featured
ദിലീപിനെ പൂട്ടാൻ ആ വമ്പൻ പുലി , കച്ചക്കെട്ടി സുനിയും രാമൻപിള്ളയുടെ ആ ഒറ്റകാര്യം ദിലീപ് കുടുങ്ങും, ഞെട്ടിച്ച് ആളൂർ
ദിലീപിനെ പൂട്ടാൻ ആ വമ്പൻ പുലി , കച്ചക്കെട്ടി സുനിയും രാമൻപിള്ളയുടെ ആ ഒറ്റകാര്യം ദിലീപ് കുടുങ്ങും, ഞെട്ടിച്ച് ആളൂർ
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് വഴിതെളിച്ചിരിക്കുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
കുപ്രസിദ്ധരായ പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അഡ്വ. ബിഎ ആളൂർ. പെരുമ്പാവൂർ ജിഷ കേസ്, സൌമ്യ വധക്കേസ്, വിസ്മയ കേസ് തുടങ്ങിയ കേസുകളിലെല്ലാം പ്രതികള്‍ക്ക് വേണ്ടി ആളൂർ കോടതിയിലെത്തിയിരുന്നു.
നദിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന അഡ്വ. ബിഎ ആളൂർ. എന്നാല്‍ പിന്നീട് ആളൂർ പള്‍സർ സുനിയുടെ വക്കാലത്ത് ഒഴിയുകയാണുണ്ടായത്. പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞതെന്ന തരത്തിലായിരുന്നു അന്ന് വന്ന വാർത്തകള്‍.
കേസില്‍ ദിലീപിനാണ് നീതി ലഭിക്കേണ്ടതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുമ്പോള്‍ നമുക്ക് അതില്‍ നോക്കിക്കാണേണ്ടത് പ്രോസിക്യൂഷന്റെ പരാജയമായിരിക്കുമെന്നാണ് അഭിഭാഷകന്‍ ബി ആളൂർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കേസ് വേറെ തലത്തിലേക്കാണ്.
അതേസമയം ഇപ്പോഴിതാ അന്ന് താന്‍ വക്കാലത്ത് ഒഴിയാനുണ്ടായത് ഉള്‍പ്പെടേയുള്ള സാഹചര്യങ്ങള്‍ വീണ്ടും വ്യക്തമാക്കുകയാണ് അദ്ദേഹം. അഡ്വ. ആളൂർ ഈ കേസിലേക്ക് വന്നതുകൊണ്ടാണ് ദിലീപ് എന്ന് പറയുന്ന വലിയ സ്റ്റാറിനെ അറസ്റ്റ് ചെയ്തെന്ന് വിശ്വസിക്കുന്ന ആളുകളുണ്ടെന്നും ഒരു കേസിലെ പ്രതിയോ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ തന്നോട് ആവശ്യപ്പെട്ട് താൻ അവരെ കാണാന്‍ പോകുകയോ ചെയ്താല്‍ അത് നിയമപരമായ കുറ്റം അല്ലെന്നുമാണ് ആളൂർ പറയുന്നത്.
മാത്രവുമല്ല അന്ന് സുഹൃത്ത് തന്നെ കാണുകയും ഒരു തുക എന്നെ ഏല്‍പ്പിക്കുകയും നേരില്‍ കണ്ട് സംസാരിച്ചതിനും ശേഷമാണ് കേസ് ഏറ്റെടുക്കണമെന്ന് പറയുന്നതെന്നും ബിഎ ആളൂർ വ്യക്തമാക്കുന്നു. പിന്നാലെ കേസ് ഏറ്റെടുക്കാന്‍ താൻ തയ്യാറായെന്നും എന്നാൽ താൻ അഭിഭാഷകനായി വന്ന ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നതെന്നുംഈ കാര്യത്തിന് പിന്നിലെ ചേതോവികാരം നിങ്ങള്‍ തന്നെ മനസ്സിലാക്കിയാല്‍ മതി എന്നും ആളൂർ പറയുന്നു.
ആ സമയത്ത് തന്നെ ദിലീപിന് ജാമ്യം കിട്ടാതായപ്പോഴാണ് വേറെ അഭിഭാഷകനെ വെക്കുന്നത്. പിന്നാലെ അദ്ദേഹത്തിന് ജാമ്യം കിട്ടുന്നു. അപ്പോഴും പള്‍സർ സുനിക്ക് വേണ്ടി നിരന്തരം ശ്രമിച്ചിട്ടും ജാമ്യം കിട്ടാത്ത അവസ്ഥയായി. ഇതോടെ വിചാരണ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു വക്കീല്‍ എന്ന നിലയിലുള്ള ഫീസ് വേണമെന്ന് താൻ പറഞ്ഞു. ഫീസ് നല്‍കിയില്ലെങ്കില്‍ വിചാരണയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം വേറെ അഭിഭാഷകനെ വെക്കാമെന്ന് പറയുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് തന്നെ പിന്മാറിയതെന്ന് ആളൂർ കൂട്ടിച്ചേർത്തു.
