Actor
ദിലീപിനെ ഭയന്ന് അനുകൂലിച്ചവർ കുടുങ്ങി! ആ പേര് വിളിച്ചുപറയും ; സുരേഷ് ഗോപിയെ വിറപ്പിച്ച് അയാൾ! ‘അമ്മ’യും കാലുമാറി
ദിലീപിനെ ഭയന്ന് അനുകൂലിച്ചവർ കുടുങ്ങി! ആ പേര് വിളിച്ചുപറയും ; സുരേഷ് ഗോപിയെ വിറപ്പിച്ച് അയാൾ! ‘അമ്മ’യും കാലുമാറി
മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. എന്നാൽ നടിയെ ആക്രമിച്ച കേസ് ദിലീപിനെ സാരമായി ബാധിച്ചിരുന്നു. എന്നാൽ താരസംഘടനയായ അമ്മ നടനെതിരെ നടപടി സ്വീകരിച്ചില്ല.
അതിജീവിതയ്ക്ക് ഒപ്പം നിന്നതുമില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് ബൈജു കൊട്ടാരക്കര. മാത്രമല്ല അമ്മയ്ക്കും നടനും എംപിയുമായ സുരേഷ് ഗോപിക്കുമെതിരെ അതിരൂക്ഷ വിമർശനവും ബൈജു നടത്തി.
നിലവിൽ ഹണി റോസിന് നിയമസഹായം നൽകാൻ തയ്യാറായ അമ്മ സംഘടന നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കൊപ്പം എന്തുകൊണ്ടാണ് നിൽക്കാൻ തയ്യാറാകാതിരുന്നതെന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
മാത്രമല്ല ഇന്നേക്ക് ആറ് വർഷമായി അമ്മ സംഘടനാംഗമായ നടിയെ ക്വട്ടേഷൻ ബലാത്സംഗം നടത്തിച്ച സംഭവം നടന്നിട്ട്. എന്നാൽ അന്ന് സംഘടന പ്രതികരിച്ചത് വളരെ വൈകിയായിരുന്നെന്നും അന്ന് അമ്മയിൽ നന്നായി സംസാരിച്ച നടനാണ് കേസിലെ എട്ടാം പ്രതിയായതെന്നും ബൈജു വെളിപ്പെടുത്തി.
ഒടുവിൽ കേസിലെ ആ എട്ടാം പ്രതി വന്നപ്പോൾ അമ്മയിലെ പലരും കാലുമാറിയെന്നും നിങ്ങൾ ആ പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തിയെന്നും ആ അതജീവിതക്ക് അൽപം പോലും സംഘടന ദയ കൊടുത്തില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.
ആ സംഘടനയിൽ പെട്ട ചില ആളുകൾ പ്രതിക്ക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുകയാണെന്നും അങ്ങനെയുളള സംഘടനയെ ആണോ അമ്മഎന്നൊക്കെ വിളിക്കേണ്ടത് , അങ്ങനെ വിളിക്കാനൊക്കെ ഒരു പരിശുദ്ധി വേണമെന്നും ബൈജു വ്യക്തമാക്കി.
മാത്രമല്ല നേരത്തെ തന്നെ കേരളത്തിൽ പ്രധാനപ്പെട്ട കേസായ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരിച്ചെടുത്തു കഴിഞ്ഞു. അഥവാ ഇനിയെങ്ങാനും അയാൾക്കെതിരെ എന്തെങ്കിലും ആരോപണം ഈ എ എം എം എ എന്ന സംഘടന ഉന്നയിച്ചാൽ അയാൾ മറ്റാരുടെയെങ്കിലും പേര് വിളിച്ച് പറഞ്ഞാലോയെന്നും ഈ സാഹചര്യമാണെങ്കിൽ അത് പാടാകുമെന്നും അതുകൊണ്ടല്ലേ സംഘടന മൗനം പാലിച്ചതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.
നേരത്തെ സുരേഷ് ഗോപിയെ തന്നെ സംഘടന കുറെനാൾ മാറ്റി നിർത്തിയതാണെന്നും എന്നാൽ ഇപ്പോൾ അമ്മയെന്ന സംഘടനയെ എ എം എം എ എന്ന് വിളിക്കണമെന്ന് പറഞ്ഞവർക്കെതിരെ സുരേഷ് ഗോപി പറഞ്ഞതിൽ ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. സുരേഷ് ഗോപി സംഘടനയെ ബി ജെ പിയിൽ കെട്ടാനാണ് ശ്രമിക്കുന്നതെന്നും മോഹൻലാൽ, പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, മേജർ രവി ഇവരൊക്കെ ബി ജെ പിയിലേക്ക് വന്നപ്പോൾ എ എം എം എ എന്ന സംഘടനയെ ബി ജെ പിയിലേക്ക് കൊണ്ടുകെട്ടാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും ബൈജു വെളിപ്പെടുത്തുന്നു.
