Malayalam Breaking News
നാദിർഷ ചിത്രത്തിൽ നിന്നും ദിലീപ് പിന്മാറി ?
നാദിർഷ ചിത്രത്തിൽ നിന്നും ദിലീപ് പിന്മാറി ?
By
നാദിർഷ ചിത്രത്തിൽ നിന്നും ദിലീപ് പിന്മാറി ?
ദിലീപ് – നാദിർഷ കൂട്ട് കെട്ട് വെള്ളിത്തിരയിലേതല്ല. മിമിക്രി കാലം തൊട്ടേ തുടങ്ങിയ സൗഹൃദം ദിലീപിന്റെ മോശം സമയത്തും കൂടെയുണ്ടായിരുന്നു. ജയിൽ വാസത്തിനു ശേഷം വീണ്ടും സിനിമയിൽ സജീവമായ ദിലീപ് ,നാദിർഷായുടെ മൂന്നാമത്തെ ചിത്രമായ കേശു ഈ വീടിന്റെ നായകൻ എന്ന ചിത്രത്തിലുണ്ടെന്നു റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും ദിലീപ് പിന്മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനില്‍ ദിലീപ് പ്രായമുള്ളൊരു കഥാപാത്രമായാണ് അഭിനയിക്കുന്നതെന്നും പ്രചരിച്ചിരുന്നു. കൂടാതെ ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയിരിക്കുകയാണ്.
കമ്മാരസംഭവമെന്ന ചിത്രത്തില്‍ പ്രായമുള്ളൊരു കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുപോലെയുള്ള കഥാപാത്രം ചെയ്യുന്നതിനോട് താല്‍പര്യമില്ലാത്തത് കൊണ്ടാണ് ആ വേഷത്തില്‍ നിന്നും താരം പിന്മാറിയതെന്നു സൂചന.
dileep quit from nadirsha movie
