Connect with us

എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല; ദിലീപ്

Malayalam

എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല; ദിലീപ്

എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല; ദിലീപ്

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.

2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല. ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയേറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ ദിലീപിന്റെ 150-ാമത്തെ ചിത്രം, പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തത്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ദിലീപ് അടക്കമുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഏറെ വൈകാരികമായിട്ടാണ് ദിലീപ് ചടങ്ങിൽ പ്രതികരിച്ചത്. താൻ ഇവിടെ വേണ്ടെന്ന് ചിലർ തീരുമാനിച്ചുവെന്നും എന്നാൽ പ്രേക്ഷകരാണ് തന്റെ ശക്തിയായി നിന്നതെന്നും ദിലീപ് പറഞ്ഞു. നടന്റെ ഈ വീഡിയോയാണ് ഇപ്പേൾ സോഷ്യൽ മീഡിയയിലും ദിലീപിന്റെ ഫാൻസ് പേജുകളിലുൾപ്പെടെ വൈറലാകുന്നത്.

‘കുറച്ചാളുകൾ ദിലീപ് എന്ന് പറയുന്ന നടൻ ഇവിടെ വേണ് എന്ന് തീരുമാനിച്ചു. അതല്ലാതെ 33 വർഷമായി എന്നെ സ്നേഹിക്കുന്നവരുണ്ട്, ദിലീപ് ഫാൻസിന്റെ കാര്യമില്ല, അവരെ കുറിച്ച് പറയുകയാണെങ്കിൽ വാക്കുകളില്ല, കാരണം എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല.

പ്രിൻസ് ആന്റ് ദി ഫാമിലിയുടെ വിജയത്തിൽ ദിലീപ് ഫാൻസിന് അപ്പുറം സിനിമയേയും എന്നേയും സ്നേഹിക്കുന്ന സൈലന്റ് ഫാൻസ് ഉണ്ട്. ദിലീപ് ഫാൻസ് അസോസിയേഷനിൽ കൂലിപ്പണിയെടുക്കുന്നവരും വലിയ ജോലിയുള്ളവരും ഉണ്ട്. അവർ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം എടുത്തിട്ടാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നത്. മുൻപ് എന്റെ അച്ഛന്റെ പേരിലുള്ള ട്രെസ്റ്റ് ഇവരെ പിന്തുണക്കുമായിരുന്നു. എന്നാൽ അഞ്ചെട്ട് വർഷമായി ട്രെസ്റ്റ് ഫ്രീസ് ചെയ്ത് വെച്ചിരിക്കുകയാണ്.

പ്രേക്ഷകർക്ക് എന്നെ അറിയാവുന്നത് ഈ തിരശീലയിൽ കൂടിയാണ്. ഈ 150ാമത്തെ ചിത്രം വരെ എന്നെ ത്തിച്ചതിന് എന്നെ ഇപ്പോഴും ഇവിടെ നിലനിർത്തുന്നതിന് പ്രത്യേകം നന്ദി പറയുന്നു. അത്രയേറെ കടപ്പാടുണ്ട് പ്രേക്ഷകരോട്. 150ാമത്തെ സിനിമ ചെയ്യുമ്പോൾ ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയുമായിരുന്നില്ല.

എന്നാൽ ഈ സിനിമ വിജയിക്കണം, വിജയിപ്പിച്ചേ പറ്റൂള്ളൂ, ഈ സിനിമ എത്തേണ്ടിടത്ത് എത്തണം അത് ഞാൻ എത്തിക്കും എന്ന് ഉറച്ച് തീരുമാനിച്ച് ഇറങ്ങിയ ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഞാൻ ആദ്യമായാണ് ലിസ്റ്റിനൊപ്പം സിനിമ ചെയ്യുന്നത്, ശരിക്കും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ സിനിമ കണ്ട് എന്നോടുള്ള സ്നേഹം കൊണ്ട് എനിക്ക് വേണ്ടി സിനിമ ചെയ്തവരാണിവർ. ലിസ്റ്റിൻ, ഷാരിസ്, ലിന്റോ എന്നിവരെല്ലാം അവരുടെ മനസിൽ നിന്നാണ് സംസാരിക്കുന്നത്. എന്നെ കൊണ്ട് കച്ചവടം ഇല്ലാതിരിക്കുന്ന സമയത്താണ് സിനിമ ചെയ്യാമോയെന്ന് ഇവർ ചോദിക്കുന്നത്. ഞാൻ പ്രശ്നത്തിൽ പെട്ടിരിക്കുന്ന സമയത്താണ ഇവർ എന്നെ തേടിയെത്തുന്നത്. എല്ലാവരും ചോദിക്കാറുണ്ട്. എങ്ങനെയാണ് നോർമലായി ഇരിക്കുന്നത്. പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണത്’, ദിലീപ് പറഞ്ഞു.

