Connect with us

കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ്

Malayalam

കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ്

കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ്

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു.

ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷം, 1998 ഒക്ടോബർ 20ന് ആണ് ദിലീപും മഞ്ജുവും വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഇരുവർക്കും ഒരു മകളുമുണ്ട്, മീനാക്ഷി. വിവാഹമോചന സമയത്ത് അച്ഛന് ഒപ്പം മകൾ പോകാൻ കാട്ടിയ മനസ്സിനെ അമ്മ എന്ന നിലയിൽ മഞ്ജു പിന്തുണച്ചു. അതിന് ശേഷം ഒരിടത്ത് പോലും പരസ്യമായി മഞ്ജു വാര്യർ മീനാക്ഷിയെ കുറിച്ച് സംസാരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാതൃദിനത്തിൽ മഞഅജു വാര്യർ പങ്കുവെച്ച ചിത്രം ഏറെ വൈറലായിരുന്നു. അമ്മയുടെ ചിത്രമായിരുന്നു മഞ്ജു വാര്ർ പങ്കുവെച്ചത്. എന്നാൽ തന്റെ സ്വന്തം ചിത്രങ്ങളായിരുന്നു മീനാക്ഷി പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ, ഈ വേളയിൽ മീനാക്ഷിയെക്കുറിച്ച് ദിലീപ് മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.അവളെ അറിയുന്ന ഒരാൾക്ക് അല്ലാതെ ആ ഒരു കമ്മ്യൂണിക്കേഷൻ ശരിയാകില്ല. അത് പിന്നെ എന്റെ വലിയ തലവേദന ആകും. നാളെ കാവ്യയോട് പോയി നീ കുഞ്ഞിന് അമ്മ ആയി മാറണം എന്ന് പറയാൻ ആകില്ല. കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുമുണ്ട് എന്നുമാണ് ദിലീപ് പറയുന്നത്.

മഞ്ജുവോ ദിലീപോ ഒരിക്കൽ പോലും തങ്ങളുടെ സ്വകാര്യതയെ പൊതു സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടിയിട്ടില്ല. പരസ്പര സമ്മതത്തോടെയാണ് വേർപിരിഞ്ഞതെന്നും ആരും ആ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നും മഞ്ജു മുൻപേ തുറന്നു പറഞ്ഞിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്, അവർ എപ്പോഴും എല്ലായ്‌പ്പോഴും എന്റെ കൂടെ നിന്നിട്ടുണ്ട്, അവർ ഒരിക്കലും എല്ലാ വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക് കാരണമായിട്ടില്ല.

എന്റെ ജീവിതത്തിൽ ആരും ഒന്നിനും ഉത്തരവാദികളല്ല. ഇത് എന്റെ ജീവിതവും എന്റെ തീരുമാനങ്ങളുമാണ്, എനിക്ക് സംഭവിക്കുന്ന എല്ലാത്തിനും ഞാൻ മാത്രമാണ് ഉത്തരവാദി. പതിനാലു വയസ്സുള്ള മകളുടെ കസ്റ്റഡിയ്ക്ക് വേണ്ടിയും പോരാടില്ല. മീനൂട്ടി അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മറ്റാരേക്കാളും എനിക്കറിയാം. അദ്ദേഹത്തോടൊപ്പം അവൾ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

അതേസമയം, വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ച കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം. ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്.

മഞ്ജു വാര്യർ തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും ഞങ്ങൾ പിരിയാനുണ്ടായ കാവ്യ അല്ലെന്നും ദിലീപ് പറഞ്ഞിരുന്നു. ‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അതുപോലൊരു സൗഹൃദത്തിലാണ് ഇങ്ങനെയൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല.

പക്ഷെ അത് കഴിഞ്ഞ വിഷയമാണ്. അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുകയല്ല, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കാനൊന്നുമല്ല ഇതൊന്നും പറയുന്നത്. സന്ധ്യസന്ധമായ കാര്യം കാവ്യയല്ല ഇതിന് കാരണം എന്നായിരുന്നു ദിലീപ് പറഞ്ഞത്.

ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വൈറലായിരുന്നു. 1998ലായിരുന്നു മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലേക്ക് പോയത്. ദിലീപുമായുള്ള വേർപിരിയലിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ പറയാനും കേൾക്കാനും വേദനിക്കുന്ന ഉത്തരമാണെങ്കിൽ അത് പറയാതിരിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു മഞ്ജു മറുപടി നൽകിയത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

അടുത്തിടെയും ദിലീപിന്റെ പഴയൊരു വീഡിയോ വൈറലായിരുന്നു. മഞ്ജു വാര്യറെ പ്രേമിക്കുന്നതിന് മുമ്പ് വേറെ ആരെയെങ്കിലും പ്രേമിച്ചിരുന്നോ എന്നായിരുന്നു അഭിമുഖം എടുത്ത ആളുടെ ചോദ്യം. ഇതിന് ഉണ്ട് എന്ന ഉത്തരമായിരുന്നു ദിലീപ് നൽകിയത്. ഡിംപിൾ കബാഡിയയെ പ്രേമിച്ചിരുന്നു, പക്ഷെ അവർ അറിഞ്ഞില്ല ഞാൻ അവരെ പ്രേമിച്ചത്. എന്നായിരുന്നു ദിലീപ് അന്ന് രസകരമായ രീതിയിൽ ഉത്തരം പറഞ്ഞത്. അന്ന് ദിലീപിനേക്കാൾ പത്ത് വയസ്സിന്റെ മൂപ്പുണ്ട് ഡിംപിളിന്.

സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെ ഭാര്യയായിരുന്നു ഡിപിൾ. എന്റെ കാമുകി വേറെ കല്യാണം കഴിച്ചു. അമ്മയും പിന്നെ അമ്മൂമ്മയുമായി. എന്റെ കാമുകി വല്ലാതെ വളർന്നു. ദൈവമേ അവർ ഇതൊന്നും അറിയല്ലേയെന്നും ദിലീപ് ചിരിച്ചുകൊണ്ട് അഭിമുഖത്തിൽ പറയുന്നു. മഞ്ജു പൊസസീവ് ആയ ഭാര്യയാണോ എന്നായിരുന്നു അടുത്ത ചോദ്യം. അത് സ്വാഭാവികമായിരുന്നു എന്നാണ് ദിലീപ് നൽകിയ ഇത്തരം. ഏത് ഭാര്യയാലും പൊസസീവാകും.

പ്രേമിച്ച് നടക്കുമ്പോഴുള്ള സ്‌നേഹം വിവാഹം കഴിച്ചാൽ കാണില്ലെന്നുള്ളത് മിക്ക ഭാര്യമാരുടേയും പരാതിയാണ്. എന്ത് തോന്നുന്നു? എന്നായി അവതാരകന്റെ അടുത്ത ചോദ്യം. പ്രേമിക്കുന്നതിന് ഇടയിൽ നമ്മൾ സമയം കണ്ടെത്തി കാമുകിയെ കാണാൻ പോകും. എന്നാൽ കല്യാണം കഴിച്ച് കഴിഞ്ഞാൽ അവർ തൊട്ടടുത്തുണ്ടാകും. കല്യാണത്തിന് ശേഷം വീട്ടിൽ എത്താൻ അരമണിക്കുറോ, ഒരു മണിക്കൂറോ വൈകും. കുറച്ചൊക്കെ ഉഴപ്പും. അതുകാണുമ്പോൾ ഭാര്യ വിചാരിക്കും അന്ന് അങ്ങനെ ആയിരുന്നില്ലല്ലോയെന്ന്. എന്റെ കാര്യത്തിൽ പഴയതിനേക്കാൾ വലിയ തിരക്കുണ്ട്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് വീട്ടിൽ എത്താൻ കഴിയില്ലെന്നും ദിലീപ് പറയുന്നു.

മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി രണ്ടാം വിവാഹത്തിനുണ്ടായിരുന്നു. മഞ്ജുവും ദിലീപും വേർപിരിഞ്ഞ സമയം, മീനാക്ഷിയ്ക്ക് വേണ്ടി മഞ്ജു പിടിവാശി കൂടിയില്ല. അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. അതിനെ അങ്ങനെ തന്നെ മഞ്ജു സമ്മതം മൂളുകയായിരുന്നു. എപ്പോൾ വേണമെങ്കിലും മീനാക്ഷിയ്ക്ക് തിരിച്ച് വരാമെന്നും ഒരു വിളിപ്പാടകലെ അമ്മയുണ്ടാകുമെന്നുമാണ് മഞ്ജു അന്ന് ഒരു കുറിപ്പിൽ പങ്കുവെച്ചിരുന്നത്. അന്നായിരുന്നു മീനാക്ഷിയെ കുറിച്ച് മഞ്ജു അവസാനമായി പറഞ്ഞതും. മഞ്ജുവുമായുള്ള വിവാഹശേഷം കാവ്യയെ വിവാഹം കഴിക്കാൻ ദിലീപിനെ നിർബന്ധിച്ചും മീനാക്ഷിയാണെന്നാണ് ദിലീപ് തന്നെ പറഞ്ഞിരുന്നത്.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

അടുത്തിടെ ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് ഒരു ജ്യോത്സ്യൻ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഇവരുടെ വിവാഹം നടന്നത് ദോഷ സമയത്തായിരുന്നുവെന്നും അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസം എന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായർ എന്നയാൾ പറയുന്നത്. ഇതിന്റെ ഒരു വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റുമായി വൈറലാകുന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ജ്യോത്സ്യൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഏകദേശം മൂന്നൂറ്റിയമ്പതോളം പ്രവചനങ്ങൾ താൻ നടത്തിയിട്ടുണ്ടെന്നും അതിൽ 95 ശതമാനം നടന്നിട്ടുണ്ടുമെന്നും സ്വയം സ്ഥാപിച്ചുകൊണ്ടാണ് സന്തോഷ് സംസാരിക്കുന്നത്.

‘കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാർത്ഥി ഇവരുടെ ഭാവി എന്താകും എന്നറിയാൻ എന്നെ വിളിച്ചിരുന്നു. ഞാൻ നോക്കിയിട്ട് ആ വ്യക്തിയോട് പറഞ്ഞു, 2016 മുതൽ 2019 വരെയുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാൽ വിവാഹഭാവം ആണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്.

അപ്പോൾ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും തന്നെ ശരിയാകില്ല. ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ വിവാഹം ആ സമയത്തുതന്നെ നടന്നുവെന്നും ജ്യോതിഷി പറഞ്ഞിരുന്നു. ‌‌

ഈ കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനിൽക്കുമ്പോൾ ഈ വിവാഹം നടന്നാൽ അത് കാരാഗൃഹവാസത്തിനു വരെ കാരണമാകുമെന്ന് ഞാൻ പ്രവചിച്ചതാണ്’എന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായർ പറയുന്നു. അതിന്റെ ഭാഗമായാണ് ദിലീപ് ജയിലിൽ കിടന്നത്. ദിലീപ് എപ്പോൾ ജാമ്യത്തിൽ ഇറങ്ങുമെന്നും താൻ പറഞ്ഞിരുന്നു, താൻ പറഞ്ഞ സമയത്ത് തന്നെയാണ് ദിലീപിന് ജാമ്യവും കിട്ടിയതെന്നും കലിയുഗ ജ്യോതിഷി അവകാശപ്പെട്ടിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top