Connect with us

അന്ന് മഞ്ജുവിനെ ദൂരെ നിന്ന്, ഒറ്റക്ക് കണ്ടപ്പോൾ നല്ല ഉയരം തോന്നി. എന്നേക്കാൾ ഉയരമുണ്ടോ നായികയ്ക്ക് എന്നായിരുന്നു സംശയം; മ‍ഞ്ജുവിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ദിലീപ്

Malayalam

അന്ന് മഞ്ജുവിനെ ദൂരെ നിന്ന്, ഒറ്റക്ക് കണ്ടപ്പോൾ നല്ല ഉയരം തോന്നി. എന്നേക്കാൾ ഉയരമുണ്ടോ നായികയ്ക്ക് എന്നായിരുന്നു സംശയം; മ‍ഞ്ജുവിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ദിലീപ്

അന്ന് മഞ്ജുവിനെ ദൂരെ നിന്ന്, ഒറ്റക്ക് കണ്ടപ്പോൾ നല്ല ഉയരം തോന്നി. എന്നേക്കാൾ ഉയരമുണ്ടോ നായികയ്ക്ക് എന്നായിരുന്നു സംശയം; മ‍ഞ്ജുവിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ദിലീപ്

പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ വീണ്ടും ചർച്ച ചെയ്യുന്നത് നടൻ ദിലീപിന്റെ വ്യക്തിജീവിതമാണ്. നടന്റെ മകൾ മീനാക്ഷി തന്റെ അമ്മയായ മഞ്ജു വാര്യരോട് ഇന്നും കാണിക്കുന്ന അകലവും, പ്രശസ്ത താര ദമ്പതികളുടെ വിവാഹമോചനവും എല്ലാം വീണ്ടും ശ്രദ്ധ നേടുകയാണ്. ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവന്റെ അച്ഛന്റെ മരണത്തെ തുടർന്നാണ് ഈ വിഷയങ്ങൾ വീണ്ടും ചർച്ചയാവുന്നത്.

എല്ലാവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ദിലീപ് മഞ്ജു വാര്യർ വിവാഹ മോചന വിവരം പുറത്തെത്തുന്നത്. വിവാഹം പോലെ തന്നെ ഏവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു വിവാഹമോചന വിവരവും ഏവരെയും ഞെട്ടിച്ചത്. മഞ്ജു ഒരിക്കൽ പോലും വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ദിലീപും, നടന്റെ ഭാഗ്യ നായികയായിരുന്ന കാവ്യ മാധവനും തമ്മിലുള്ള വിവാഹേതര ബന്ധം മഞ്ജു അറിഞ്ഞതോടെയാണ് നടി വീട് വിട്ടു പോയതെന്നാണ് അന്ന് പല റിപ്പോർട്ടുകളും രംഗത്തെത്തിയിരുന്നത്.

1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. ഇപ്പോഴിതാ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ മഞ്ജു വാര്യരെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ആദ്യമായി മഞ്ജു വാര്യരെ കാണുന്നത് ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ച്, പ്രശസ്ത സംവിധായകൻ ലോഹിതദാസിന്റെ സാന്നിധ്യത്തിലായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തി. സല്ലാപം എന്ന ചിത്രത്തിൽ നായകനായി തീരുമാനിച്ച നടനെ, പ്രോജെക്ടിലെ നായികയായി എത്തുന്ന പുതിയ കുട്ടിയെ പരിചയപ്പെടുത്താൻ വേണ്ടിയാണ് സംവിധായകൻ കൂട്ടികൊണ്ട് പോയത്. അന്ന്, സാക്ഷ്യം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത പരിചയത്തിന്റെ പിൻബലവുമായിട്ടാണ് മഞ്ജു നായികയാവാൻ എത്തിയത്.

