Connect with us

നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ്

Uncategorized

നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ്

നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. ഇപ്പോൾ അന്തിമ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ് ജൂണിൽ വിധി വരുമെന്നാണ് പ്രതീക്ഷ.

ഈ കേസിന് പിന്നാലെ ദിലീപിന്റെ സിനിമാ ജീവിതം വലിയ തിരിച്ചടികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ജനപ്രിയ നായകനെന്ന് അറിയപ്പെടുന്ന ദിലീപിൽ നിന്ന് വലിയൊരു വിഭാഗം പ്രേക്ഷകർ അകന്ന് പോയി. നടന്റേതായി പുറത്തെത്തിയ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രം തിയേറ്ററുകളിൽ നല്ല രീതിയിൽ മുന്നേറുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ക്ലീൻ ഫാമിലി എന്റർടെയ്‌നർ എന്ന നിലയിൽ, മികച്ച തിരക്കഥയും ശക്തമായ ഇമോഷണൽ കണക്ഷനും ചേർന്ന് ഈ ചിത്രം പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നുവെന്ന് ജിതിൻ രാജ് എന്ന പ്രേക്ഷകനും അഭിപ്രായപെടുന്നു. സിനിഫൈൽ എന്ന പ്രമുഖ സിനിമ പ്രേക്ഷകരുടെ കുറിപ്പിൽ അദ്ദേഹം എഴുതിയ കുറിപ്പാണ് വൈറലായി മാറുന്നത്.

പ്രിൻസും അയാളുടെ ഫാമിലിയെ കുറിച്ചും പറയുന്ന ദിലീപിന്റെ 150 മതു ചിത്രം. ഈ ഇടക്ക് ഇറങ്ങിയ ദിലീപ് ചിത്രങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ പറ്റീല എന്ന വസ്തുത മനസ്സിൽ വച്ചുകൊണ്ട്, ഈ സിനിമയും ഏറെ കുറെ അതുപോലെ ആകും എന്ന് കരുതി ഇരുന്നപ്പോൾ വരുന്ന പോസിറ്റീവ് റെസ്പോൺസ് ഒക്കെ കണ്ടു, എന്നാൽ ഒന്ന് കണ്ടു നോക്കാം എന്ന് കരുതി പോയി കണ്ട സിനിമ, കുറ്റം പറയരുതല്ലോ നല്ലൊരു ക്ലീൻ ഫാമിലി എന്റർടെയ്നർ അതാണ് പ്രിൻസ് ആൻഡ് ഫാമിലി.

നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു, എടുക്കുന്ന സെലെക്ഷൻ പോരായ്മയും, ഇപ്പോൾ ഉണ്ടായ ജീവിത സാഹചര്യം കാരണം പഴയ ഒരു ഫ്ളക്സ്ബിലിറ്റി എവിടെയൊക്കെയോ കൈ മോശം വന്ന ദിലീപ് എന്ന നടന് ജീവ ശ്വാസം പോലെ കിട്ടിയ ഒരു മികച്ച സ്ക്രിപ്റ്റ്, പുള്ളി ഇതിൽ വേണം എന്ന് കരുതി അവഹിനയിച്ചത് കൊണ്ടും അതുപോലെ അവസാന ഭാഗങ്ങളിൽ ഇമോഷണൽ കണക്ടിവിറ്റി പ്രേക്ഷകർക്ക് കിട്ടുന്നു എന്നുള്ള വല്യ പോസിറ്റീവ് കൊണ്ടും ഈ സിനിമ ശ്രദ്ധിക്കപ്പെടും.

ശരിക്കും നല്ല കഥ കിട്ടിയാൽ ഇന്നും ദിലീപ് എന്ന നടന്റെ പെർഫോമൻസ് നമ്മൾ ഊഹിക്കുന്നതിലും അപ്പുറം ആവും, അത് പോലെ പ്രശ്നങ്ങൾ പലതും ഉണ്ടായാലും അയാൾക്ക് വേണ്ട പ്രേക്ഷകർ (പ്രത്യേകിച്ചു കുടുംബ പ്രേക്ഷകർ ഇന്നും അവിടെ തന്നെ ഉണ്ട്) എന്നുള്ള തിരിച്ചറിവും അത്‍ഭുതപ്പെടുത്തുന്നു. കാരണം ഞാൻ കണ്ട തീയേറ്റർ ഹൌസ് ഫുൾ ആയരുന്നു. അതിൽ 80% ആൾക്കാരും കുടുംബ പ്രേക്ഷകരും ആയിരുന്നു. അപ്പോൾ ഈ പ്രശ്നങ്ങൾ ഒന്നും പുള്ളിയുടെ നല്ല സിനിമയെ ബാധിക്കില്ല. അത് കൊണ്ട് ഉറപ്പിച്ചു പറയാം ജനപ്രിയ നായകൻ (അപ്രിയ നായകൻ എന്ന പേര് വരുന്ന വരെ…. വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു).