അതേസമയം പതിവ് പോലെ തന്നെ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ താരത്തെ അനുകൂലിച്ചപ്പോൾ ചിലർ രൂക്ഷമായും പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പെട്ട ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം. മഞ്ജു വാര്യരെ വിട്ട് പോയതാണ് ദിലീപിന്റെ കഷ്ടകാലത്തിന് കാരണം എന്നാണ് ചിലരുടെ പരിഹാസം. അതേസമയം നടന്റെ സിനിമ തിരഞ്ഞെടുപ്പുകൾ കാരണമാണ് ഇപ്പോൾ അനുഭവിക്കുന്ന പരാജയങ്ങൾ എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ദിലീപ് അടുത്തിടെ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. പ്രിൻസ് ആൻഡ് ഫാമിലി പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.

സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു.

ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല.

സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും.

നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്. അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്.

പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. ജീവിതത്തിൽ പല പരാജയങ്ങളും നേരിട്ടു, ഇനി ഇല്ല എന്ന് കരുതിയിടത്തു നിന്നും ദൈവം കൈ പിടിച്ചുയർത്തിയ മുഹൂർത്തങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിൽ ഒരാളാണ് ഞാൻ എന്ന് എനിക്ക് പറയാൻ സാധിക്കും. ഓരോ ആപൽ ഘട്ടത്തിലും ദൈവം വന്ന് കൈ തന്നിട്ടുണ്ട്. ദൈവം വന്ന് കൈ തരുന്നത് എനിക്ക് കണക്ടാവുന്നത് പ്രേക്ഷകരിലൂടെയാണ്. ആ രൂപത്തിലാണ് വരുന്നത്.

എന്റെ കുടുംബം, അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പ്. നൂറു ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷം എന്ന് വിശ്വസിച്ചു സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്രയോ പേര് ഉണ്ട് എന്നും ദിലീപ് പറഞ്ഞു.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ബന്ധപ്പെട്ട് ദിലീപിനെതിരെ ശക്തമായി നിലകൊണ്ടവരിൽ ഒരാളാണ് നിർമ്മാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. ചാനൽ ചർച്ചകളിലടക്കം നിരന്തരം ലിബർട്ടി ബഷീർ ദിലീപിനെതിരെ തുറന്നടിച്ചിരുന്നു. ഈ വേളയിലാണ് ലിബർട്ടി ബഷീർ ദിലീപ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്ന വീഡിയോയും സോഷ്യൽ മീഡിയ ആഘോഷമാക്കിയത്.

ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനാണ് ലിബർട്ടി ബഷീറിന്റെ ആശംസാ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്. കുറേക്കാലത്തിന് ശേഷം തുടരും എന്ന പടത്തിനാണ് പതിനഞ്ചും ഇരുപതും ഒക്കെ ടിക്കറ്റുകൾ ഒരുമിച്ച് വിറ്റ് പോകുന്നത് കാണുന്നത്.

അതേ പോലെ തന്നെ കഴിഞ്ഞ നാലഞ്ച് ദിവസമായി പതിനഞ്ചും ഇരുപതും ടിക്കറ്റുകൾ കൂട്ടത്തോടെ ഫാമിലികളിൽ നിന്നാണ് വിളിച്ചിട്ട് എടുക്കുന്നത്. അത് നല്ല സിനിമയുടെ ഒരു ലക്ഷണം തന്നെയാണ്. പ്രിൻസ് ആൻഡ് ഫാമിലി തന്നെ പടം തന്നെയാണ്. അവസാനത്തെ 20 മിനുറ്റൊക്കെ സൂപ്പറായിട്ടുണ്ട് എന്നാണ് പറയുന്നത്. ദിലീപിന്റെ ഈ പടം വന്നതിന് ശേഷം രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ ശേഷവും തിയറ്ററുകൾ ഫുൾ ആണെന്നത് പടത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്.

രാത്രി 12 മണിക്ക് ശേഷം അഡീഷണൽ ഷോ ഇടേണ്ടി വരുന്നുണ്ട്. അത് തന്റെ തിയറ്ററിൽ മാത്രമല്ല, ഈ പടം കളിക്കുന്ന കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ വിജയമാണ്. ഈ പടത്തിനും വരാൻ പോകുന്ന എല്ലാ പടങ്ങൾക്കും ദിലീപിനും മാജിക് ഫ്രെയിംസിനേയും ആശംസകൾ അറിയിക്കുന്നു, എന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top