Malayalam
തൃക്കേട്ടക്കാരിയായ മഞ്ജു വാര്യരെ നഷ്ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചത്, ദിലീപിന്റെ രാശി മഞ്ജുവായിരുന്നു; കമന്റുകളുമായി പ്രേക്ഷകര്‍
തൃക്കേട്ടക്കാരിയായ മഞ്ജു വാര്യരെ നഷ്ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചത്, ദിലീപിന്റെ രാശി മഞ്ജുവായിരുന്നു; കമന്റുകളുമായി പ്രേക്ഷകര്‍
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യര്‍ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. 2015ലാണ് പരസ്പര സമ്മതത്തോടെ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞത്.
വേര്‍പിരിയലിനു പിന്നാലെ അതിന്റെ കാരണങ്ങളോ തര്‍ക്കങ്ങളോ ഒന്നും ഇവര്‍ തമ്മില്‍ പരസ്യമായി ഉണ്ടായിരുന്നില്ല. രണ്ട് പേരും അധികം ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാറുമില്ല. അഭിമുഖങ്ങളില്‍ പോലും തങ്ങളുടെ കുടുംബകാര്യങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. ദിലീപ് മഞ്ജുവിനെ കുറിച്ചോ മഞ്ജു ദിലീപിനെ കുറിച്ചോ സംസാരിക്കാറില്ല.
എന്നാല്‍ ദിലീപിന്റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകള്‍ക്കും കാരണം മഞ്ജു വാര്യര്‍ ആണെന്നാണ് ഇപ്പോള്‍ ഒരു പക്ഷം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അടുത്തിടെ വിവാഹ മോചനത്തിന് ശേഷം ദിലീപ് ആദ്യമായി മഞ്ജുവിനെ കുറിച്ച് മനസ് തുറന്നിരുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ ആവട്ടെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
മഞ്ജുവിനെ ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. ലോഹി സാറാണ് മഞ്ജുവിനെ കൊണ്ടുവരുന്നത്. മഞ്ജുവിനെ ഒറ്റക്ക് കണ്ടാല്‍ നല്ല പൊക്കമൊക്കെ തോന്നുമല്ലോ, അതുകൊണ്ട് അറിയാത്ത മട്ടില്‍ ലോഹി സാര്‍ മഞ്ജുവിനെ എന്റെ അടുത്ത് നിര്‍ത്തിച്ചു. സാര്‍ എനിക്ക് പൊക്കമുണ്ടോ എന്നൊക്കെയാണ് നോക്കുകയാണ്. അന്ന് തൊട്ടാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്’, എന്നാണ് ദിലീപ് പറയുന്നത്.
നിരവധി പേരാണ് ദിലീപ് മഞ്ജുവിനെ ആദ്യമായി കണ്ട അനുഭവങ്ങള്‍ വിവരിച്ച വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ അതിന് കീഴില്‍ വന്ന കമന്റുകളില്‍ ഭൂരിഭാഗവും ദിലീപിനെ മോശമായി ചിത്രീകരിച്ചു കൊണ്ടായിരുന്നു. മഞ്ജു വാര്യരുടെ പേര് പറയാന്‍ പോലും ദിലീപിന് യോഗ്യത ഇല്ലെന്നാണ് കമന്റുകളില്‍ ഏറെയും. ആ പേര് ഇപ്പോള്‍ ഒരു പേടി സ്വപ്നമല്ലേയെന്നാണ് ചില കമന്റുകള്‍. സ്വന്തം ജീവിതത്തോട് പോലും സത്യസന്ധത പുലര്‍ത്താത്ത താന്‍ വെറുമൊരു നാടക നടന് മാത്രമാണെന്നാണ് മറ്റൊരു കമന്റ്. നടി ആക്രമിക്കപ്പെട്ട കേസ് അടക്കം ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങളും ഉണ്ട്.
ഇപ്പോഴിതാ ഒരു കൂട്ടം ആരാധകര്‍ മഞ്ജു വാര്യര്‍ ആയിരുന്നു ദിലീപിന്റെ ഭാഗ്യം എന്ന് സമര്‍ത്ഥിക്കുകയാണ്. അതിനായി അവര്‍ ധാരാളം തെളിവുകളും നിരത്തുന്നുണ്ട്. മഞ്ജുവിനെ വിവാഹം ചെയ്ത ശേഷം ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്ത ദിലീപ് നിര്‍മ്മാതാവായും നടനായും ഒക്കെ വമ്പന്‍ ഹിറ്റുകളായിരുന്നു മലയാള സിനിമയില്‍ സമ്മാനിച്ച് വന്നിരുന്നത്. ഇതിനിടെ ജനപ്രിയ നായകന് എന്ന പട്ടവും താരത്തിന് കുടുംബ പ്രേക്ഷകര്‍ ചാര്‍ത്തി നല്കി.
ഇതൊക്കെയും മഞ്ജു കൊണ്ട് വന്ന ഭാഗ്യമാണ് എന്നാണ് നിരവധി പേര് ദിലീപിന്റെ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. കാവ്യയല്ല മഞ്ജുവാണ് ഭാഗ്യമെന്നും ചിലര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. കൂടാതെ തൃക്കേട്ടക്കാരിയായ മഞ്ജു വാര്യരെ നഷ്ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചതെന്നാണ് ചിലര്‍ പറയുന്നത്. മഞ്ജു പോയതോടെ ദിലീപിന്റെ രാശി ആകെ മാറി മറിഞ്ഞുവെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ചിലരാകട്ടെ ദിലീപിന് മഞ്ജുവിനെ മറക്കാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഇക്കാര്യം പറയുന്നതെന്നും ആരാധകര്‍ ചൂണ്ടികാണിക്കുന്നു.