ലോഹി സാർ കാരണമാണ് ഞാൻ സല്ലാപത്തിൽ വരുന്നത്. അന്ന് ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ചാണ് വച്ചാണ് നമ്മൾ ആദ്യമായി കാണുന്നത്. ലോഹി സാർ ആണ് പരിചയപ്പെടുത്തിയത്. അന്ന് മഞ്ജുവിനെ ദൂരെ നിന്ന്, ഒറ്റക്ക് കണ്ടപ്പോൾ നല്ല ഉയരം തോന്നി. എന്നേക്കാൾ ഉയരമുണ്ടോ നായികയ്ക്ക് എന്നായിരുന്നു സംശയം. ലോഹി സാറും അറിയാത്ത മട്ടിൽ അടുത്ത് നിൽക്കുന്ന എന്നെ നോക്കുകയായിരുന്നു – ഇവൾക്ക് എന്നേക്കാൾ പൊക്കമുണ്ടോ എന്നറിയാൻ. ആ ഫിലിമിന്റെ ഷൂട്ടിനിടയിലാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയതെന്നാണ് ദിലീപ് പറഞ്ഞത്.

90 കളിൽ മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ കരിയറിലുണ്ടായിരുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 സിനിമകൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടിക്കായി. 17ാം വയസിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് വരുന്നത്. 1995 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1996 ലാണ് സല്ലാപം റിലീസ് ചെയ്യുന്നത്. ഈ സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്.

കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്ത് അഭിനയ രംഗം വിടാൻ മഞ്ജു തീരുമാനിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം വിഷമിച്ചു. ലെെം ലെെറ്റിൽ‌ നിന്നും നടി മാറി നിന്നിട്ടും സിനിമാ ലോകവും പ്രേക്ഷകരും മഞ്ജുവിനെ മറന്നില്ല. പ്രിയ നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിച്ചു. പതിനഞ്ച് വർഷം ആ സന്തോഷ വാർത്തയ്ക്ക് ആരാധകർ കാത്തിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് മഞ്ജു വാര്യർ നടത്തി. തെന്നിന്ത്യൻ സിനിമാ ലോകത്ത് മറ്റൊരു നടിക്കും ഇത്രയും വലിയ സ്വീകാര്യത തിരിച്ച് വരവിൽ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം, പല്ലിശ്ശേരി പറഞ്‍ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഭാര്യ അതേ രംഗത്ത് വരാൻ പാടില്ലെന്ന അലിഖിത നിർദ്ദേശം. ചോദിക്കുമ്പോൾ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന ദിലീപ് പറഞ്ഞേക്കാം. മഞ്ജു വാര്യരുടെ കാര്യത്തിലും അങ്ങനെയാണ്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം മഞ്ജു അഭിനയം നിർത്തി. അതിന്റെ പേരിൽ പലരും കുറ്റപ്പെടുത്തി.

ദിലീപിന്റെ ഭാര്യ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവർ രണ്ട് പേരുമാണ്. ഞാൻ എന്റെ ഇഷ്ടത്തിനാണ് അഭിനയം നിർത്തിയത്, അത് കുടുംബ ജീവിതത്തിന് വേണ്ടിയാണെന്ന് മഞ്ജു വാര്യർ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ അവർ പിരിഞ്ഞു. ഒരു തിരിച്ച് വരവ് സാമ്പത്തികമായും പ്രശസ്തി കൊണ്ടും മഞ്ജു വാര്യർ ആഗ്രഹിച്ചു. ഹൗ ഓൾഡ് ആർ യു ക്ലിക്കായി. സ്ത്രീ ജനങ്ങൾ മഞ്ജുവിന്റെ പക്ഷത്തായെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു.

അതേസമയം, തന്റെ ഇടവേളയെ കുറിച്ചും മഞ്ജു അടുത്തിടെ സംസാരിച്ചിരുന്നു. ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിച്ച് തന്നെയായിരുന്നു ഇരുന്നത്. അല്ലാതെ ബുദ്ധിമുട്ടി, അഭിനയിക്കാൻ വയ്യല്ലോ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി. മഞ്ജു വാര്യർ സിനിമാ രംഗത്ത് നിന്നും വിട്ട് നിന്ന കാലത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടും അന്ന് സംസാരിച്ചു. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ മഞ്ജുവിന്റേത് വലിയ ഇടവേളയായിരുന്നു. പക്ഷെ എനിക്കതൊരു ഗ്യാപ്പായി തോന്നിയിട്ടില്ല.

