Malayalam Breaking News
ഡിങ്കന്റെ സെറ്റില്‍ ദിലീപ് കാവ്യാ രണ്ടാം വിവാഹവാര്‍ഷിക ആഘോഷം: വീഡിയോ
ഡിങ്കന്റെ സെറ്റില്‍ ദിലീപ് കാവ്യാ രണ്ടാം വിവാഹവാര്‍ഷിക ആഘോഷം: വീഡിയോ
By
ഡിങ്കന്റെ സെറ്റില്‍ ദിലീപ് കാവ്യാ രണ്ടാം വിവാഹവാര്‍ഷിക ആഘോഷം: വീഡിയോ
ദിലീപിന്റെയും കാവ്യയുടെയും മകളുടെ നൂലുകെട്ടൽ ചിത്രം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത് . കുഞ്ഞിന് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. നൂലുകെട്ടലിനു പിന്നാലെയാണ് അടുത്ത ആഘോഷം ദിലീപ് കുടുംബത്തിലെത്തിയത്. കാവ്യാ – ദിലീപ് ദമ്പതികളുടെ രണ്ടാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞത് .
വാർഷികാഘോഷങ്ങൾ ബാങ്കോക്കിലാണ് നടന്നത് . കാവ്യയും കുഞ്ഞും നാട്ടിലായിരുന്നെങ്കിലും ഷൂട്ടിംഗ് ലൊക്കേഷനിൽ ആഘോഷങ്ങൾ ചെറിയ തോതിൽ സംഘാടകർ നടത്തി. ഡിങ്കൻ പട്ടായ, ബാങ്കോക്ക്, തായ്!ലന്‍ഡ് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങള്‍. നിര്‍മാണം സനല്‍ തോട്ടം.
ജാപ്പനീസ്, തായ്‌ലണ്ട് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റര്‍ കെച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റര്‍. തായ്‌ലന്‍ഡില്‍ നിന്നുള്ള സാങ്കേതികപ്രവര്‍ത്തകരും ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനിശങ്കര്‍ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ദിലീപ് മൂന്നുവേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
dileep kavya second wedding anniversary
