Connect with us

ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ

Malayalam

ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ

ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.

നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രമായി ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. തുടരും മോഹൻലാലെന്ന നടന്റെ തിരിച്ച് വരവാണ് എന്ന് ആരാധകർ പറയുന്നത് പോലെ പ്രിൻസ് ആൻഡ് ഫാമിലി ദിലീപിന്റെ തിരിച്ച് വരവാണ് എന്നാണ് നടന്റെ ആരാധകർ പറയുന്നത്.

ഇപ്പോൾ ദിലീപ് അനുഭവിക്കുന്ന വിഷമങ്ങളെല്ലാം ഈ പടത്തിൽ കാണാം എന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകയുടെ പ്രതികരണം. ജന ഗണ മന സംവിധായകൻ ഡിജോ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു. ഗംഭീര പടമാണ് എന്നാണ് ഡിജോ തിയറ്ററിന് പുറത്ത് വെച്ച് പ്രതികരണം തേടിയ യൂട്യൂബ് ചാനൽ പ്രതിനിധികളോട് പ്രതികരിച്ചത്. എല്ലാവരും കാണേണ്ട ചിത്രമാണെന്നും ദിലീപിന്റേത് ഗംഭീര പെർഫോർമൻസ് ആണെന്നും ഡിജോ പറഞ്ഞു.

ഇന്നത്തെ കാലത്തെ വിഷയം പറയുന്ന ഒരു കഥയാണെന്ന് തോന്നിയിട്ടാണ് ഈ സിനിമ നിർമ്മിച്ചതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ദിലീപേട്ടൻ ഒരു നല്ല സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്. അഭിനേതാക്കളെയോ ടെക്‌നീഷ്യന്മാരെയോ തിരഞ്ഞെടുക്കുന്നതിലടക്കം ദിലീപ് ഒരു ഇടപെടലും നടത്തിയിട്ടില്ല. അതിന്റെ റിസൾട്ട് അദ്ദേഹത്തിന് തിരിച്ച് കൊടുത്തുവെന്നും ലിസ്റ്റിൻ പറഞ്ഞു.

അതേസമയം, ദിലീപ് പറ‍ഞ്ഞ വാക്കുകളും വൈറലായിരുന്നു. 150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്.

നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ.

ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും. കണ്ടന്റ് വൈസ് പഴയത് ആണെങ്കിലും പുതുതലമുറ വരുമ്പോൾ പുതുമ തോന്നും. എന്നാൽ ഞങ്ങൾ അഭിനയിക്കുമ്പോൾ അത് പഴയതാകും. ഇതുവരെ കൈവെക്കാതെ രീതിയിലേക്ക് നമ്മൾ മാറണം. പക്ഷെ നമ്മളിലേക്ക് അത് വന്നാലല്ലേ മാറാൻ സാധിക്കൂ. ഇതുവരെ ചെയ്തതൊക്കെ മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങളാണ്. എന്നാൽ പ്രിൻസ് ആന്റ് ദി ഫാമിലി, ഭഭബ ഒക്കെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം ചെയ്യുന്ന പടങ്ങളാണ്. ഭഭബ വലിയ സ്കെയിലിൽ ഉള്ള പടമാണ്. 5 വർഷമായി ഞാൻ അങ്ങനെയുള്ള പടങ്ങൾ ചെയ്തിട്ടില്ല.

സിനിമ കാണുമ്പോൾ പലരും പറയും ദിലീപ് വളരെ ഗ്ലൂമിയായിട്ടാണ് അഭിനയിക്കുന്നതെന്ന്. അത് കഥാപാത്രങ്ങളാണ് ഗ്ലൂമിയാക്കുന്നത്. എപ്പോഴും സങ്കടമാണെന്ന് പറയും, സങ്കടമൊക്കെ ഉണ്ട്. എന്നാൽ കാമറയ്ക്ക് മുന്നിൽ വരുമ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ ശ്രമിക്കും. പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ , എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്. സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്. പക്ഷെ ക്യാമറയുടെ മുന്നിൽ കഥാപാത്രമാണ്, കട്ടിനും ആക്ഷനും ഇടയിൽ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് നമ്മൾ നൽകണം എന്നും ദിലീപ് പറഞ്ഞിരുന്നു.

