Malayalam Breaking News
മഹാലക്ഷ്മിയുടെ ചോറൂണിനു ദിലീപ് കാവ്യക്കും മീനാക്ഷിക്കും ഒപ്പം ഗുരുവായൂർ നടയിൽ !
മഹാലക്ഷ്മിയുടെ ചോറൂണിനു ദിലീപ് കാവ്യക്കും മീനാക്ഷിക്കും ഒപ്പം ഗുരുവായൂർ നടയിൽ !
By
ദിലീപ് – കാവ്യാ മാധവൻ ദമ്പതികളുടെ വാർത്തകൾക്കായി ആരാധകർ എന്നും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. വിവാദങ്ങളും ഗോസിപ്പുകളും പതിവാണ് ഈ കുടുംബത്തിന് എങ്കിലും പലർക്കും വലിയ ഇഷ്ടമാണ് ഈ താര ജോഡിയെ. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു . കാവ്യാ ഗർഭിണി ആയതും കുഞ്ഞു ജനിച്ചതുമൊക്കെ വലിയ ആഘോഷമായിരുന്നു സമൂഹ മാധ്യമങ്ങളിൽ. വിജയദശമി ദിനത്തിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്.ഇപ്പോൾ മഹാ ലക്ഷ്മിയുടെ ചോറൂണ് ആണ് വാർത്തകളിൽ നിറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ചോറൂണ് നടന്നത്.
ചോറൂണിനായി ദിലീപും കുടുംബവും ഗുരുവായൂരിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. മകളുടെ വരവില്‍ അതീവ സന്തുഷ്ടനാണ് താനെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിക്കുകയാണെന്നും അടുത്തെങ്ങും സിനിമയിലേക്കില്ലെന്നുമായിരുന്നു കാവ്യ മാധവനും പറഞ്ഞത്.
മീനാക്ഷിയും കാവ്യ മാധവനും മഹാലക്ഷ്മിയും മാത്രമല്ല അടുത്ത ബന്ധുക്കളും ദിലീപിനൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചിനാണ് ഇവര്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. ഉഷപൂജയ്ക്ക് ശേഷമായാണ് ചോറൂണ് നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റര്ക്കൊപ്പമാണ് താരകുടുബം ക്ഷേത്രത്തിലേക്ക് എത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിടരുന്നതെന്ന തരത്തില്‍ കുടുബാംഗങ്ങള്‍ക്ക് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.
ചോറൂണിന് പുറമേ കാവ്യ മാധവനും മഹാലക്ഷ്മിക്കും തുലാഭാര വഴിപാടും നടത്തിയിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തയാണ് താനെന്ന് നേരത്തെ കാവ്യ പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിയുടെ പ്രധാന ചടങ്ങിനായി ഇവിടെ തന്നെയാണ് അവര്‍ തിരഞ്ഞെടുത്തതും.
കഴിഞ്ഞ ദിവസമായിരുന്നു സണ്ണി വെയ്നും ബാല്യകാല സുഹൃത്തായ രഞ്ജിനിയും തമ്മിലുള്ള വിവാഹം നടന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. പുലര്‍ച്ചെ യായിരുന്നു ഇവരുടെ വിവാഹം. കുടുബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് നടത്തുന്നുണ്ട്. സണ്ണിക്കും വധുവിനും ആശംസ നേര്ന്ന്സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ദിലീപ് ഗുരുവായൂരിലെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ദിലീപിനൊപ്പമുള്ള ആദ്യ പിറന്നാളും കാവ്യ ഗംഭീരമാക്കിയിരുന്നു. പിറന്നാളും ബേബി ഷവര്‍ ആഘോഷവും ഒരുമിച്ചായിരുന്നു നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നാളുകള്‍ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥി എത്തിയെന്ന് ദിലീപ് സ്ഥിരീകരിച്ചത്. മീനാക്ഷി മെഡിക്കല്‍ പഠനത്തിനായി ചെന്നൈയിലേക്ക് പോയെന്നും താരകുടുംബം വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും നാളുകള്‍ക്ക് ശേഷം നഷ്ടമായ സന്തോഷം തിരിച്ചുവന്നതിന്റെ ആശ്വാസത്തിലാണ് കുടുംബാഗംങ്ങള്‍. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിനും കുടുംബത്തിനും ലഭിച്ചത്.
കുഞ്ഞിന്റെ ചിത്രം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ അടുത്തെങ്ങും ആ ആഗ്രഹം സഫലമാവുന്ന ലക്ഷണങ്ങളില്ല. കുഞ്ഞിന്റെ ചിത്രം പുറത്തുവിടരുതെന്ന തരത്തിലുള്ള നിര്‍ദേശം താരം നല്‍കിയിരുന്നതായി നേരത്തെ പലരും പറഞ്ഞിരുന്നു. പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ക്കിടയിലും കുഞ്ഞിനെക്കാണാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. പേര് പുറത്തുവിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.
dileep kavya daughter gets choroonu in guruvayoor
