Malayalam Breaking News
നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായി പ്രകാശിക്കും: ദിലീപ്
നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായി പ്രകാശിക്കും: ദിലീപ്
നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായി പ്രകാശിക്കും: ദിലീപ്
നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായി പ്രകാശിക്കുമെന്ന് ദിലീപ്.. ദിലീപ് ഇത് ആരെ കുറിച്ച് പറഞ്ഞെന്നല്ലേ…. 24 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ച മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുറിച്ചാണ് ദിലീപ് പ്രതികരിച്ചരിക്കുന്നത്.
നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു ദിലീപ്. ‘അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും.’ ഇപ്രകാരമായിരുന്നു ദിലീപ് പ്രതികരിച്ചത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ദിലീപിന്റെ പ്രതികരണം.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നമ്പി നാരായണ് നീതി കിട്ടിയതില്‍ കയ്യടിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടന്‍ മാധവനും പ്രതികരിച്ചിട്ടുണ്ട്.. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’ ഇപ്രകാരമായിരുന്നു മാധവന്‍ ട്വീറ്റ് ചെയ്തത്. മാധവന്റെ ട്വീറ്റിന് മറപടി നല്‍കി തെന്നിന്ത്യന്‍ താരം സൂര്യയും രംഗത്തെത്തിയിരുന്നു. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്നാണ് മാധവന്റെ ട്വീറ്റിന് സൂര്യ മറുപടി നല്‍കിയത്.
24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 50 ലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
Dileep reacts Nambi Narayanan s case
