കാവ്യയുടെ ആ വാവിട്ട വാക്ക് വിനയായി ? എല്ലാം പുറത്തേക്ക് ദിലീപ് ഊരാക്കുടുക്കിൽ
നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് .നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ‘തേടിയവള്ളി കാലിൽ ചുറ്റലൊന്നും’ വേണ്ട പോലെ ഫലം കണ്ടില്ലെന്നാണ് അധിക കുറ്റപത്രം കോടതി സ്വീകരിച്ചതിലൂടെ മനസിലാകുന്നതെന്ന് സിൻസി അനിൽ. കേസ് നടപടികൾ ഇപ്പോൾ തൃപ്തികരമായ നിലയിലാണ് പോകുന്നതെന്നാണ് ഇപ്പോൾ തോന്നുന്നത്. ദിലീപിന് അപ്പീലിന് പോകാൻ കഴിയുമെന്നത് കൊണ്ട് തന്നെ കേസ് ഇനിയും വൈകിപ്പോകാനുള്ള സാധ്യത ഉണ്ടെന്നും അവർ പറഞ്ഞു.പ്രമുഖ മധുയമത്തിന്റെ ചർച്ചയിലായിരുന്നു സിൻസിയുടെ പ്രതികരണം. ‘മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ പ്രാക്ടീസിന്റെ സമയത്ത് അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ സിനിമയിൽ അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് തർക്കം ഉണ്ടായി. അതിനൊടുവിൽ നിന്നെ ഞാൻ ജീവിനോടെ കത്തിക്കുമെന്നോ മറ്റോ ദിലീപ് പറഞ്ഞുവെന്നാണ് ഇടവേള ബാബുവും സിദ്ധിഖുമൊക്ക ആദ്യം പോലീസിന് നൽകിയ മൊഴി’, സിൻസി പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ പറഞ്ഞതിന്റെ അർത്ഥം എന്താണ് …