ആദ്യ പകുതി ലൈറ്റ് കോമഡി ഒക്കെ ആയി പോകുന്ന സിനിമ. അത്യാവശ്യം ചിരിക്കാൻ ഉള്ള മുഹൂർത്തങ്ങൾ ഉണ്ട്. പഴേത് പോലെ ചളി കോമഡി കുത്തി കയറ്റാതെ സിറ്റുവേഷൻ അനുസരിച്ചു കോമഡി ഫിൽറ്റർ ചെയ്ത് പ്രേസേന്റ് ചെയ്തിരിക്കുന്നു. ഹരി ശ്രീ അശോകൻ പോലേ അല്ലെങ്കിൽ കൊച്ചിൻ ഹനീഫ്ക്ക പോലെ ദിലീപ് നു കിട്ടിയ പുതിയ കോമ്പോ ജോണി ആന്റണി. രണ്ടുപേരും നന്നായി സ്‌ക്രീൻ സ്പേസ് യൂട്ടിലൈസ് ചെയ്തിട്ടുണ്ട്.

രണ്ടാം പകുതി ക്കു തൊട്ട് മുന്നേ ഒരു നായികയുടെ എൻട്രി ഉണ്ട് മോനെ. ഇരുത്തം വന്ന ഒരു നായികയുടെ ലെവൽ പെർഫോമൻസ്. ഹൈ എനർജി എന്റെ പൊന്നോ ഷോ സ്റ്റീലർ എന്നൊക്കെ പറഞ്ഞാൽ അതാണ്. ഐറ്റം റാണിയായ റാണ എന്ന പുതു മുഖം ചിഞ്ചു റാണിയെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ പൊളിച്ചു. രണ്ടാം പകുതി അവളുടെ ഒരു പെർഫോമൻസും ദിലീപ് എന്ന നടന്റെ ഇമോഷണൽ ബിഹേവിയറും രണ്ടും കൂടി ക്ലബ് ആയ കിടു കെമിസ്ട്രി.

കൂടെ കട്ടക്ക് മഞ്ജു പിള്ള (ഫലിമി ക്കു ശേഷം അവർക്ക് കിട്ടുന്ന ഒരു സൂപ്പർബ് വേഷം സഫിയത്ത) പിന്നെ സിദ്ധിക്ക്, ബിന്ദു പണിക്കർ, ധ്യാൻ, ജോസൂട്ടി, മീനാക്ഷി അങ്ങനെ പോകുന്നു കാരക്റ്റർ. അവസാനം ക്യാമിയോ ആയി വന്ന ഉർവശ്ശി വരെ തകർത്തു. പിന്നെ പറയാൻ മറന്നൊരു പേരുണ്ട്, കഥയിലെ മമ്മി, കണ്ടവർക്ക് മനസ്സിലാവും ലത ദാസ് നല്ല കഴിവുള്ള താരമാണ്. അവർക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ എന്നെ കിട്ടേണ്ടത് ആയിരുന്നു. ഇതിൽ അവർക്ക് കിട്ടിയ ആ കാരക്റ്റർ ഒരു ബ്രേക്ക് ആവട്ടെ. ഇനി മലയത്തിലെ നല്ല നല്ല കാരക്റ്റർ റോൾ അവർക്ക് ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.

ഷാരിസിന്റെ എഴുത്ത് എടുത്ത് പറയണം. ജനഗന മനയിൽ തുടങ്ങി ഇതിൽ എത്തുമ്പോൾ അയാളുടെ എഴുത്തിന്റെ ഒരു മാസ്മരികത കാണാൻ സാധിക്കും, പിന്നെ ബിന്റോ സ്റ്റീഫൻ എന്ന പുതു മുഖ സംവിധായകന്റെ തികച്ചും അച്ചടക്കത്തോടെയുള്ള മേക്കിങ്ങുമാണ് പ്രിൻസ് ആൻഡ് ഫാമിലി എന്ന ഒരു ക്ലീൻ ഫാമിലി സബ്ജെക്ട്. രേനദേവിന്റെ കളർ ഫുൾ ക്യാമറ, സനൽ ദേവന്റെ മ്യൂസിക്, സാഗർ കേസിന്റെ കട്ട്സ്, സമീറ സനീഷിന്റെ കോസ്റ്റ്യും എന്നിവയും മികച്ച് നിൽക്കുന്നു.

