Actor
ദിലീപ്, താങ്കൾക്ക് പറ്റിയ പിഴവ് വ്യക്തിത്വം ഇല്ലാത്തവരെ സുഹൃത്തുക്കൾ ആയി വിശ്വസിച്ചതാണ്; വൈറലായി കമന്റ്
ദിലീപ്, താങ്കൾക്ക് പറ്റിയ പിഴവ് വ്യക്തിത്വം ഇല്ലാത്തവരെ സുഹൃത്തുക്കൾ ആയി വിശ്വസിച്ചതാണ്; വൈറലായി കമന്റ്
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി മെയ് 9 ന് തീയറ്ററുകളിലെത്തും. ദിലീപിന്റെ 150ാമത്തെ ചിത്രമാണിത്. ഒരു വർഷത്തിന് ശേഷം എത്തുന്ന ദിലീപ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ദിലീപിനെ കൂടാതെ ധ്യാൻ ശ്രീനിവാസനാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ച വിവരം കഴിഞ്ഞ ദിവസം ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെ ദിലീപിനെ വിമർശിച്ചും അനുകൂലിച്ചുമുള്ള നിരവധി കമന്റുകൾ നിറയുകയാണ്. മഞ്ജു വാര്യരെ ഓർമ്മിപ്പിച്ചും നടി ആക്രമിക്കപ്പെട്ട കേസ് പരാമർശിച്ചും ദിലീപിന്റെ സിനിമ തിരഞ്ഞെടുപ്പുകളെ വിമർശിച്ചുമെല്ലാമാണ് കമന്റുകൾ. ദിലീപിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകരേയും കമന്റ് ബോക്സിൽ കാണാം.
’താങ്കളെ, താങ്കളുടെ വളർച്ചയെ പകയോടെ നോക്കി കണ്ട പലരും ചേർന്ന് അധികാര പിൻബലത്താൽ താങ്കളെ കുറ്റാരോപിതൻ ആക്കി, എന്റെ മനസാക്ഷി അല്ല എന്റെ ബുദ്ധി കൊണ്ട് ചിന്തിച്ചപ്പോൾ അങ്ങനെ ഒരു അബദ്ധം ചെയ്തു സ്വന്തം ജീവിതം കളയാൻ മാത്രം ഉള്ള ഒരു വിഡ്ഢി അല്ല ദിലീപ്, അതും സൂപ്പർ സ്റ്റാറുകൾക്കുംമേലെ സൂപ്പർ ഹിറ്റുകൾ നൽകുന്ന മോസ്റ്റ് വാല്യുബിൾ അൾട്ടിമേറ്റ് സ്റ്റാർ ആയ ദിലീപ്, താങ്കൾക്ക് പറ്റിയ പിഴവ് വ്യക്തിത്വം ഇല്ലാത്തവരെ സുഹൃത്തുക്കൾ ആയി വിശ്വസിച്ചതാണ്, നാളെ ദിലീപ് ഏട്ടൻ നിരപരാധി എന്ന് കോടതി വിധിക്കും,
താങ്കൾ തിരിച്ചു വരും, പടങ്ങൾ ചെയ്യും, സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കും, താങ്കളെ ദ്രോഹിച്ചവരിൽ രണ്ട് പേർ ഇന്ന് പൊതുജനത്തിന്റെ മുന്നിൽ രാജ്യദ്രോഹികൾ ആണ്,അതാണ് താങ്കൾ നിരപരാധി എന്ന് ദൈവം വിധിച്ച് അപരാധികളെ കുറച്ചു മാത്രം വൈകി ശിക്ഷി ച്ചത്! സൗഹൃദങ്ങളെ എപ്പോഴും മൂന്നാം കണ്ണ് കൊണ്ട് കാണുക, രണ്ടു കണ്ണും കാണാത്തത് മൂന്നാം കണ്ണ് കാണും, അത് നമ്മുടെ മനസ്സിന്റെ
കൂർമ്മ ബുദ്ധിക്ക് അപ്പുറം ഉള്ള ഒരു ചെറിയ ട്രിക്ക് എന്നാണ് നടനെ പിന്തുണച്ച് കൊണ്ട് ആരാധകൻ കുറിച്ചു.
