Actor
അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ സന്തോഷം; മകളെ കുറിച്ച് ദിലീപ്
അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ സന്തോഷം; മകളെ കുറിച്ച് ദിലീപ്
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. മാത്രമല്ല മഞ്ജുവിനെ കുറിച്ചും കമന്റ് ബോക്സിൽ സംസാരം ഉണ്ടാവും.
അടുത്തിടെയായിരുന്നു മീനാക്ഷി മഞ്ജുവിനെയും മഞ്ജു മീനാക്ഷിയെയും ഫോളോ ചെയ്ത് തുടങ്ങിയത്. ഇപ്പോൾ മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് മഞ്ജുവും ലൈക്കടിച്ചിരുന്നു.
ഇതിന് പിന്നാലെ മീനാക്ഷി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുകയാണോ പഠനം പൂർത്തിയായ സ്ഥിതിയ്ക്ക് സിനിമയിലേയ്ക്കെത്തുമോ എന്നെല്ലാം ആരാധകർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെയെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഈ വേളയിൽ മീനാക്ഷിയെ കുറിച്ച് ദിലീപ് മുമ്പ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണഉമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്.
അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്.
മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ്. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.
അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.
ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.
ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.