ഒന്ന് മഞ്ജുവൊന്നും നഷ്ടപ്പെടുത്തിയിട്ടില്ല. മഞ്ജു ദുഖകരമായ കാലഘട്ടത്തിലൂടെ കടന്ന് പോയെന്ന് ആളുകൾ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. മഞ്ജു സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയം നിർത്തിയത്. ഞാനഭിനയിക്കുന്നില്ലെന്ന് മഞ്ജു തീരുമാനിക്കുകയായിരുന്നു. ഒരു നിലയ്ക്ക് അന്ന് മഞ്ജു സന്തോഷിച്ചിട്ടേയുണ്ടാകൂ. കാരണം ഡാൻസ് പ്രാക്ടിസിനൊക്കെ മ‍ഞ്ജുവിന് മടിയായിരുന്നെന്ന് അമ്മ പറയുമായിരുന്നെന്നും സത്യൻ അന്തിക്കാട് തമാശയോടെ പറഞ്ഞു. മഞ്ജുവിന്റെ ജീവിതത്തിലേത് വേദനാജനകമായ അധ്യായമായിരുന്നു. അതും എന്നും എപ്പോഴും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും സത്യൻ അന്തിക്കാടും അന്ന് വ്യക്തമാക്കിയിരുന്നു.

ദിലീപുമായുള്ള വിവാഹമോചന ശേഷം അടിമുടി മാറ്റത്തോടെയാണ് മഞ്ജു പ്രത്യക്ഷ്യപ്പെട്ടിട്ടുള്ളത്. പ്രായം 42 ആയെങ്കിലും മഞ്ജു ഇപ്പോഴും 20 ന്റെ ചെറുപ്പത്തിലാണ് എന്നാണ് ആരാധകർ തന്നെ പറയാറുള്ളത്. മമ്മൂട്ടിയെ പോലെ തന്നെ പ്രായം റിവേഴ്സ് ഗീയറിൽ പോകുന്ന നടിയാണ് മഞ്ജുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ആരോഗ്യകരമായ ജീവിതശൈലി തന്നെയാണ് മഞ്ജുവിന് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നത്. യോഗയും ഡാൻസും തുടങ്ങി ചിട്ടയായ ജീവിതമാണ് മഞ്ജു നയിക്കുന്നത്.

മഞ്ജു വാര്യരുടെ പിരിഞ്ഞതിന് ശേഷം ഒരു പ്രമുഖ മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തങ്ങളുടെ വിവാഹമോചനത്തിന് കാരണം കാവ്യ മാധവൻ അല്ല എന്ന് ദിലീപ് തീർത്തു പറഞ്ഞിരുന്നു. അന്ന്, മറ്റു ചില വെളിപ്പെടുത്തലുകളും പ്രശസ്ത നടൻ നടത്തിയിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

2013 വരെ താനും മുൻ ഭാര്യ മഞ്ജു വാര്യരും, മികച്ച ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തിയത്. ഒരു ഭാര്യ എന്നതിലുപരി മഞ്ജു തന്റെ ഉറ്റ സുഹൃത്തായിരുന്നു, അവരുമായി എല്ലാ ചെറിയ രഹസ്യങ്ങളും പങ്കുവെച്ചിരുന്നു എന്നും നടൻ പറഞ്ഞു. എന്നാൽ, ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ കാരണം തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകർന്നു. വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണവും അതിൽ വലിയ പങ്കുവഹിച്ച ‘പ്രമുഖ വ്യക്തികളുടെ’ പേരുകളും കുടുംബകോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ താൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്നത്തെ അഭിമുഖത്തിൽ ദിലീപ് അവകാശപ്പെട്ടിരുന്നു.

