Connect with us

പേർളിയുമായുള്ള പ്രണയം എന്തായി? ശ്രീനിഷ് പറയുന്നു…

Malayalam Breaking News

പേർളിയുമായുള്ള പ്രണയം എന്തായി? ശ്രീനിഷ് പറയുന്നു…

പേർളിയുമായുള്ള പ്രണയം എന്തായി? ശ്രീനിഷ് പറയുന്നു…

പേർളിയുമായുള്ള പ്രണയം എന്തായി? ശ്രീനിഷ് പറയുന്നു…

ബിഗ്‌ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പിലൂടെ കണ്ടു മുട്ടി പ്രണയിക്കുകയും, പിന്നീട വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്‌ത പേർളി ശ്രീനിഷ് പ്രണയത്തിൽ പുതിയ വഴിത്തിരിവ്. ബിഗ് ബോസില്‍ പൂവിട്ട ഇരുവരുടെയും പ്രണയം വെറും തിരക്കഥയാണോ എന്ന് തുടക്കത്തിൽ പ്രേക്ഷകരും മത്സരാര്‍ത്ഥികളും സംശയിച്ചിരുന്നു. വെറും ഗെയിം തന്ത്രം മാത്രമാണിതെന്നും സംശയിച്ചവരും ആ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അത് സത്യമാണെന്ന് മനസ്സിലായതോടെ ബിഗ് ബോസ് കഴിഞ്ഞ് ശേഷം ഏവരും കാത്തിരുന്നത് ഇവരുടെ വിവാഹ വാര്‍ത്തകളായിരുന്നു.

എന്നാല്‍ ഒന്നും വക വെയ്ക്കാതെ ഇവര്‍ പ്രണയവുമായി മുന്നോട്ട് പോകുകയാണിപ്പോൾ. ഇരുവരും സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചെന്നും വിവാഹം അടുത്ത് ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരായതാണ് പേര്‍ളി ശ്രീനിഷ്. ഇരുവരുടെയും പ്രണയവും ബിഗ് ബോസിന്റെ ആരാധകര്‍ക്ക് പ്രധാന ചര്‍ച്ച വിഷയമായിരുന്നു. ഇപ്പോഴിതാ ആ പ്രണയത്തിന്റെ മൂന്നു മാസത്തെ ആനിവേഴ്‌സറി ആഘോഷത്തിലാണ് ഈ പ്രണയ ജോഡികള്‍.

ആഘോഷ ചിത്രം ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളിയെ ചേര്‍ത്തു പിടിച്ച് എന്റെ ചുരുളമ്മയ്‌ക്കൊപ്പം മൂന്നാം മാസത്തെ ആനിവേഴ്‌സറി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.

അതിൽ ഒരാരാധകന്റെ കമന്റിന് ശ്രീനിഷ് നൽകിയ ഉത്തരമാണ് ഇപ്പോൾ തരംഗമാകുന്നത്. പ്രണയം എവിടെ വരെ ആയി ?! കല്യാണമൊന്നുമില്ലേ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി ‘ഞങ്ങൾ കുറച്ച പ്രണയിച്ചു നടക്കട്ടെ, കല്യാണം ഉടൻ ഉണ്ടാകും’ എന്നായിരുന്നു ശ്രീനിഷ് പറഞ്ഞത്.

Srinish about the love life with Pearle

More in Malayalam Breaking News

Trending

Recent

To Top