സോഷ്യൽ മീഡിയ റിവ്യൂവേഴ്സിന്റെ നെഗറ്റീവ് എന്ത് കൊണ്ട് എന്ന് മനസ്സിലാക്കാൻ ഇതിലെ തീം നോക്കിയാൽ മതി. അത്രക്ക് റിവ്യൂ ഒന്നും നോക്കണ്ട വ്യക്തി പരമായി സിനിമയെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ, പണ്ടൊക്കെ ദിലീപ് എന്ന നടന്റെ സിനിമ കണ്ടു നിങ്ങൾക്ക് ഒരുപാട് ഇഷ്ടമായിട്ടുണ്ട് എങ്കിൽ ഒന്നും നോക്കണ്ട ധൈര്യമായി ടിക്കറ്റ് എടുത്തോ. നെഗറ്റീവ് റിവ്യൂ നോക്കി നല്ലൊരു സിനിമ കാണാതിരിക്കണ്ട. എന്തായാലും അഭിപ്രായം മാറി വന്നിട്ടുണ്ട് സിനിമക്ക് പോസിറ്റീവ് ആണ് എല്ലാ കേന്ദ്രങ്ങളിലും. ലിസ്റ്റിനു നന്ദി നല്ലൊരു സിനിമ തന്നതിന് ദിലീപ് എന്ന നടന് റീ എൻട്രി കൊടുത്തതിന് എന്നായിരുന്നു കുറിപ്പിൽ പറയുന്നത്.

അതേസമയം, ചില കാര്യങ്ങൾക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയില്ലെന്നും അതിന് ഒരു ദിവസം വരുമെന്നും ദിലീപ് പറഞ്ഞിരുന്നു. രാമലീല എന്ന സിനിമ മുഴുവൻ ഷൂട്ടിംഗും ഡബ്ബിംഗും കഴിഞ്ഞതിന് ശേഷമാണ് തന്റെ ജീവിതത്തിൽ നിങ്ങൾ കണ്ട വിഷയങ്ങൾ ഉണ്ടായത്. പക്ഷേ സിനിമയും ജീവിതവും തമ്മിൽ എന്തോ കണക്ഷൻ പോലെ വന്നത് യാഥൃശ്ചികമായിട്ടാണ്. ഇതിൽ ഏതാണ് സത്യം എന്ന അവസ്ഥയിലേക്ക് പ്രേക്ഷകർ എത്തി. അവർക്ക് അതിനെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി. ചിലത് അങ്ങനെ സംഭവിക്കുന്നതാണ്. ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല.

തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്. അല്ലാതെ മനപ്പൂർവ്വം ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ എഴുത്തുകാരും സമ്മതിക്കില്ല. ഇതും കൂടി കയറ്റിക്കോ എന്ന് പറഞ്ഞാൽ അവരത് സമ്മതിക്കില്ല. കാരണം അങ്ങനെ വരുന്ന സാധനങ്ങൾ മുഴച്ച് നിൽക്കും. അതിന് ഫീൽ ഉണ്ടാകില്ല. അത് വേറെ ഒരാളെ അടിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്.

താൻ ഇത്രയും കാലം, കഴിഞ്ഞ 8 വർഷമായിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിട്ടില്ല. സിനിമയെ കുറിച്ച് അല്ലാത്ത ഒരു വിഷയവും സംസാരിച്ചിട്ടില്ല. കാരണം തനിക്ക് അതിനുളള സ്വാതന്ത്ര്യം ഇല്ല. തനിക്ക് ഇന്ന കാര്യം സംസാരിക്കാൻ പാടില്ല, ഇന്നത് സംസാരിക്കാം എന്നുണ്ട്. പക്ഷേ ദൈവം തനിക്ക് നിങ്ങളോട് സംസാരിക്കാവുന്ന ഒരു ദിവസം തരും. ആ ദിവസത്തിനായി നമുക്ക് കാത്തിരിക്കാം. അല്ലാതെ സിനിമയിലൂടെ തനിക്ക് പറയാനുളളത് താൻ പറയില്ല. സിനിമയിലൂടെ പറയുന്നത് തന്റെ കഥാപാത്രം ആവശ്യപ്പെടുന്നത്, അല്ലെങ്കിൽ ആ സിനിമയിലെ സാഹചര്യം ആവശ്യപ്പെടുന്നത് മാത്രമേ തന്റെ കഥാപാത്രം സംസാരിക്കുന്നുളളൂവെന്നും ദിലീപ് പറഞ്ഞു.

2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല. ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 3.72 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷൻ. ആദ്യദിനം 1.01 കോടിയും രണ്ടാം ദിനം 1.32 കോടിയും മൂന്നാം ദിനം 1.72 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പത്രസമ്മേളനം നടത്തിയിരുന്നു. ദിലീപ്, ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ് , നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ നിരവധി പേരാണ് വിജയാഘോഷത്തിൽ പങ്കുചേർന്നത്. പരിപാടിക്കിടെ വളരെ വൈകാരികമായ പ്രതികരണമായിരുന്നു ദിലീപ് നടത്തിയത്. തനിക്ക് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്.

ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top