Malayalam
സഹോദരന്‍ സുരേഷേട്ടന്റെ ഈ വിജയത്തില്‍ അഭിമാനം, സന്തോഷം; ആശംസകളുമായി ദിലീപ്
സഹോദരന്‍ സുരേഷേട്ടന്റെ ഈ വിജയത്തില്‍ അഭിമാനം, സന്തോഷം; ആശംസകളുമായി ദിലീപ്
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷക്കാലമായ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ് ദിലീപ്. ഇപ്പോഴും തീര്‍പ്പാകാത്ത കേസിന്റെ ഓരോ വഴികളും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. പ്രശസ്ത ക്രിമിനല്‍ വക്കീല്‍ രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി കേസ് വാദിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിച്ച് ജയിച്ചിരിക്കുന്ന വേളയില്‍ ഇത് ഏറ്റവും കൂടിതല്‍ ഉപകാരപ്പെടുന്നത് ദിലീപിന് ആയിരിക്കുമെന്ന് കണക്കുകൂട്ടുകയാണ് സോഷ്യല്‍ മീഡിയ.
ദിലീപിന് ഇനി ജുഡീഷ്യറി കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ആകുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. സുരേഷ് ഗോപിയുടെ നേട്ടത്തില്‍ ആദ്യം ആശംസകളുമായി എത്തിയിരുന്നതും ദിലീപ് തന്നെയായിരുന്നു. പ്രിയപ്പെട്ട സഹോദരന്‍ സുരേഷേട്ടന്റെ ഈ വിജയത്തില്‍ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളുമെന്നാണ് ദിലീപ് കുറിച്ചത്. ഇതിന് താഴെ നിരവധി പേരാണ് കമന്‌റുമായി വന്നിരിക്കുന്നത് ദിലീപ് രക്ഷപ്പെട്ടല്ലോ, ഇനിയിപ്പോള്‍ ദിലീപിന് വേണ്ടി നിയമമെല്ലാം കാറ്റില്‍ പറക്കുമെന്നെല്ലാം ഇവര്‍ പറയുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാര്‍ഡ് കേസില്‍ അതിജീവിതയുടെ ഹര്‍ജിയില്‍ ഉപഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹര്‍ജിയിലുണ്ട്. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനിധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെച്ച് ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സീനിയര്‍ ക്ലര്‍ക്ക് മഹേഷ് മോഹന്‍, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കണ്ടെത്തല്‍.
2018 ഡിസംബര്‍ 13 ന് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സീനിയര്‍ ക്ലര്‍ക്ക് മഹേഷ് മോഹനാണ് അനധികൃതമായി രണ്ടാം തവണ മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചത്. രാത്രി 10.58ന് നടന്ന ഈ പരിശോധന ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരണമാണെന്നാണ് മൊഴി. എന്നാല്‍ ജ!ഡ്ജി നിര്‍ദ്ദേശിച്ചോ എന്നത് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിട്ടില്ല.
കൂടാതെ 2021 ജൂലൈ 19ന് വിചാരണ കോടതി ശിരസ്തദാറും മെമ്മറി കാര്‍ഡ് പരിശോധിച്ചു. തന്റെ വിവോ ഫോണിലാണ് ശിരസ്തദാര്‍ താജുദ്ദീന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ഈ ഫോണ്‍ 2022ല്‍ ട്രെയിന്‍ യാത്രക്കിടെ നഷ്ടമായെന്നും താജുദീന്‍ മൊഴി നല്‍കി. അനധികൃത പരിശോധനകളെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും തെളിവുകള്‍ കസ്റ്റഡിയിലെടുക്കുകയോ നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ഈ സാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, സുരേഷ് ഗോപിയുടെ വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് ജില്ലയില്‍ ഒരുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. അഡ്വ. വിഎസ് സുനില്‍ കുമാറിന് 3,37,652 വേട്ടുകള്‍ നേടിയപ്പോള്‍ 3,28,124 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്റെ ശക്തനായ മത്സരാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്മജയുടെ ബിജെപി പ്രവേശനവും മുരളീധരന്റെ പരാജയം പൂര്‍ണ്ണമാക്കി എന്ന് വേണം വിലയിരുത്താന്‍.
