Actor
മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോള്‍ എനിക്ക് വിഷമമായി, ഞാന്‍ നിങ്ങളെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് മനസറിഞ്ഞ് വിളിച്ചതാണ്. നിങ്ങള്‍ ഇമ്മാതിരി പണി കാണിക്കരുത് എന്ന് പറഞ്ഞു; തിലകനുമായുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ദിലീപ്
മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോള്‍ എനിക്ക് വിഷമമായി, ഞാന്‍ നിങ്ങളെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് മനസറിഞ്ഞ് വിളിച്ചതാണ്. നിങ്ങള്‍ ഇമ്മാതിരി പണി കാണിക്കരുത് എന്ന് പറഞ്ഞു; തിലകനുമായുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ദിലീപ്
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ ആണ് ദിലീപ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദിലീപിന്റെ പുതിയ ചിത്രം പവി കെയര്‍ടേക്കര്‍’ തിയേറ്ററിലെത്തിയത്. വളരെ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ദിലീപിന്റെ സ്ഥിരം പ്രേക്ഷകരായ ഫാമിലി ഓഡിയന്‍സ് ഈ സിനിമയ്ക്ക് നല്ല അഭിപ്രായം നല്‍കുന്നുണ്ടെന്നാണ് വിവരം. സിനിമയുടെ പ്രമേയവും അതിലെ കഥാപാത്രങ്ങളും ഉള്‍പ്പെടെ പലയിടങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ഈ ചിത്ത്രതിന്റെ പ്രമോഷന്‍്‌റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മുമ്പ് നടന്‍ തിലകനുമായുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ദിലീപ്. ദിലീപിന്റെ കരിയറിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു ഇത്. മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞതു കണ്ടാണ് താന്‍ തിലകനോട് ദേഷ്യപ്പെട്ടതെന്നാണ് ദിലീപ് പറയുന്നത്. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
തിലകന്‍ ചേട്ടന് എന്നെക്കുറിച്ച് കുറേ തെറ്റിദ്ധാരണകളുണ്ടായിരുന്നു. തിലകന്‍ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ ബന്ധം തന്നെയാണ് ഇപ്പോള്‍ ഷമ്മിയേട്ടനോടുമുള്ളത്. എനിക്ക് സഹോദരനെ പോലെയാണ്. വളരെ അടുത്ത ബന്ധമുണ്ട്. ഒരുപാട് ഇഷ്ടമുള്ള വ്യക്തിയുമാണ് നടനുമാണ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ടെന്നും ദിലീപ് പറയുന്നു. അസോസിയേഷന്‍ പ്രശ്‌നങ്ങളാണ് തിലകന്‍ ചേട്ടനുമായുണ്ടായിരുന്നത്. ഞാനും മണിയും തിലകന്‍ ചേട്ടന്റെ പെറ്റ്‌സ് ആയിരുന്നു. അമ്മയില്‍ അന്ന് ചില പ്രശ്‌നങ്ങളുണ്ടായി.
ആ സമയത്ത് മമ്മൂക്ക കണ്ണ് നിറഞ്ഞ് സംസാരിക്കുന്ന അവസ്ഥയുണ്ടായി. തിലകന്‍ ചേട്ടന്‍ എന്തോ പറഞ്ഞപ്പോഴാണ്. മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോള്‍ എനിക്ക് വിഷമമായി. ഞാന്‍ തിലകന്‍ ചേട്ടനെ കൈ ചൂണ്ടി സംസാരിച്ചു. അത് തിലകന്‍ ചേട്ടന് കൊണ്ടു. പുള്ളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു. രണ്ട് സിനിമയില്‍ എന്റെ അച്ഛനായി അഭിനയിച്ച ആളാണ്. പഞ്ചാബി ഹൗസും മീനത്തില്‍ താലികെട്ടും. ഞാന്‍ ചേട്ടനെ കാണുന്നത് അങ്ങനെയാണ്.
ഞാന്‍ നിങ്ങളെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് മനസറിഞ്ഞ് വിളിച്ചതാണ്. നിങ്ങള്‍ ഇമ്മാതിരി പണി കാണിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. അത് അദ്ദേഹത്തിന് ഭയങ്കര ഷോക്ക് ആയി. അത് കഴിഞ്ഞ് അമ്മയുടെ പരിപാടി നടക്കുമ്പോള്‍ ചേട്ടാ വാ എന്ന് ഞാന്‍ പറയുമ്പോള്‍ നീ പോടാ എന്ന് പറഞ്ഞ് കൈ തട്ടിമാറ്റും. ഞാനും സിദ്ദീക്കയും അത് പറഞ്ഞ് ചിരിക്കുമായിരുന്നു.
അത്രയേയുള്ളൂ. തിലകന്‍ ചേട്ടന്‍ എന്ത് പറഞ്ഞാലും നമ്മള്‍ ആ ആംഗിളിലെ കാണുകയുള്ളൂ. നമുക്ക് ഒരുപാട് ഇഷ്ടമുള്ള, എടുത്ത് പറയാന്‍ പറ്റുന്ന ലെജന്റാണ്. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ മടിയായിരുന്നു. ഞാനും മണിയും മാറി നില്‍ക്കുമായിരുന്നു. വരൂ എന്ന് പറഞ്ഞ് ഞങ്ങളെ അടുത്തേക്ക് വിളിച്ചു. പിന്നീട് തമാശകളൊക്കെ പറഞ്ഞ് ഭയങ്കര സൗഹൃദമായി മാറി. പഞ്ചാബി ഹൗസിലൊക്കെ രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ടെന്നും ദിലീപ് പറഞ്ഞു.
ദിലീപ് വിഷമാണെന്നാണ് പണ്ടൊരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞിരുന്നത്. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്.
അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകന്‍ അന്ന് തുറന്നടിച്ചു.
മറ്റൊരു അഭിമുഖത്തില്‍ മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്നും തിലകന്‍ പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത്. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രം നിര്‍മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്നും തിലകന്‍ ആരോപിച്ചിരുന്നു.
