Malayalam Breaking News
ഇന്ത്യൻ ഭരണഘടനയിൽ എവിടെ ആണ് പറഞ്ഞിട്ടുള്ളത്? ദിലീപ് ഓൺലൈൻ സർക്കാരിനോട് ചോദിക്കുന്ന 3 ചോദ്യങ്ങൾ ?- മാധ്യമങ്ങൾ ഒളിപ്പിക്കും !
ഇന്ത്യൻ ഭരണഘടനയിൽ എവിടെ ആണ് പറഞ്ഞിട്ടുള്ളത്? ദിലീപ് ഓൺലൈൻ സർക്കാരിനോട് ചോദിക്കുന്ന 3 ചോദ്യങ്ങൾ ?- മാധ്യമങ്ങൾ ഒളിപ്പിക്കും !
By
ഇന്ത്യൻ ഭരണഘടനയിൽ എവിടെ ആണ് പറഞ്ഞിട്ടുള്ളത്? ദിലീപ് ഓൺലൈൻ സർക്കാരിനോട് ചോദിക്കുന്ന 3 ചോദ്യങ്ങൾ ?- മാധ്യമങ്ങൾ ഒളിപ്പിക്കും !
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീട്ടി വയ്ക്കാൻ ദിലീപ് മനപൂർവം ശ്രെമിക്കുകയാണെന്നു സർക്കാർ ഹൈകോടതിയിൽ ഉന്നയിച്ചിരുന്നു. 11 ഹർജികളാണ് ദിലീപ് സമർപ്പിച്ചിരിക്കുന്നത്. ഇത് നടാപടി വൈകിപ്പിക്കാനാണെന്നു സർക്കാർ പറയുന്നു. എന്നാൽ സർക്കാർ ഉന്നയിച്ച ആരോപണങ്ങൾക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിലീപ് ഫാൻസ്. ദിലീപ് ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജ് ഇതിനു വ്യക്തമായ വിശദീകരണം നൽകുന്നു.
ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പോസ്റ്റ്
—————————————————————————
ഇന്ന് സർക്കാർ ദിലീപിനെതിരെ കോടതിയിൽ പ്രധാനമായി പറഞ്ഞ 3 കാര്യങ്ങളും അവയുടെ സത്യാവസ്ഥയും (മാധ്യമങ്ങൾ പോലീസിന്റെ ഈ ഇരട്ടത്താപ്പ് നിങ്ങളെ കാണിക്കാൻ സാധ്യതയില്)
1. വിചാരണ വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുന്നു. അതിന്റെ ഭാഗമായി ആണ് രേഖകൾ കിട്ടിയില്ല എന്ന് പറഞ്ഞു ദിലീപ് ഹർജികൾ കൊടുക്കുന്നത്
മെയ് 21, 2018 യിൽ മാധ്യമങ്ങളിൽ വന്ന വാർത്ത
“പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ഒഴികെയുള്ള കൂടുതല്‍ രേഖകള്‍ പൊലീസ് ദിലീപീന്റെ അഭിഭാഷകന് കൈമാറി”
അതായത് പോലീസ് പറയുന്ന ഈ “രേഖകൾ” ദിലീപിന് നൽകിയത് അറസ്റ്റിൽ ആയി ഏകദേശം ഒരു വർഷത്തിന് ശേഷം, അതും പല ഹർജികൾ പല കോടതികളിൽ കൊടുത്ത ശേഷം മാത്രം.
“നടിയുടെ വൈദ്യ പരിശോധന ഫലം ദിലീപിന് നല്കാൻ കോടതി ഉത്തരവ്”
ഇത് കഴിഞ്ഞ ആഴ്ചയിലെ വാർത്ത (ജൂൺ 27, 2018) – അതായത് മെയ് 21 നു പോലീസ് കൈമാറി എന്ന് പറയുന്ന “കൂടുതൽ രേഖകളിൽ” ഈ മെഡിക്കൽ റിപ്പോർട്ട് ഇല്ലായിരുന്നു. അത് കിട്ടിയത് പിന്നെയും ഒന്നര മാസത്തിനു ശേഷം. ഇനിയും എന്തെലാം രേഖകൾ കൊടുക്കാതെ പോലീസ് ഒളിച്ചു കളിക്കുന്നുവോ അതെല്ലാം നിയമപരമായി വാങ്ങുക തന്നെ ചെയ്യും. അതിൽ വെപ്രാളപ്പെട്ടിട്ടു കാര്യമില്ല .
സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസ്സ് വൈകിപ്പിക്കുവാനാണെന്ന് പറയുന്നവർ
വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന് ആവശ്യപ്പെടുന്നത് വിചാരണ വേഗം കൂട്ടാനാണെന്ന് കൂടി പറയണം.
2. ഏത് ഏജൻസി അന്വേഷിക്കണം എന്ന് പറയാൻ പ്രതിക്ക് അവകാശമില്ല
ഇങ്ങനെ ഇന്ത്യൻ ഭരണഘടനയിൽ എവിടെ ആണ് പറഞ്ഞിട്ടുള്ളത്? തനിക്കെതിരെ ഉള്ള അന്വേഷണം നീതിപൂർവം അല്ല നടക്കുന്നത്/നടന്നത് എന്ന് തോന്നിയാൽ ഏത് പൗരനും മറ്റു അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ കോടതിയെ സമീപിക്കാം. ഇതിനു മുൻപും പ്രതിയുടെ അപേക്ഷ പ്രകാരം സിബിഐ അന്വേഷണം നടന്ന ചരിത്രം ഉണ്ട്
According to Article 21, the state has a duty to impose the human rights of a citizen providing for fair and unbiased investigation against any person accused of a cognizable offence, including its own officers.
3. ആക്രമണത്തിനിരയായ നടിക്കും മുൻ ഭാര്യ മഞ്ജു വാര്യർക്കുമെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്
ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനം ഉള്ളതാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ആണ് കോടതികൾ. അതിൽ തീർപ്പു കല്പിക്കേണ്ടത് ബഹുമാനപ്പെട്ട കോടതിയാണ് അല്ലാതെ പൊലീസല്ല. ആർക്കൊക്കെ എതിരെ ദിലീപ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോ അവർക്കു ഒക്കെ എതിരെ ഉള്ള തെളിവുകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിക്കോളും.
dileep online facebook post