Connect with us

35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം

Actor

35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം

35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം

ജനപ്രിയ നായകന്‍ എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ ദിലീപ് ആണ്. പ്രത്യേകമായി പറയുകയാണെങ്കില്‍ സ്ത്രീകളും കുട്ടികളുമെല്ലാം ദിലീപ് ഫാന്‍സ് ആണ്. ഫാമിലി ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന ഒത്തിരി ചിത്രങ്ങള്‍ ദിലീപ് സമ്മാനിച്ചിട്ടുണ്ട്. കോമഡിയും വിനോദവും കലര്‍ന്ന ഈ സിനിമകളെല്ലാം ഇന്നും പ്രേക്ഷക ഹൃദയത്തിലുള്ളവയാണ്.

സിഐഡി മൂസ, ഈ പറക്കും തളിക തുടങ്ങി അവധിക്കാലം ലക്ഷ്യമാക്കി എത്തിയ ഇത്തരം സിനിമകള്‍ കുടുംബ പ്രേക്ഷകരാണ് കൂടുതലും കണ്ടത്. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച ദിലീപ് ചിത്രം പ്രൊഫസർ ഡിങ്കൻ പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന പ്രതീക്ഷയിലാരുന്നു സിനിമ ആരാധകർ. മലയാളത്തിൽ ആദ്യമായി ത്രീഡിയിൽ ചിത്രീകരിക്കുന്ന മാജിക് സിനിമയാണ് പ്രൊഫസർ ഡിങ്കൻ.

ദിലീപ് നിർമിച്ച് റിലീസായ ചിത്രം ‘തട്ടാശേരിക്കൂട്ടം’ എന്ന ചിത്രത്തിൻ്റെ പ്രമോഷൻ സമയത്താണ് ഡിങ്കനെക്കുറിച്ച് ദിലീപ് പറഞ്ഞത്. വലിയ മുതൽ മുടക്കിലെത്തിയ ചിത്രം പകുതി ചിത്രീകരണം നടത്തിക്കഴിഞ്ഞ് നിന്നു പോവുകയായിരുന്നു.

മലയാളത്തിലെ മുതിർന്ന ഛായാഗ്രാഹകനായിരുന്ന രാമചന്ദ്രബാബുവിൻ്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചിത്രം. പിന്നീട് അദ്ദേഹം മരണപ്പെട്ടു. റാഫിയായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ദിലീപ് മജീഷ്യൻ ദീപാംങ്കുരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.

ദീപാംങ്കുരൻ എന്ന പേര് സ്റ്റൈലിഷാക്കി ഡിങ്കനെന്നു ചേർക്കുന്നതാണ്. നമിത പ്രമോദ് ദിലീപിനു നായികയായി എത്തുന്ന ചിത്രത്തിൽ വലിയ താരനിരയെയാണ് അന്ന് അണിനിരത്തിയത്. ചിത്രത്തിൻ്റെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിങ്കോയിസ്റ്റുകൾ മുന്നോട്ടു വന്നിരുന്നത് വാർത്തയായിരുന്നു.

മുടങ്ങിപ്പോയ ചിത്രം വീണ്ടും ഷൂട്ടിംഗ് പൂർത്തിയാക്കി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി ദിലീപ് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. സിനിമാ സംഘടനകളുട നേതൃത്വത്തിൽ ചർച്ച നടക്കുന്നിരുന്നു. ഇപ്പോഴിതാ ”Prajapathy L” എന്ന സിനിമ ആസ്വാദകന്റെ ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പാണ് വൈറലാകുന്നത്. വൻ ഹൈപ്പിൽ റിലീസ് ആവേണ്ടിയിരുന്ന സിനിമയായിരുന്നു പ്രൊഫസർ ഡിങ്കൻ എന്നും എന്നാൽ സിനിമ ഉപേക്ഷിച്ചു എന്നുമാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

”ദിലീപിന്റെ Dropped Project. വൻ ഹൈപ്പിൽ റിലീസ് ആവേണ്ടിയിരുന്ന സിനിമയായിരുന്നു പ്രൊഫസർ ഡിങ്കൻ 3D. 2018ൽ തന്നെ 35 കോടി മുതൽ മുടക്കിൽ വരാൻ ഇരുന്ന സിനിമ, ചിത്രത്തിന്റെ 80% shooting പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു. ദിലീപിന്റെ കേസ് വരുന്നതും ഈ സമയത്തായിരുന്നു, പിന്നീട് സംവിധായകൻ മരണപ്പെട്ടു അങ്ങനെ ഈ സിനിമ ഉപേക്ഷിച്ചു. സിനിമയിൽ ദിലീപ് Triple Role ആയിരുന്നു, അതിൽ രണ്ട് കഥാപാത്രങ്ങൾ throughout ഉണ്ടായിരുന്നു. 2.0 3D കാണാൻ പോയപ്പോൾ ഈ പടത്തിന്റെ Title Teaser തീയേറ്ററിൽ കണ്ടിട്ടുണ്ടായിരുന്നു.” എന്നാണ് ആരാധകൻ കുറിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top