Connect with us

ദിലീപ് നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്… അതിന്‍ പല ലക്ഷ്യങ്ങളുണ്ടാവണം, അവരുടെ വക്കീല്‍ അതൊക്കെ ആലോചിച്ച് തീരുമാനിച്ച കാര്യമായിരിക്കണം; അഡ്വ. പ്രിയദർശന്‍ തമ്പി

News

ദിലീപ് നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്… അതിന്‍ പല ലക്ഷ്യങ്ങളുണ്ടാവണം, അവരുടെ വക്കീല്‍ അതൊക്കെ ആലോചിച്ച് തീരുമാനിച്ച കാര്യമായിരിക്കണം; അഡ്വ. പ്രിയദർശന്‍ തമ്പി

ദിലീപ് നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്… അതിന്‍ പല ലക്ഷ്യങ്ങളുണ്ടാവണം, അവരുടെ വക്കീല്‍ അതൊക്കെ ആലോചിച്ച് തീരുമാനിച്ച കാര്യമായിരിക്കണം; അഡ്വ. പ്രിയദർശന്‍ തമ്പി

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തിനും മഞ്ജു വാര്യർക്കുമെതിരെ ഗുരുതര ആരോപണം ഉയർത്തുന്ന ദിലീപിന്റെ ഹർജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചെങ്കിലും കേസ് അടുത്ത ഫെബ്രുവരി 14 ലേക്ക് മാറ്റുകയാണുണ്ടായത്. ഇതോടെ മഞ്ജു വാര്യർ, സാഗർ വിന്‍സെന്റ്, ജിന്‍സണ്‍ എന്നിവരെ വീണ്ടും വിസ്തരിക്കാന്‍ അവസരം ഒരുങ്ങുകയും ചെയ്തു. അതേസമയം, ദിലീപ് ഉയർത്തിയ വാദമുഖങ്ങള്‍ ഒന്നും കോടതി അംഗീകരിച്ചില്ലെന്നാണ് അഡ്വ. പ്രിയദർശന്‍ തമ്പി അഭിപ്രായപ്പെടുന്നത്. ഒരു ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഒരു കേസില്‍ വിസ്തരിച്ച ആളെ വീണ്ടും വിസ്തരിക്കണോ അല്ലെങ്കില്‍ വിസ്തരിക്കാത്ത സാക്ഷിയെ വിസ്തരിക്കണമോ എന്നൊക്കെ പരമപ്രധാനമായി തീരുമാനിക്കേണ്ട ആള്‍ വിചാരണ കോടതിയാണ്. ആ കോടതി മുമ്പാകെയാണ് വിചാരണ നടക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ് അത്. ക്രിമിനല്‍ നടപടി ക്രമത്തിലെ 311 എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട വകുപ്പാണെന്നും അഡ്വ. പ്രിയദർശന്‍ തമ്പി ചൂണ്ടിക്കാണിക്കുന്നു.

311 വകുപ്പ് അനുസരിച്ച് ഒരു കേസിന്റെ ജസ്റ്റ് ഡിസിഷന് വിസ്തരിക്കാത്ത ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കലോ, പുതിയ സാക്ഷിയെ തന്നെയോ വീണ്ടും വിസ്തരിക്കേണ്ടത് ആവശ്യമെങ്കില്‍ കോടതി അക്കാര്യത്തില്‍ തീരുമാനമെടുക്കും. ഈ കേസില്‍ ഒരു അധികകുറ്റപത്രം കൂടി വന്നത് കൂട്ടിച്ചേർത്താണ് ഞാന്‍ ഈ പറയുന്നത്. സാധാരണഗതിയില്‍ ഇത്തരം വിഷയത്തില്‍ വിചാരണ കോടതിയില്‍ നിന്നും അനുകൂലമായോ പ്രതികൂലമായോ ഉള്ള വിധി വരുമ്പോഴാണ് മേല്‍ക്കോടതികളെ സമീപിക്കുന്നത്.

വിചാരണക്കോടതി ഇന്ന സാക്ഷികളെ വിസ്തരിക്കണം, അല്ലെങ്കില്‍ വിസ്തരിക്കണ്ട എന്ന ഉത്തരവിന്റെ മുകളിലാണ് മേല്‍ക്കോടതികളിലേക്ക് പോവുക. എന്നാല്‍ ഇവിടെ എട്ടാം പ്രതി ദിലീപ് നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്. അതിന്‍ പല ലക്ഷ്യങ്ങളുണ്ടാവണം. അവരുടെ വക്കീല്‍ അതൊക്കെ ആലോചിച്ച് തീരുമാനിച്ച കാര്യമായിരിക്കണം.

സുപ്രീംകോടതി ഇന്നലെ ഈ ഹർജികള്‍ പരിഗണിച്ചെങ്കില്‍ അതില്‍ ഒരു ഇടക്കാല വിധിയൊന്നും പുറപ്പെടുവിച്ചില്ലെന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. അത് മാത്രമല്ല, ഫെബ്രുവരി 14-ാം തിയതിയിലേക്ക് മാറ്റിയത് മറ്റ് അടിയന്തര പ്രാധാന്യമൊന്നും കാണാത്തത് കൊണ്ടായിരിക്കണം. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരവുമായി മുമ്പോട്ട് പോവാന്‍ സാധിക്കും. അതിന് യാതൊരു തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പന്ത് വീണ്ടും വിചാരണ കോടതിയുടെ കോർട്ടില്‍ എത്തിയിരിക്കുകയാണ്. ആവശ്യമുള്ള സാക്ഷികളെ വിസ്തരിക്കാനുള്ള സമന്‍സ് ഇഷ്യൂ ചെയ്യാന്‍ അവർക്ക് സാധിക്കും. സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവാത്താ സാഹചര്യത്തില്‍ പ്രോസിക്യൂഷനും അതിന് സാധിക്കും. എന്തെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടായിരുന്നെങ്കില്‍ പ്രോസിക്യൂഷന് ഇത് കഴിയുമായിരുന്നില്ല.

ഇപ്പോള്‍ നടക്കുന്നത് പ്രകാരമുള്ള വിചാരണ നടപടികള്‍ മുമ്പോട്ട് കൊണ്ടുപോവാനും ആവശ്യമുള്ള സാക്ഷികളെ കോടതി മുമ്പാകെ അവതരിപ്പിക്കാനും സ്പെഷ്യല്‍ പ്രോസിക്യൂട്ടർക്കും പ്രോസിക്യൂഷനും കഴിയുമെന്ന് തന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ദിലീപ് ഉയർത്തിയ വാദമുഖങ്ങള്‍ ഒന്നും കോടതി അംഗീകരിച്ചില്ലെന്നാണ് ഇന്നലത്തെ കോടതി ഇടപെടല്‍ വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ ഒരു ഇടക്കാല ഉത്തരവെങ്കിലും ഉണ്ടാവുമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർക്കെതിരായ പ്രതിയുടെ വാദം പോലും കോടതി നിലവില്‍ പരിഗണിച്ചിട്ടില്ല. അതിജീവിത ആവശ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂട്ടറാക്കിയത്. രഹസ്യ വിചാരണയായിതാന്‍ മാധ്യമങ്ങള്‍ക്ക് അത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും നടത്താന്‍ സാധിക്കില്ല. ഈ കേസിന്റെ രണ്ടാം ഭാഗത്തില്‍ പ്രോസിക്യൂഷന്‍ കേസ് നീട്ടിക്കൊണ്ടുപോവുന്നുവെന്ന ആരോപണമൊന്നും നിലനില്‍ക്കുന്നില്ല.

Continue Reading
You may also like...

More in News

Trending

Recent

To Top