്രതീക്ഷയിലാരുന്നു സിനിമ ആരാധകർ. എന്നാൽ ഇപ്പോഴിതാ ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, മുടങ്ങി പോയ തന്റെ സ്വപ്ന ചിത്രം പറക്കും പപ്പൻ പൊടി തട്ടിയെടുക്കാൻ തയ്യാറെടുക്കുകയാണ് ദിലീപ്. ഉടൻ തന്നെ ഈ വിവരം, ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ പ്രശസ്ത താരം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
അതേസമയം വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ, നർമ്മത്തിൽ പൊതിഞ്ഞ ഒരു സൂപ്പർ ഹീറോ ചിത്രമാണെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ തന്ന സൂചന. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന പ്രോജെക്ടിൽ, ടൈറ്റിൽ കഥാപാത്രമായ പപ്പൻ ആയിട്ടാണ് ദിലീപ് എത്തുക.