ദിലീപിന്റെ വാക്കുകൾ പ്രകാരം, തന്റെ കുടുംബ പ്രശ്നങ്ങൾ കാരണം ആരും കഷ്ടപ്പെടരുതെന്ന് കരുതിയാണ് നടൻ വിവാഹ മോചന കേസിൽ ഒരു രഹസ്യ വിചാരണ തിരഞ്ഞെടുത്തത്. തന്റെ മകൾ മീനാക്ഷിയുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും, അതുകൊണ്ടാണ് ദാമ്പത്യ പ്രശ്നങ്ങൾ പരസ്യമാക്കാതിരിക്കാൻ തീരുമാനിച്ചതെന്നും നടൻ അന്ന് ചൂണ്ടിക്കാണിച്ചു. അന്നത്തെ അഭിമുഖത്തിൽ, മുൻ ഭാര്യ മഞ്ജു വാര്യരോട് തനിക്ക് വിദ്വേഷം ഇല്ലെന്നും ദിലീപ് പറഞ്ഞിരുന്നു.

അതേസമയം, ഇപ്പോഴും മകൾ മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോയില്ലെന്ന ചോദ്യം പലർക്കുമുണ്ട്. വിവാഹമോചനത്തിന് ശേഷം പുറത്ത് വിട്ട പ്രസ്താവനയിൽ ഇതേക്കുറിച്ച് മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. മകൾ അച്ഛനൊപ്പമാണ് സന്തോഷവതിയും സുരക്ഷിതയുമാണെന്ന് അറിയാമെന്നാണ് മഞ്ജു വ്യക്തമാക്കിയത്. ഒരു അമ്മ-മകൾ ബന്ധമല്ല കാവ്യയും മീനാക്ഷിയുമായുള്ളതെന്നും ദിലീപ് പറഞ്ഞിരുന്നു. കാവ്യയെ വിവാഹം ചെയ്തത് ഒരിക്കലും തന്റെ മകൾക്ക് ഒരു അമ്മ വേണമെന്ന് കരുതിയിട്ടല്ല എന്നാണ് അന്ന് ജനപ്രിയ നായകൻ പറഞ്ഞത്. നേരെ മറിച്ച്, ഇരുവരും നല്ല സുഹൃത്തുക്കളായി തീരണമെന്നാണ് ആഗ്രഹിച്ചത്. അത് തന്നെയാണ് വിവാഹശേഷം സംഭവിച്ചതും.

കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല എന്നെനിക്കറിയാം. അത് പോലെ തന്നെ, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാൻ സാധിക്കില്ല എന്നുമറിയാം. ഇരുവരും നല്ല രണ്ട് സുഹൃത്തുക്കളായി ഇരിക്കണം എന്നാണ് ആഗ്രഹിച്ചത്. അത് തന്നെയാണ് അവരുടെ വീട്ടിൽ പോയി കല്യാണ കാര്യം സംസാരിച്ചപ്പോൾ പറഞ്ഞതും. വിവാഹമോചനം നടന്നതിന് ശേഷം മീനാക്ഷി തന്റെയൊപ്പം തുടർന്നപ്പോഴാണ് അമ്മയുടെ സ്ഥാനത്ത് വീട്ടിൽ ഒരാൾ മകൾക്കായി വേണമെന്ന് തോന്നി തുടങ്ങിയത്.

മകൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആകെ ഉണ്ടാവുക എന്റെ പ്രായമായ അമ്മ മാത്രമാണ്. അപ്പോഴാണ് മീനാക്ഷി എത്ര മാത്രം ഒറ്റപ്പെട്ടുവെന്ന് ബോധ്യം വന്നത്. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. ഇന്ന് കാവ്യ മകൾക്ക് ഏറ്റവും നല്ല സുഹൃത്താണ്. അമ്മയെന്നല്ല, കാവ്യ ചേച്ചിയെന്നാണ് അവൾ വിളിക്കുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top