അടുത്തിടെ തന്റെ സമയദോഷത്തെ കുറിച്ച് ദിലീപ് തുറന്നു പറഞ്ഞ വാക്കുകളും ഈ വേളയിൽ വൈറലാകുന്നുണ്ട്. എന്തിനാണ് പലർക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ലെന്നാണ് ദിലീപ് കുറച്ചു നാൾ മുൻപ് പറഞ്ഞത്. തനിക്കും ഭാര്യയും രണ്ടുപെൺമക്കളും സഹോദരങ്ങളും അമ്മയും ഉണ്ട് എന്ന് പറഞ്ഞ നടൻ അവരുടെ ഭാവി കിടക്കുന്നത് തന്റെ കൈയ്യിൽ ആണെന്നും പറയുന്നു. അതേ സമയം തന്റെ ദശാകാലത്തെ കുറിച്ച് ജ്യോത്സ്യൻ പങ്കിട്ട വാക്കുകൾ അർത്ഥവത്തായതിനെക്കുറിച്ചും നടൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പ്. നൂറു ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷം എന്ന് വിശ്വസിച്ചു സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്രയോ പേര് ഉണ്ട് എന്നും ദിലീപ് പറഞ്ഞു.

എല്ലാം സമയദോഷമെന്നു എന്ന് വിശ്വസിക്കുന്നു. സഹായിച്ചവർ പോലും തിരിയുന്ന കാലമാണ് ഇത്. നാല്പത്തിയെട്ടാം പിറന്നാളിന് മുൻപ് ലാൽജോസിന്റെ വീടിനടുത്ത് ഒരു ജ്യോത്സ്യൻ എനിക്ക് അപകടം വരുന്നുണ്ട് എന്ന് പ്രവചിച്ചു എന്നും ദിലീപ് പറഞ്ഞു. അദ്ദേഹത്തെ പിന്നീട് പോയി കണ്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം അന്നത്ര കാര്യം ആക്കിയിരുന്നില്ല, പിന്നീട് ഒരു അപകടം സംഭവിച്ചു എന്നും ദിലീപ് പറഞ്ഞിട്ടുണ്ട്.

കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ കന്നി സിനിമ. അന്ന് വെറും ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹം. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചത്.

അങ്ങനെയിരിക്കെ കമലിന്റെ തന്നെ, എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിൽ ചെറിയൊരു റോളുമായി അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. രണ്ട് വർഷത്തിന് ശേഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്. അങ്ങനെ, ഗോപാലകൃഷ്ണ പിള്ളയ്ക്ക് സിനിമ തന്നെ ദിലീപ് എന്നൊരു പേരും സമ്മാനിച്ചു. അന്നുമുതൽ ഇന്നുവരെ പ്രേക്ഷകർക്ക് മുന്നിൽ ഗോപാലകൃഷ്ണനില്ല, ദിലീപ് മാത്രം. ജനപ്രിയ നായകനായി നടന്റെ തിരിച്ച് വരവിനായി ഒരുകൂട്ടം ആരാധകരും കാത്തിരിക്കുകയാണ്.

2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. 1998 ൽ ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ച് പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ഇതിനി പിന്നാലെയാണ് കാവ്യയുമായുള്ള വിവാഹം നടക്കുന്നത്. വളരെ രഹസ്യമായി ആയിരുന്നു നീക്കം. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് തങ്ങളുടെ വിവാഹ വിവരം ഇവർ പുറത്ത് വിടുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.



Continue Reading
You may also like...

More in Malayalam

Trending

Recent

To Top