Connect with us

ഒരു കുടുംബനിമിഷം; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് കാവ്യയും ദിലീപും

Social Media

ഒരു കുടുംബനിമിഷം; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് കാവ്യയും ദിലീപും

ഒരു കുടുംബനിമിഷം; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് കാവ്യയും ദിലീപും

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാവാറുണ്ട്.

കാവ്യാ മാധവൻ ദിലീപ് ദമ്പതിമാരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. സിനിമയിൽ നിന്നും ഇപ്പോൾ വിട്ട് നിൽക്കുകയാണെങ്കിലും സിനിമ രംഗത്തുപ്രവർത്തിക്കുന്നവരുടെ വീട്ടിലെ എന്ത് വിശേഷങ്ങൾക്കും ഒപ്പം തന്നെയുണ്ട് കാവ്യ. ഇപ്പോഴിതാ ഒരു ഒരു പിറന്നാൾ ആഘോഷത്തിൽ കാവ്യയും ദിലീപും പങ്കെടുക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. ജോയുടെ അമ്മമ്മ എന്ന് കേക്കിൽ എഴുതി മോനിഷയുടെ അമ്മക്ക് ഒപ്പമാണ് ജോ അമ്മൂമ്മയുടെ പിറന്നാൾ കാവ്യ ആഘോഷിക്കുന്നത്. ഇതിനിടയിൽ ഏട്ടന്റെ ഫോൺ ക്ലാരിറ്റിയെക്കുറിച്ചും ഇവർ സംസാരിക്കുന്നത് കേൾക്കാം. ഒരു കുടുംബനിമിഷം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ശ്രദ്ധേയമാകുന്നത്.

അതേസമയം, തന്റെ ഭർത്താവിന് പൂർണ്ണ പിന്തുണയുമായി കാവ്യാ മാധവൻ രംഗത്ത് എത്തിയിട്ടുണ്ട്. പൊതുവെ അങ്ങനെ സിനിമ പോസ്റ്റുകൾ പങ്കിടാത്ത കാവ്യാ ദിലീപിന്റെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിട്ടിട്ടുണ്ട്. ദിലീപിന്റെ ഏറ്റവും പുത്തൻ ചിത്രമായ പ്രിൻസ് ആന്ഡ് ഫാമിലിയുടെ വീഡിയോകളും ട്രെയിലറുകളുമെല്ലാം കാവ്യ പങ്കുവെച്ചിട്ടുണ്ട്.

‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും എത്തുന്നത്.

അതേസമയം, ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്. പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നത്.

ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു. മലയാളത്തിൽ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ ഞാൻ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഹീറോയെ വച്ചാണ്. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.

ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ച് ഇത് അതിമനോഹരമായൊരു സിനിമയാണ്. ഈ സിനിമയുടെ ഒരു ബിസിനസും നടന്നിട്ടില്ല. നേരെ പ്രേക്ഷകരുടെ മുന്നിലേക്കാണ് വരുന്നത്. പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് നല്ലതാണോ എന്ന്. തുടക്കം മുതൽ പ്രേക്ഷകരെ വിശ്വസിച്ചാണ് ഈ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്താണ് ദിലീപേട്ടന്റെ സമീപകാലത്തെ സിനിമകളെ പോരായ്മകളെന്നും, ദിലീപേട്ടന്റെ സിനിമകളിൽ എന്താണോ പ്രേക്ഷകൻ എന്ന നിലയിൽ ഞങ്ങൾ കാണാൻ ആഗ്രഹിക്കാത്തത് എന്നൊക്കെ ചർച്ച ചെയ്താണ് ഞങ്ങൾ ഈ സിനിമയിലേക്ക് ഇറങ്ങിയതെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.

അതേസമയം, നേരത്തെ ദിലീപ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് ദിലീപ് പറഞ്ഞത്. ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്.

എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം എന്നും ദിലീപ് പറഞ്ഞിരുന്നു.

അതേസമയം, സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല എന്നാണ് ദിലീപ് പറഞ്ഞത്.

അടുത്തിടെ സാന്ദ്രാ തോമസ് പറഞ്ഞ വാക്കുകളും ചില ആരാധകർ ഏറ്റെടുക്കുന്നുണ്ട്. നിർമ്മാതാവ് ആയിരുന്നില്ലെങ്കിൽ താനൊരു വീട്ടമ്മ ആയേനെ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. താനും കാവ്യയും ഒരേ ചിന്താഗതിയുള്ളവരായിരുന്നുവെന്നാണ് താരം പറയുന്നത്.ഞാൻ ഏതെങ്കിലും ഒരു വീട്ടിൽ വീട്ടമ്മയായി ഇരിക്കുകയായിരിക്കും ഇപ്പോൾ. അന്ന് അതായിരുന്നു ഇഷ്ടം. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് കാവ്യയുടെ ചില സാധനങ്ങളൊക്കെ എനിക്കും ഉണ്ട്. കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി, കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ്എന്നും സാന്ദ്ര പറഞ്ഞിരുന്നു.

അതോടെ കാവ്യ ഇനി അഭിനയത്തിലേയ്ക്ക് തിരിച്ചെത്തില്ലെന്ന് ആരാധകരിൽ ചിലർ ഉറപ്പിച്ച് കഴിഞ്ഞു. കാവ്യ അഭിനയ രംഗത്തേക്ക് മടങ്ങി വരാത്തതിന്റെ കാരണം പലപ്പോഴും ആരാധകർ ഉന്നയിക്കാറുണ്ട്. സിനിമയിലേയ്ക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ഇല്ലാ എന്ന് ചിരിച്ചുകൊണ്ടാണ് കാവ്യ മറുപടി പറഞ്ഞത്.

കഴിഞ്ഞ ദിവസം കാവ്യ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെയും സമാനമായ കമന്റുകൾ വന്നിരുന്നു. എന്നാൽ കാവ്യ കമന്റുകൾക്കൊന്നും മറുപടി നൽകാറില്ല. അതേസമയം, ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്ന കാവ്യ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്.

ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച നടി ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നാണ് മലയാളികളുടെ ആഗ്രഹം. ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രമായ റൺവേയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകളുണ്ട്. അങ്ങനെയെങ്കിൽ ചിത്രത്തിലെ നായികയായ കാവ്യ രണ്ടാം ഭാഗത്തിലും നായികയായി എത്തുമെന്നാണ് ആരാധകർ കണക്ക്കൂട്ടുന്നത്.

ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.

മുമ്പൊരിക്കൽ, വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.

ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top