ദിലീപിനെ വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയാലൊന്നും ന്യൂ ജനറേഷൻ ആക്സെപ്റ്റ് ചെയ്യുകയില്ല, വെറൈറ്റി വേണം’, ‘ദയവായി .നല്ല കഥയുള്ള കോമഡി എന്റർടെയിൻമെന്റിൽ ഫോക്കസ് ചെയ്യൂ, വിജയം ഉറപ്പ്, ബാന്ദ്ര തങ്കമണി പോലുള്ള മണ്ടത്തരങ്ങൾ ഒഴിവാക്കൂ, പ്ലീസ്’, എന്നാണ് മറ്റൊരാൾ കമന്റിൽ പറഞ്ഞത്.
‘ഈ സിനിമയിൽ താങ്കൾ അഭിനയം മാത്രം നടത്തിയിട്ടുള്ളൂ എങ്കിൽ വിജയിക്കും, അല്ലാതെ പോയി സംവിധാനവും സ്ക്രിപ്റ്റ് മാറ്റലും ചെയ്തിട്ടുണ്ടെങ്കിൽ ഒരു പ്രതീക്ഷയില്ല. പറയുന്നതിൽ ഒന്നും തോന്നരുത്’, എന്നായിരുന്നു വേറൊരു കമന്റ്. സാധാരണ ഒരുപാട് തിരിച്ചുവരവുകൾ ഇപ്പോൾ ഉണ്ടായി. നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത് എവർഗ്രീൻ ദിലീപേട്ടൻ എന്ന് മറ്റൊരു ആരാധകൻ കുറിച്ചു.
‘പക്ഷെ നിങ്ങളുടെ കറ ഏതു കടലിൽ കൊണ്ടു കഴുകിയാലും മാറില്ല, പാവം മഞ്ജുചേച്ചിയുടെ കണ്ണുനീരിന്റെ ശാപം ആണ്, നിങ്ങ്ളുടെ പടം ഒടിടിക്കാർ എടുത്താൽ തന്നെ ഭാഗ്യം ആണ് എന്ന് കൂട്ടിക്കോ’, ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അതേസമയം ഇത്തരം കമന്റുകളോടൊന്നും ദിലീപ് പ്രതികരിച്ചിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ആ സംഭവത്തിന് ശേഷം നടന്റെ സിനിമകളെല്ലാം കനത്ത പരാജയമാണ് രുചിച്ചത്. ദിലീപിന്റെ സിനിമ തിരഞ്ഞെടുപ്പ് തന്നെയാണ് നടന് തിരിച്ചടിയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മലയാള സിനിമയിലെ മാറ്റം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ദിലീപിന് സാധിച്ചില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് സാധ്യമാകില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
ചിത്രം വൻ വിജയം ആകട്ടെ… ദിലീപേട്ടൻ്റെ തിരിച്ചുവരവ് മലയാള സിനിമക്ക് ഇപ്പോൾ അത്യാവശ്യം ആണെന്നാണ് ഒരു ആരാധകൻ പറയുന്നത്. നല്ല തിരക്കഥയുണ്ടെങ്കിൽ പടം 100 % ഹിറ്റടിക്കും. ലാലേട്ടൻ്റെ എത്ര പടം പൊട്ടി അതുപോലെ നല്ല സംവിധായകനും തിരക്കഥയും ഉണ്ടെങ്കിൽ പ്രേക്ഷകർ 100 % എറ്റെടുക്കും എന്ന് മറ്റൊരു ആരാധകനും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ബെസ്റ്റ് ഓഫ് ലക്ക് ദിലീപ് ഏട്ടാ…. നിങ്ങൾ ചിരിപ്പിച്ചത് പോലെ… ഒരാളും മലയാള സിനിമയിൽ ചിരിപ്പിച്ചിട്ടില്ല.നിങ്ങളാണ് എന്റെ സൂപ്പർ ഹീറോ….. അറബി കടലോളം. നീണ്ട് കിടക്കുന്ന.. സങ്കടങ്ങൾ ഉണ്ടായാലും… നിങ്ങളുടെ ഒരു സിനിമ കണ്ടാൽ മതി..സങ്കടങ്ങൾ എല്ലാംമറന്ന് പോകും അതാണ് ദിലീപ് ഏട്ടൻ…എന്നാണ് ഒരാൾ പറഞ്ഞത്.
. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു.
സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ വിധി അടുത്ത മാസത്തോടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികൾ ഏപ്രിലിൽ പൂർത്തിയായിരുന്നു. കേസിൽ എട്ടാം പ്രതി കൂടിയായ ദിലീപിന്റെ ഭാവി എന്താകുമെന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്.
അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്.
ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.
എന്നാൽ അടുത്തിടെ നടൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു., കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.
അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ് എന്നും നടൻ പറഞ്ഞിരുന്നത്.
